അനൂപ് ചന്ദ്രൻ
അനൂപ് ചന്ദ്രൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
വിദ്യാഭ്യാസം | സ്കൂൾ ഓഫ് ഡ്രാമ ബിരുദം |
തൊഴിൽ | അഭിനേതാവ് |
മാതാപിതാക്കൾ | രാമചന്ദ്രപണിക്കർ ചന്ദ്രലേഖാദേവി |
അവാർഡുകൾ | ഭരത് പ്രേംജി ട്രസ്റ്റിന്റെ മികച്ച നടനുള്ള അഖിലേന്ത്യാ പുരസ്കാരം |
ഒരു മലയാളചലച്ചിത്രനടനും നാടക നടനുമാണ് അനൂപ് ചന്ദ്രൻ.[1] തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയം പഠിച്ചു. ടി.കെ. രാജീവ്കുമാറിന്റെ സുന്ദരി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. ഫാസിൽ സംവിധാനം ചെയ്തു 2009ൽ പ്രദർശനത്തിനെത്തിയ മോസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിലൂടെ ഗായകനായും അനൂപ് അരങ്ങേറ്റം കുറിച്ചു[2]
അച്ചുവിന്റെ അമ്മ, ബ്ലാക്ക്, രസതന്ത്രം, ക്ലാസ്മേറ്റ്സ്, കറുത്ത പക്ഷികൾ, ബാബാ കല്യാണി, ചങ്ങാതിപ്പൂച്ച, ഒരുവൻ, വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായി.
ചലച്ചിത്രരംഗത്ത് സജീവമായിരിക്കുമ്പോൾത്തന്നെ നാടകാഭിനയത്തിനും അദ്ദേഹം സമയം കണ്ടെത്തുന്നു.[3][4]
ജീവിതരേഖ
[തിരുത്തുക]ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് അർത്തുങ്കൽ എന്ന ഗ്രാമത്തിൽ രാമചന്ദ്രപണിക്കരുടെയും ചന്ദ്രലേഖാദേവിയുടെയും മകനായി ജനിച്ചു. ശ്യാമപ്രസാദിന്റെയൊപ്പം പ്രവർത്തിക്കുന്ന സഹസംവിധായകനായ ജയചന്ദ്രൻ, കോളേജ് അദ്ധ്യാപകനായ വിനയചന്ദ്രൻ എന്നിവരാണ് സഹോദരങ്ങൾ.[5] 2019 June 6 നു അനൂപ് ചന്ദ്രൻ ലക്ഷ്മി രാജഗോപാലും ആയി വിവാഹ നിശ്ചയം കഴിഞ്ഞു.[6]
ചേർത്തല എൻഎസ്എസ് കോളേജ്, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു പഠനം. ആലപ്പുഴയിലെ 'ഇപ്റ്റ തിയേറ്ററിന്റെ സംഘാടകരിലൊരാളായ അനൂപ് ബാലസംഘത്തിന്റെ സംസ്ഥാന പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.[7]
ചിത്രങ്ങൾ
[തിരുത്തുക]- രാമൻ (ചലച്ചിത്രം) - 2008
- ഇരുവഴി തിരിയുന്നിടം - 2015
- അച്ചുവിന്റെ അമ്മ
- ബ്ലാക്ക്
- രസതന്ത്രം
- ക്ലാസ്മേറ്റ്സ്
- കറുത്ത പക്ഷികൾ
- ബാബാ കല്യാണി
- ചങ്ങാതിപ്പൂച്ച
- ഒരുവൻ
- വിനോദയാത്ര
- പന്തയക്കോഴി
- മുല്ല
- നഗരം
- ചോക്കലേറ്റ്
- ഹാർട്ട് ബീറ്റ്സ്
- ദൈവത്തിന്റെ വാൾ
- വേനലിൽ മഴക്കാലം
- കിച്ചാമണി എം.ബി.എ.
- നാദിയ കൊല്ലപ്പെട്ട രാത്രി
- 10:30 എ.എം. ലോക്കൽ കാൾ
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സർവകലാശാല യൂണിയൻ കലോൽസവത്തിൽ രണ്ടുതവണ മികച്ച നടനുള്ള പുരസ്കാരം നേടി.
- തുശൂരിലെ ഭരത് പ്രേംജി ട്രസ്റ്റിന്റെ മികച്ച നടനുള്ള അഖിലേന്ത്യാ പുരസ്കാരം നേടി.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Anoop Chandran Profile - www.metromatinee.com". Archived from the original on 2013-03-24. Retrieved 2013-07-12.
- ↑ മോസ് & ക്യാറ്റ് - മലയാള സംഗീതം.ഇൻഫോ
- ↑ അനൂപ് ചന്ദ്രൻ നായകനാകുന്ന ഗന്ധമാപിനി [പ്രവർത്തിക്കാത്ത കണ്ണി]
- ↑ കമല സുരയ്യയുടെ പക്ഷിയുടെ മണം നാടക രൂപത്തിലേക്ക്; അനൂപ് ചന്ദ്രൻ കേന്ദ്ര കഥാപാത്രം [പ്രവർത്തിക്കാത്ത കണ്ണി]
- ↑ ദ അനൂപ് എഫെക്ട് - മംഗളം ദിനപത്രം (ജൂലൈ 8, 2013)
- ↑ "Anoop Chandran".
- ↑ അനൂപ് ചന്ദ്രന് തിരക്കേറുന്നു - www.sify.com [പ്രവർത്തിക്കാത്ത കണ്ണി]