താതിരി
താതിരി | |
---|---|
താതിരി, ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | W. fruticosa
|
Binomial name | |
Woodfordia fruticosa (L.) Kurz
|
ലൈതാർഷ്യേ കുടുംബത്തിൽ പെട്ട വുഡ്ഫോർഡിയ ഫ്രൂട്ടിക്കോസ എന്ന് ശാസ്ത്രനാമവും ഫയർ ഫ്ലേം ബുഷ് എന്ന ആംഗലേയ നാമവുമുള്ള താതിരി 1-7 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. സാധാരണ വടക്കൻ ഇൻഡ്യയിൽ കാണുന്ന സസ്യം സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്നു. താതിരി തെക്കൻ ഇൻഡ്യയിൽ അധികം കാണപ്പെടുന്നില്ല. വേനൽക്കാലത്ത് പുഷ്പിക്കുന്ന താതിരി പലയിടങ്ങളിലും ഉദ്യാനസസ്യമായി വളർത്തുന്നു. കടും ചുവപ്പു നിറമുള്ള പുഷ്പങ്ങളും, ചുവപ്പു കലർന്ന തവിട്ടു നിറത്തിലുള്ള തോൽ ഉണങ്ങുമ്പോൾ കട്ടി കുറഞ്ഞ നാരുകളായി അടർന്നു പോകുന്നു. ഇലകൾ ദീർഘവൃത്താകൃതിയോ, ശൂലത്തിന്റെ ആകൃതിയിലോ കാണുന്നു. കുരു തവിട്ടു നിറത്തിൽ അണ്ഡാകൃതിയിൽ.[1]
ഔഷധ ശാസ്ത്രം
[തിരുത്തുക]വുഡ്ഫോർഡിൻ A,B,C,D,E,F,G,H,I എന്നീ ഘടകങ്ങൾ താതിരിയിൽ നിന്ന് വേർതിരിച്ചിട്ടുണ്ട്[2]. സസ്യത്തിന്റെ ഭാഗങ്ങൾ മദ്യത്തിൽ ലയിപ്പിച്ചെടുത്ത ലായനി അണുനാശക ശേഷിയുള്ളതാണ്.[3]
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :കഷായം, കടു
ഗുണം :ലഘു, രൂക്ഷം
വീര്യം :ശീതം
വിപാകം :കടു [4]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]പുഷ്പം[4]
ആയുർവേദത്തിൽ
[തിരുത്തുക]ആയുർവേദൌഷധങ്ങളായ അരിഷ്ടങ്ങളും ആസവങ്ങളും നിർമ്മിക്കുമ്പോൾ ഔഷധക്കൂട്ടിനെ പുളിപ്പിക്കുന്നതിനായി താതിരിപ്പൂക്കൾ ചേർക്കുന്നു. ധാവി, ശാന്ത, ധൌറ മുതലായ പര്യായങ്ങൾ.
അവലംബം
[തിരുത്തുക]- ↑ "ഹിമാലയ ഹെൽത്കെയർ". Archived from the original on 2010-01-13. Retrieved 2009-08-27.
- ↑ "ഹിമാലയ ഹെൽത്കെയർ". Archived from the original on 2010-01-13. Retrieved 2009-08-27.
- ↑ ബ്രസീലിയൻ ജേണൽ ഒഫ് ഫാർമക്കോളജി
- ↑ 4.0 4.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്