അക്വാത്ത്‌ലോൺ
കളിയുടെ ഭരണസമിതി | International Triathlon Union |
---|---|
ആദ്യം കളിച്ചത് | 20th century |
സ്വഭാവം | |
ശാരീരികസ്പർശനം | No |
മിക്സഡ് | No |
വർഗ്ഗീകരണം | Endurance sport |
നീന്തലും തുടർന്നുള്ള രണ്ട് ഘട്ടങ്ങളായി ഓട്ടവും ഉൾപ്പെടുന്ന കായികയിനമാണ് അക്വത്ത്‌ലോൺ. ഇന്റർനാഷണൽ ട്രയാത്ത്‌ലോൺ യൂണിയനും (ഐടിയു) അതിലെ മെമ്പർ സംഘടനകളും മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നു. അക്വാത്ത്‌ലോണിനെ "അക്വത്തോൺ" എന്നും വിളിക്കുന്നു. ഐടിയു സാധാരണയായി അക്വാത്ത്‌ലോൺ എന്ന പദമാണ് ഉപയോഗിക്കുന്നു.
ചരിത്രം
[തിരുത്തുക]1950 കളിൽ ഓസ്‌ട്രേലിയയിലെ ലൈഫ് ഗാർഡിംഗ് റേസുകളിൽ കടൽത്തീരത്തുകൂടി ഓടുന്നതും കടൽത്തീരത്തേക്ക് നീന്തുന്നതും ആയ മതസരങ്ങൾ നടത്തിയിരുന്നു. 1960 കളോടെ ഈ ആശയം അമേരിക്കയിലെ കാലിഫോർണിയയിലേക്ക് വ്യാപിക്കുകയും ഓട്ടക്കാർക്കും നീന്തൽക്കാർക്കും ഇടയിൽ പ്രചാരം നേടുകയും ചെയ്തു.[1]
മത്സര രീതി
[തിരുത്തുക]പൊതുവേ ട്രയാത്ത്‌ലോണിന് സമാനമായ ദൂരമാണ് അക്വാത്ത്‌ലോണിലും പിന്തുടരുന്നത്. ഓപ്പൺ വാട്ടർ, പൂൾ അധിഷ്ഠിത സ്പ്രിന്റുകൾ / സൂപ്പർ സ്പ്രിന്റുകൾ എന്നിവയാണ് ഇതിലെ മറ്റു വിഭാഗങ്ങൾ. 2.5 കിലോമീറ്റർ ഓട്ടം, 1000 മീറ്റർ നീന്തൽ, 2.5 കിലോമീറ്റർ ഓട്ടം എന്നിവയാണ് ഐടിയു അംഗീകൃത മത്സരക്രമം. [2]
അവലംബം
[തിരുത്തുക]- ↑ "Rough guide to Aquathlon" (PDF). ayrodynamic.com. Archived from the original (PDF) on 2021-05-08.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ http://www.triathlon.org/uploads/docs/itusport_competition-rules-2013_final1.pdf