Jump to content

സെൻഡായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zendaya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെൻഡായ
Zendaya at the premiere of Spider-Man: Far from Home in 2019
ജനനം
സെൻഡായ മാരി സ്റ്റോമർ കോൾമാൻ

(1996-09-01) സെപ്റ്റംബർ 1, 1996  (28 വയസ്സ്)
തൊഴിൽ
  • നടി
  • ഗായിക
സജീവ കാലം2009–ഇതുവരെ
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
വെബ്സൈറ്റ്zendaya.com
ഒപ്പ്

സെൻഡായ മാരി സ്റ്റോമർ കോൾമാൻ (/zɛnˈd.ə/; ജനനം: സെപ്റ്റംബർ 1, 1996)[2] ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. ഡിസ്നി ചാനലിന്റെ ഹാസ്യപരമ്പരയായിരുന്ന ഷെയ്ക്ക് ഇറ്റ് അപ്പ് (2010–2013) ൽ റോക്കി ബ്ലൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രാധാന്യം നേടുന്നതിനുമുമ്പ്, ബാല മോഡലായും ബാക്കപ്പ് നർത്തകിയായുമായാണ് അവർ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2013 ൽ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് എന്ന മത്സര പരമ്പരയുടെ പതിനാറാം സീസണിൽ ഒരു മത്സരാർത്ഥിയായിരുന്നു സെൻഡായ. 2015 മുതൽ 2018 വരെയുള്ള കാലത്ത് കെ.സി. കൂപ്പർ അണ്ടർകവർ എന്ന പരമ്പര നിർമ്മിക്കുകയും ഇതിലെ കെ.സി. കൂപ്പർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും 2019 ൽ എച്ച്ബി‌ഒ നാടക പരമ്പരയായ യൂഫോറിയയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു. അവരുടെ ചലച്ചിത്ര വേഷങ്ങളിൽ ദി ഗ്രേറ്റസ്റ്റ് ഷോമാൻ (2017) എന്ന സംഗീത നാടക സിനിമ, സൂപ്പർഹീറോ ചിത്രങ്ങളായ സ്പൈഡർ-മാൻ: ഹോംകമിംഗ് (2017), സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019) എന്നിവ ഉൾപ്പെടുന്നു.

ആദ്യകാലജീവിതം

[തിരുത്തുക]

1996 സെപ്റ്റംബർ 1 ന് കാലിഫോർണിയയിലെ ഓക്‌ലാൻഡിൽ ക്ലെയർ മാരി (സ്റ്റോമർ), കാസെംബെ അജാമു (ജനനം, സാമുവൽ ഡേവിഡ് കോൾമാൻ) എന്നിവരുടെ ഏക പുത്രിയായി സെൻഡായ കോൾമാൻ ജനിച്ചു. അവർക്ക് പിതാവിന്റെ ഭാഗത്തുനിന്ന് അഞ്ച് മുതിർന്ന അർദ്ധസഹോദരന്മാരുണ്ട്. അവരുടെ പിതാവ് അർക്കൻസാസിൽ വേരുകളുള്ള ആഫ്രിക്കൻ-അമേരിക്കനും മാതാവ് ജർമ്മൻ, സ്കോട്ടിഷ് വംശജയുമാണ്.

അവലംബം

[തിരുത്തുക]
  1. Lipshutz, Jason (October 24, 2014). "After Selena Gomez's Exit and a Thawing 'Frozen,' Is Disney Headed for a Cold Spell?". Billboard. Archived from the original on June 27, 2019. Retrieved April 17, 2020.
  2. Phares, Heather. "Zendaya Biography". AllMusic.com (Rovi). Retrieved June 8, 2016.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സെൻഡായ&oldid=4101588" എന്ന താളിൽനിന്ന് ശേഖരിച്ചത്