Jump to content

വില്യം മർഡോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(William Murdoch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വില്യം മർഡോക്ക്
ജനനം(1754-08-21)21 ഓഗസ്റ്റ് 1754
മരണം15 നവംബർ 1839(1839-11-15) (പ്രായം 85)
ദേശീയതScottish
പൗരത്വംBritish
പുരസ്കാരങ്ങൾRumford Medal (1808)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംSteam engines, Gas lighting
Close up of plaque on wall of Murdoch House
മോർഡോക്ക് ഹൗസ് ഇൻ റെഡ്റുത്ത്

സ്കോട്ടിഷ് എഞ്ചിനീയറും ശാസ്ത്രജ്ഞനുമായിരുന്നു വില്യം മർഡോക്ക്. കോൺവാൾ കൗണ്ടിയിലെ ബൗൾട്ടൺ & വാട്ട് എന്ന സ്ഥാപനത്തിലെ തൊഴിലാളി ആയിരുന്ന ഇദ്ദേഹം 10 വർഷത്തോളം സ്റ്റീം എഞ്ചിൻ ഇറെക്ടർ ആയിരുന്നു. ശിഷ്ടകാലം ഇംഗ്ലണ്ടിലെ ബിർമിങ്ഗമിലാണ് അദ്ദേഹം ചിലവഴിച്ചത്. ഗ്യാസ് വെളിച്ചം അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിലൊന്നാണ്. 1784 മുതൽ 1794 വരെയുള്ള നിരന്തര പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഗ്യാസ് വെളിച്ചം കണ്ടുപിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്.

ചരിത്രം

[തിരുത്തുക]

സ്കോട്ട്‌ലൻഡിലെ ഈസ്റ്റ് ആയിർഷൈറിലെ കുംനോക്കിനടുത്തുള്ള ലുഗറിലാണ് വില്യം മർഡോക്ക് ജനിച്ചത്. ഹനോവേറിയരുടെ കവചിതസേനയിലെ ഗണ്ണർ ആയിരുന്ന ജോൺ മർഡോക്കിന്റെ ഏഴു മക്കളിൽ മൂന്നാമനായിരുന്നു. 10 വയസ്സുവരെ അദ്ദേഹം കുംനോക്കിിലെ കിർക്ക് സ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. ഓഹിൻലെക് സ്ക്കൂളിൽ വില്യം ഹാൽബെർട്ടിന്റെ ശിക്ഷണത്തിൽ ഗണിതശാസ്ത്രം പഠിച്ചു. ബലതന്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ അദ്ദേഹം പഠിക്കുകയും ചെയ്തു. അദ്ദേഹം പിതാവിനോടൊത്ത് ലോഹങ്ങളിലും തടികളിലും പരീക്ഷണം നടത്തുകയും 1763-ൽ തടിയിൽ ഒരു കുതിരയെ നിർമ്മിക്കുകയും ചെയ്തു. തടി കൊണ്ടുള്ള കുതിരയ്ക്ക് ചക്രങ്ങൾ ഉണ്ടാക്കി കൈ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകാൻ കഴിയുന്ന വിധത്തിലെ ഒരു ട്രൈസൈക്കിൾ ആക്കി അദ്ദേഹം മാറ്റി. 1774-ൽ അദ്ദേഹം പിതാവിനോടൊത്ത് ലുഗർ വാട്ടറിനുമുകളിൽ ക്രെയിക്സൻ പാലം നിർമ്മിക്കുകയും ചെയ്തു.

വിവാഹത്തെത്തുടർന്നാണ് അദ്ദേഹം ഗ്യാസ് വെളിച്ചം കണ്ടുപിടിക്കുന്നത്. സ്കോട്ട്ലണ്ടുകാരനായ വില്യം മർഡോക്ക് 1784-ൽ ഒരു കൽക്കരി മേൽനോട്ടക്കാരന്റെ മകളെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം അദ്ദേഹം ഭാര്യവീടിനടുത്തുതന്നെയായിരുന്നു താമസിച്ചിരുന്നത്. കാലം കഴിയവെ കൽക്കരി ഖനിയിൽ നിന്ന് പുറത്തേയ്ക്ക് പോകുന്ന ഗ്യാസ് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്ത മർഡോക്കിനെ അലട്ടികൊണ്ടിരുന്നു. ഖനിയിൽ നിന്നുയരുന്ന ഗ്യാസ് കൊണ്ട് വെളിച്ചം ഉല്പാദിപ്പിച്ചു കൂടേ എന്നായിരുന്നു മർഡോക്കിന്റെ ചിന്ത. വെളിച്ചം ലഭിക്കാൻ തീ മാത്രമായിരുന്നു അന്ന് പ്രധാന ആശ്രയം. ഖനിയിൽ നിന്നു വരുന്ന വാതകത്തെ ഒരു ലോഹക്കുഴൽ വഴി അദ്ദേഹം തന്റെ പരീക്ഷണശാലയിലെ മുറിയിലേയ്ക്ക് എത്തിച്ചു. വർഷങ്ങൾക്കുശേഷം 1792 ജൂലായ് 29ന് അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ വിജയിച്ചു. ഖനിയിൽ നിന്നും ലോഹക്കുഴൽ വഴി മുറിയിലെത്തിയ ഗ്യാസ് ഉപയോഗിച്ച് അദ്ദേഹം കൃത്രിമവെളിച്ചം വികസിപ്പിച്ചെടുത്തു. പരീക്ഷണങ്ങൾ തുടർന്ന മർഡോക്ക് ഗ്യാസ് വെളിച്ചം ഉപയോഗിച്ച് തന്റെ വീട് മുഴുവൻ പ്രകാശപൂരിതമാക്കി. [1] തന്റെ കണ്ടുപിടിത്തം വാണിജ്യപരമായി ഉപയോഗിക്കാൻ വേണ്ടി 1799-ൽ അദ്ദേഹം ബിർമിംഗാംമിലേയ്ക്ക് താമസം മാറി .

അവലംബം

[തിരുത്തുക]
  1. Janet Thomson; The Scot Who Lit The World, The Story Of William Murdoch Inventor Of Gas Lighting; 2003; ISBN 0-9530013-2-6

Bibliographic references

[തിരുത്തുക]
  • Carnegie, Andrew, James Watt University Press of the Pacific (2001) (Reprinted from the 1913 ed.), ISBN 0-89875-578-6.
  • John Griffiths; The Third Man, the Life and Times of William Murdoch 1754–1839 Illustrated with Black-and-white photographic plates and diagrams with Bibliography and Index; Andre Deutsch; 1992; ISBN 0-233-98778-9
  • Janet Thomson; The Scot Who Lit the World, the Story of William Murdoch Inventor of Gas Lighting; 2003; ISBN 0-9530013-2-6

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വില്യം_മർഡോക്ക്&oldid=3645214" എന്ന താളിൽനിന്ന് ശേഖരിച്ചത്