Jump to content

അടതാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണാടക സംഗീതത്തിൽ ഇന്നു പ്രചാരത്തിലിരിക്കുന്ന സപ്തജാതി താളങ്ങളിൽ ആറാമത്തേതാണ് അടതാളം. ധ്രുവം, മഠ്യം, രൂപകം, ഝംപ, ത്രിപുട, അട, ഏക എന്നിവയാണ് ഈ താളങ്ങൾ. തിസ്രം, ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീർണം എന്നിങ്ങനെ ഈ സപ്തതാളങ്ങൾക്ക് ഓരോന്നിനും അയ്യഞ്ചു വകഭേദങ്ങൾ വീതം ഉണ്ട്. ഇവ ചേർന്നാണ് ദക്ഷിണേന്ത്യൻ സംഗീതത്തിൽ ഇന്നു കൈകാര്യം ചെയ്തുവരുന്ന 35 താളങ്ങൾ രൂപംകൊണ്ടിട്ടുള്ളത്. തിസ്രജാതി അടതാളം, ചതുരശ്ര ജാതി അടതാളം എന്നിങ്ങനെ ജാതിഭേദം ചേർത്ത് അടതാളം പരാമർശിക്കപ്പെടുമെങ്കിലും അടതാളം എന്നുമാത്രം പറഞ്ഞാൽ ഖണ്ഡജാതി അടതാളമാണ് വിവക്ഷിതം. ഇതിന് 14 അക്ഷരങ്ങളാണുള്ളത്. ഈ താളം അംഗവ്യത്യാസങ്ങളോടെ ഹിന്ദുസ്ഥാനി സംഗീതത്തിൽ ജുംര എന്ന് അറിയപ്പെടുന്നു. ശൂലാദി സപ്തതാളങ്ങളിലൊന്നാണിത്

ഭൈരവി, രീതിഗൌള, കല്യാണി, തോടി തുടങ്ങിയ പല പ്രധാന രാഗങ്ങളിലും അടതാള വർണങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. നടനം ആടിനാർ മുതലായി ഭരതനാട്യവേദിയിൽ പ്രചുരപ്രചാരത്തിലിരിക്കുന്ന ചില പദങ്ങൾ ഇതിനുദാഹരണമാണ്. ചില അഷ്ടപദികളും, തേവാരം, തിരുപ്പുകഴ് തുടങ്ങിയ ഭക്തിഗാനങ്ങളും അടതാളത്തിൽ ആലപിച്ചുവരുന്നുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അടതാളം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അടതാളം&oldid=2795958" എന്ന താളിൽനിന്ന് ശേഖരിച്ചത്