Jump to content

അഡിപോസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൃതശരീരത്തിലെ‍ കൊഴുപ്പ് അവായവ ബാക്ടീരിയയുടെ പ്രവർത്തന ഫലമായി ഹൈഡ്രോളിസിസ് നടന്ന് രൂപാന്തരം പ്രാപിച്ചുണ്ടാകുന്ന മെഴുക് പോലുള്ള പദാർത്ഥമാണ് അഡിപോസർ (Adipocere) [1][2]). മൃതദേഹമെഴുക് (corpse wax), കുഴിമാട മെഴുക് (grave wax), മോർച്ചറി മെഴുക് (mortuary wax) എന്നീ വിളിപ്പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. കൊഴുപ്പടങ്ങിയ കലകൾ, വിഘടിക്കുന്നതിന് (Putrifaction) പകരം ദൃഡീകരിക്കുന്ന ഒരു അവസ്ഥയാണ് ഇതിലൂടെ സംഭവിക്കുന്നത്.

ചരിത്രം

[തിരുത്തുക]

സർ തോമസ് ബ്രൗൺ അണ് അദ്ദേഹത്തിന്റെ Hydriotaphia, Urn Burial (1658) എന്ന ഗ്രന്ഥത്തിൽ അഡിപോസർ പ്രതിഭാസത്തെ ആദ്യമായി രേഖപ്പെടുത്തിയത്:[3]

In a Hydropicall body ten years buried in a Church-yard, we met with a fat concretion, where the nitre of the Earth, and the salt and lixivious liquor of the body, had coagulated large lumps of fat, into the consistence of the hardest castile-soap: wherof part remaineth with us.

പതിനേഴാം നൂറ്റാണ്ടിൽ മൈക്രോസ്കോപ് കണ്ടു പിടിച്ചതോടെ, അഡിപോസറിനു കാരണമാകുന്ന സാപോണിഫിക്കേഷൻ എന്ന പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ അറിവുകൾ ലഭ്യമായി[3]. 1825 ൽ വൈദ്യശാസ്ത്രജ്ഞനായ അഗസ്റ്റസ് ഗ്രാൻവൽ (Augustus Granville) മമ്മികളെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിന് വിളക്കു കത്തിച്ചത് ഒരു മമ്മിയിൽ നിന്ന് ലഭിച്ച അഡിപോസർ ഉപയോഗിച്ചുണ്ടാക്കിയ മെഴുകുതിരി ഉപയോഗിച്ചാണ്. സാപോണിഫിക്കേഷന്റെ ഫലമായി ഉണ്ടായ മെഴുകാണ് ആ മമ്മിയിൽ നിന്ന് ലഭിച്ചതെന്ന് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ലത്രേ. മൃതദേഹം കേടുകൂടാതെയിരിക്കാൻ പൊതിഞ്ഞ മെഴുകാണ് അത് എന്ന ധാരണയിലായിരുന്നു അദ്ദേഹം[4]

പെൻസിൽവാനിയയിലെ മട്ടർ മ്യൂസിയം ഫിലാഡൽഫിയയിൽ സൂക്ഷിച്ചിട്ടുള്ള "Soap Lady" ഇങ്ങനെ അഡിപോസർ സംഭവിച്ച് നാശത്തെ അതിജീവിച്ചതാണ്[5]

സ്കോട്ട്‌ലണ്ടിലെ ഹിഗ്ഗിൻസ് സഹോദരന്മാരുടെ അഡിപോസർ വളരെ പ്രശസ്തമാണ്. 1911 ൽ സ്വന്തം പിതാവിനാൽ വധിക്കപ്പെട്ട ഇവരുടെ ശവശരീരം 2 വർഷങ്ങൾക്ക് ശേഷം കണ്ടെടുക്കുമ്പോൾ അവ പൂർണ്ണമായും അഡിപോസറായി മാറിയിരുന്നു. കൊലപാതകം തെളിയിക്കാനാവശ്യമായ നിരവധി തെളിവുകൾ ഈ മൃതശരീരങ്ങളിൽ നിന്ന് ശേഖരിക്കാൻ പൊലീസിന് സാധിച്ചു. പ്രതിയെ തൂക്കിലേറ്റാൻ ഈ തെളിവുകൾക്കായി[6][7].

രൂപീകരണം

[തിരുത്തുക]

ഓക്സിജന്റെ അഭാവത്തിൽ, നല്ല ഈർപ്പമുള്ള സ്ഥലത്ത് പെടുന്ന മൃതദേഹത്തിനാണ് അഡിപോസർ സംഭവിക്കുന്നതിനുള്ള സാധ്യത കൂടുതൽ. മരണത്തിന് ശേഷം ഒരു മാസത്തിനകം അഡിപ്പോസർ പ്രകിയ ആരംഭിക്കും. വായുവിന്റെ അസാന്നിദ്ധ്യത്തിൽ, ഇത് നൂറ്റാണ്ടുകളോളം നിലനിൽക്കാം. എന്നാൽ, അന്തരീക്ഷ വായുവുമായി സമ്പർക്കത്തിലുള്ളതോ, ഊഷ്മളമായ സാഹചര്യത്തിലുള്ളതോ ആയ മൃതശരീരങ്ങൾ അഡിപോസർ ആവുന്നതിനുള്ള സാധ്യതയില്ല സ്ത്രീകൾ, ശിശുക്കൾ, ദുർമേദസ്സുള്ളവർ എന്നിവരിൽ അഡിപോസർ പ്രക്രിയ നടക്കുന്നതിനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടുതലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്[8],[9]..

മരണശേഷമുള്ള കാലദൈർഘ്യം നിർണ്ണയിക്കുന്നതിൽ അഡിപോസർ പ്രയോജനപ്പെടാറില്ല. താപനിലയാണ് ഇതിന്റെ രൂപീകരണത്തിന് പ്രധാന ഘടകമെന്നതിനാൽ, ഇതിൽ മാറ്റം വരാം[3].

അവലംബം

[തിരുത്തുക]
  1. "Adipocere". Merriam-Webster.com Dictionary. Merriam-Webster.
  2. "Adipocere". Oxford Dictionaries. Oxford University Press. Retrieved 2016-01-23. {{cite web}}: no-break space character in |work= at position 9 (help)
  3. 3.0 3.1 3.2 Murad, Turhon A. (2008). "Adipocere". In Ayn Embar-seddon; Allan D. Pass (eds.). Forensic Science. Salem Press. p. 11. ISBN 978-1-58765-423-7.
  4. Pain, Stephanie (1 January 2009). "What killed Dr Granville's mummy?". New Scientist (2687).
  5. http://muttermuseum.org/exhibitions/the-soap-lady/
  6. Rose, Gareth (2008-01-09). "Plea to university to return bodies of murder victims". The Scotsman. Archived from the original on 2015-10-05. Retrieved 2010-11-26.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-08. Retrieved 2019-02-06.
  8. Papageorgopoulou C, Rentsch K, Raghavan M, Hofmann MI, Colacicco G, Gallien V, Bianucci R, Rühli F (2010). "Preservation of cell structures in a medieval infant brain: a paleohistological, paleogenetic, radiological and physico-chemical study". NeuroImage. 50 (3): 893–901. doi:10.1016/j.neuroimage.2010.01.029. PMID 20080189.
  9. "Decomposition: What is grave wax?". Archived from the original on February 15, 2009. Retrieved 2011-10-06.
"https://ml.wikipedia.org/w/index.php?title=അഡിപോസർ&oldid=3658189" എന്ന താളിൽനിന്ന് ശേഖരിച്ചത്