അക്രമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2009 ഏപ്രിൽ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അക്രമം പല തരത്തിൽ ഉണ്ട്. ഇതിൽ ശാരീരിക അക്രമം ഒരുവന്റെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതും മാനവികതയെ നിഷേധിക്കുന്നതുമാണ്. യു.എൻ അംഗീകരിച്ച മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് അക്രമങ്ങൾ. മനുഷ്യന് വേദന നൽകുകയും അവന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നതാണ് അക്രമങ്ങൾ.
അക്രമങ്ങളുടെ വകഭേദങ്ങൾ
[തിരുത്തുക]ശാരീരികം - അടി, ഇടി, ചവിട്ട്, കുത്ത്, വെട്ട്, ആയുധം ഉപയോഗിച്ച് അടി, കുത്ത്, വെട്ട്, മുറിപ്പെടുത്തൽ, അംഗഭംഗം വരുത്തൽ, ശരീരികമായി ഇല്ലായ്മ ചെയ്യൽ.
സാമ്പത്തികം- കൈക്കൂലി, തൊഴിലില്ലായ്മ, അവസര അസമത്വം, ദാരിദ്ര്യം, പട്ടിണി, മൂലധനശോഷണം, മൂലധനത്തിന്റെ കുത്തക, കുത്തകകൾ, അസമത്വം
മതപരം - മതപരമായ വിവേചനങ്ങൾ, ജാതിവിവേചനങ്ങൾ, സതി, അയിത്തം, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ, മതപരമായി ഒറ്റപ്പെടുത്തൽ, അനുഷ്ഠാനങ്ങൾ നിർബന്ധിപ്പിച്ച് അടിച്ചേല്പ്പിക്കൽ
മാനസികം - ഉത്കണ്ഠ, പിരിമുറുക്കങ്ങൾ, ഭാവിയെക്കുറിച്ച് അനിശ്ചിതത്വം, ഭയം, അസഹിഷ്ണുത, അധമൻ എന്ന ചിന്ത, ഉൽകൃഷ്ടൻ എന്ന ചിന്ത, മറവി, നിഷേധാത്മകചിന്തകൾ
ധാർമികം - ഉത്തരവാദിത്തമില്ലാതെ അക്രമങ്ങളെ നേരിടാതെ ജീവിതത്തിൽ നിന്നും പിന്തിരിഞ്ഞ് നിൽക്കൽ
അക്രമങ്ങളുടെ കാരണങ്ങൾ
[തിരുത്തുക]അക്രമങ്ങളുടെ കാരണങ്ങൾ പലതാണ്. അതിൽ സാമൂഹ്യപരമായ ഘടകങ്ങൾ ഉണ്ടാവാം, വ്യക്തിപരമായ ഘടകങ്ങൾ ഉണ്ടാകാം, ചരിത്രപരമായ ഘടകങ്ങൾ ഉണ്ടാകാം, സാമ്പത്തികമായ ഘടകങ്ങൾ ഉണ്ടാകാം.