സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്
ആദർശസൂക്തം | എല്ലാവർക്കും വിദ്യാഭ്യാസം |
---|---|
തരം | Public, Affiliated to University of Calicut |
സ്ഥാപിതം | 1900 |
സ്ഥലം | Calicut, Kerala, India |
വെബ്‌സൈറ്റ് | http://www.www.zgcollege.org/ |
സാമൂതിരി രാജവംശം കൃഷ്ണഗിരിയുടെ മുകളിൽ 1900 - ൽ ആരംഭിച്ച കോളേജാണ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുള്ളഈ കേളേജിൽ ബിരുദവും ബിരുദാനന്ത ബിരുദ പാഠ്യക്രമ വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടു്.
ചരിത്രം
[തിരുത്തുക]യഥാർത്ഥ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചതു് കോഴിക്കോടു് സാമൂതിരിമാരായിരുന്നു. ശ്രീ എച്ച്.എച്ച്.മാനവിക്രമൻ മഹാരാജ ബഹദൂർ 1877 -ൽ സാമൂതിരി രാജവംശത്തിലുള്ള ചെറുതലമുറകൾക്കു ഇംഗ്ലീഷ് പഠിക്കുവാനായിതുടങ്ങിയതായിരുന്നു. 1878 -ൽ ഈ വിദ്യാലയം കേരള വിദ്യാശാല എന്നപേരിൽ അറിയപ്പെട്ടു. ഇതു് നാനാജാതിയിൽപ്പെട്ട ഹിന്ദുമതസ്ഥരായ ആൺകുട്ടികൾക്കായി തുറന്നുകൊടുത്തു. 1879 -ൽ ഈ പാഠശാലയ്ക്കു് മദ്രാസ്സ് യൂണിവേഴ്സിറ്റിയുടെ കീഴിൽ രണ്ടാം നിലയിൽപ്പെട്ട കോളേജായി അംഗീകാരം ലഭിച്ചു.അങ്ങനെ 1900-ൽ ഈ സ്ഥാപനത്തിന് സാമൂതിരി കോളേജ് എന്നു നാമഥേയം ചെയ്യപ്പെട്ടു. 1904 -ൽ സാമൂതിരിരാജവംശം കോളേജിന്റെ ഭരണത്തിനായി ഒരു ഭരണസമിതിയ്ക്കു രൂപംകൊടുത്തു. കോളേജ് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലം ഗൂരുവായൂർ ദേവസ്വത്തിൽ നിന്നും ലഭിച്ച സഹായധനത്താൽ പൊക്കുന്നിൽ കോളേജ് പണിയുകയും ഇതിന്റെ സ്മരണാർത്ഥം സാമൂതിരി ഗുരുവായൂരപ്പൻ എന്ന് നാമകരണവും ചെയ്തു. 1955-ലാണ് കോളേജ് പൊക്കുന്നിലേക്കു് മാറ്റിപണിതത്. 1958-ൽ കോളേജിനു് യൂണിവേഴ്സിറ്റി ഓഫ് ട്രാവൻകൂറിന്റെ അംഗീകാരം ലഭിച്ചു. (പിന്നീട് ഇത് യൂണിവേഴ്സിറ്റി ഓഫ് കേരള എന്ന് അറിയപ്പെട്ടു.) 1968-ൽ കാലിക്കറ്റു് യൂണിവേഴ്സിറ്റി നിലവിൽ വന്നപ്പോൾ കോളേജ് അതിനുകീഴിലായി. ഇന്ന് കോളേജ് അറിയപ്പെടുന്നത് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്-1981 എന്നാണു്. കേരളത്തിലെ പ്രശസ്തരായ വി.കെ.കൃഷ്ണമേനോൻ( മുൻ പ്രതിരോധമന്ത്രി), കെ.പി.കേശവമേനോൻ (മാതൃഭൂമി ദിനപത്രം പ്രഥമ തലവൻ) , ശ്രീ എം.എൻ.കാരശ്ശേരി എന്നിവർ ഇവിടത്തെ പൂർവ്വകാല വിദ്യാർത്ഥികളായിരുന്നു.