അഡിഡാസ് ടെൽസ്റ്റാർ 18
തരം | പന്ത് |
---|---|
പുറത്തിറക്കിയ വർഷം | 2017 |
കമ്പനി | അഡിഡാസ് |
ലഭ്യത | അതെ |
റഷ്യയിൽ വച്ച് നടക്കുന്ന 2018-ലെ ഫിഫ ഫുട്‌ബോൾ ലോകകപ്പിലെ മത്സരങ്ങൾക്കുപയോഗിക്കുന്നതിനായി പുറത്തിറക്കിയ ഔദ്യോഗിക പന്താണ് അഡിഡാസ് ടെൽസ്റ്റാർ 18. 1970 മുതൽ ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ പന്തുകൾ ഡിസൈൻ ചെയ്യുന്ന അഡിഡാസ് കമ്പനിയാണ് ടെൽസ്റ്റാർ 18-ന്റെ നിർമ്മാതാക്കൾ. ഫിഫയുടെ പാർട്ണർ കൂടിയാണ് അഡിഡാസ്. 1970-ലെ ലോകകപ്പിൽ ഉപയോഗിച്ച ടെൽസ്റ്റാർ എന്ന പന്തിന്റെ അടിസ്ഥാനമാക്കിക്കൊണ്ടാണ് ടെൽസ്റ്റാർ 18 ഡിസൈൻ ചെയ്തിരിക്കുന്നത്. [1]
2017 നവംബർ 9-ാം തീയതി മോസ്കോയിൽ വച്ച് അർജന്റീനയുടെ ഫുട്ബോൾ കളിക്കാരനായ ലയണൽ മെസ്സിയാണ് ടെൽസ്റ്റാർ 18-നെ പരിചയപ്പെടുത്തിയത്.[2]
നാമകരണം
[തിരുത്തുക]2017 നവംബർ 9-ന് മോസ്കോയിൽ നടന്ന മുൻ ലോകകപ്പ് ജേതാക്കളായ സിനദിൻ സിദാൻ, കക്ക, അലസാണ്ട്രോ ഡെൽ പിയറോ, സാബി അലോൻസോ, ലൂക്കാസ് പോഡോൽസ്കി എന്നിവർ പങ്കെടുത്ത പരിപാടിയിൽ വച്ച്[3] 2014-ലെ ബ്രസീൽ ലോകകപ്പിലെ ഗോൾഡൻ ബോൾ ജേതാവായ ലയണൽ മെസ്സിയാണ് പന്തിന്റെ പേര് പ്രഖ്യാപിച്ചത്. [4][5] 1970-ലെ ലോകകപ്പിൽ ഉപയോഗിച്ച പന്തിന്റെ പേരും ടെൽസ്റ്റാർ എന്നായിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ വാർത്താവിനിമയ ഉപഗ്രഹമായ ടെൽസ്റ്റാറിന്റെ പേരാണ് 1970-ൽ പന്തിന് നൽകിയത്. [6] ടെലിവിഷൻ, സ്റ്റാർ എന്നീ പദങ്ങളുടെ സംയോജിത രൂപമാണ് ടെൽസ്റ്റാർ. [7]
ഡിസൈനും നിർമ്മാണവും
[തിരുത്തുക]ബ്ലാക്ക് ആന്റ് വൈറ്റ് പാറ്റേണിൽ ഡിസൈൻ ചെയ്ത ആദ്യത്തെ ഫുട്ബോൾ ആയിരുന്നു 1970-ലെ ലോകകപ്പിൽ ഉപയോഗിച്ച ടെൽസ്റ്റാർ. ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷനിലൂടെ മത്സരം കാണുന്നവർക്ക് പന്ത് വ്യക്തമായി കാണാനായാണ് ഈ പാറ്റേണിൽ പന്ത് ഡിസൈൻ ചെയ്തത്. [8] 1970-ലെ ടെൽസ്റ്റാറിന് 32 പാനലുകൾ ഉണ്ടായിരുന്നുവെങ്കിലും, ടെൽസ്റ്റാർ 18-ന് ആകെ ആറ് അടുത്തടുത്ത പാനലുകളാണുള്ളത്. ഇവ തുന്നലില്ലാതെ പരസ്പരം ഒട്ടിച്ചുചേർത്തിരിക്കുന്നു. [9]
ടെൽസ്റ്റാർ 18-ൽ ഒരു നിയർ - ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻ.എഫ്.സി) ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവ കളിക്കാരെക്കുറിച്ചോ, കിക്കുകളെക്കുറിച്ചോ, ഹെഡറുകളെക്കുറിച്ചോ വിവരങ്ങൾ നൽകുന്നവയല്ല. ഈ ചിപ്പ് മുൻപ്രാവശ്യത്തെ പന്തിലും അഡിഡാസ് ഉൾപ്പെടുത്തിയിരുന്നു. ടെൽസ്റ്റാർ 18-ന്റെ ഉപഭോക്താക്കൾക്ക് ഈ ചിപ്പ് ഉപയോഗിച്ചുകൊണ്ട് ഒരു സ്മാർട്ട് ഫോണുമായി ബന്ധിപ്പിക്കാൻ സാധിക്കും.[7][10]
പാകിസ്താനിലാണ് ടെൽസ്റ്റാർ 18 നിർമ്മിച്ചത്. [11]
പ്രതികരണങ്ങൾ
[തിരുത്തുക]ശാസ്ത്രീയമായ രൂപകൽപ്പന ചെയ്ത പന്താണ് ടെൽസ്റ്റാർ 18 എന്നും "ഏറ്റവും മികച്ച കളിയുപകരണമാ"ണെന്നും അഡിഡാസ് പ്രസ്താവിച്ചിരുന്നെങ്കിലും,[12] അന്താരാഷ്ട്ര ഗോൾകീപ്പർമാരായ മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ, പെപ്പെ റെയ്‌ന, ഡേവിഡ് ഡി ജിയ തുടങ്ങിയവർ പന്ത്, ദിശയിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പന്ത് വഴുതാമെന്നും അഭിപ്രായപ്പെട്ടു. [13]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "2018 FIFA World Cup™ official match ball unveiled: an exciting re-imagining". FIFA.com. Fédération Internationale de Football Association (FIFA). November 9, 2017. Archived from the original on 2017-11-09. Retrieved December 16, 2017. Archived 2017-12-28 at the Wayback Machine.
- ↑ Wright, Chris (November 9, 2017). "Adidas unveil 2018 World Cup ball: The Telstar 18". ESPN. Retrieved December 16, 2017.
- ↑ Prenderville, Liam (November 9, 2017). "Messi links up with Real Madrid boss Zidane at all-star event". Mirror. Retrieved December 17, 2017.
- ↑ Bate, Adam (July 16, 2014). "World Cup Final: Was Lionel Messi Really a Disappointment in Brazil or Have We Just Become Numb to His Genius?". Sky Sports.
- ↑ "World Cup 2014: Lionel Messi Golden Ball Surprised Sepp Blatter". BBC Sport. July 14, 2014.
- ↑ Joseph, Andrew (November 9, 2017). "A look at Adidas' official Russia World Cup Telstar 18 ball". For The Win. Retrieved December 16, 2017.
- ↑ 7.0 7.1 "adidas reveals ball for '18 World Cup, The Telstar 18". Manila Standard. November 20, 2017. Archived from the original on 2017-12-22. Retrieved December 17, 2017.
- ↑ "Soccer-FIFA revives the 1970 World Cup ball". Reuters. November 9, 2017. Retrieved December 17, 2017.
- ↑ "Adidas Telstar 2018 World Cup Ball Released". Footy Headlines. November 9, 2017. Retrieved December 17, 2017.
- ↑ "Revealed: The Chip Inside The 2018 World Cup Ball is a Completely Unnecessary Gimmick". Footy Headlines. November 13, 2017. Retrieved December 17, 2017.
- ↑ https://www.thenews.com.pk/latest/326876-made-in-pakistan-telstar-18-to-represent-the-country-in-fifa-world-cup-2018
- ↑ Wright, Duncan (13 June 2018). "Boffins reckon they have secret to stopping Ronaldo's free-kicks". The Sun. Retrieved 17 June 2018.
- ↑ Teather, Jamie (June 16, 2018). "World Cup ball: Adidas Telstar 18 'a problem for goalkeepers'". Evening Standard. Retrieved June 17, 2018.