അർത്തുങ്കൽ
അർത്തുങ്കൽ | |
---|---|
ഗ്രാമം | |
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 688530 |
ടെലിഫോൺ കോഡ് | +91 478 |
വാഹന റെജിസ്ട്രേഷൻ | KL- |
Nearest city | കൊച്ചി |
ലോകസഭാ നിയോജകമണ്ഡലം | ആലപ്പുഴ |
നിയമസഭാ നിയോജകമണ്ഡലം | ചേർത്തല |
ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ് അർത്തുങ്കൽ.പ്രശസ്തവും പുരാതനവുമായ സെയ്ന്റ് ആൻഡ്രൂസ് ബസിലിക്ക ദേവാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. അർത്തുങ്കൽ പള്ളിയെന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്.
മത്സ്യബന്ധനമാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം.
പേരിനു പിന്നിൽ
[തിരുത്തുക]അർത്തുങ്കൽ എന്ന പേര് ബുദ്ധമതത്തിൽ നിന്നാണ് ഉടലെടുക്കുന്നത് എന്ന് കരുതുന്നു. ബുദ്ധസ്ഥാനം നേടുന്നവരുടെ മറ്റൊരു പേരാണ് അർഹതൻ (പാലി), [1] [2](മലയാളത്തിൽ ആതൻ), അർത്ഥം അർഹതയുള്ളവൻ.[3] ബുദ്ധ-ജൈനന്മാരുടെ ക്ഷേത്രത്തിനെ കല്ല് എന്നും വിളിച്ചിരുന്നു. [4] എന്നാൽ അർത്തുങ്കൽ എന്ന പേര് മൂത്തേടം എന്ന പേരിൽ നിന്നും പരിണമിച്ചുണ്ടായതാണെന്നും പറയപ്പെടുന്നു. അതായത് മൂത്തേടം മുത്തേടത്തിങ്കൽ എന്ന പേരിലേക്ക് പരിണമിക്കുകയും അത് അർത്തുങ്കലായി പരിണമിക്കുകയും ചെയ്തു.
ചരിത്രം
[തിരുത്തുക]ശബരിമലയിലെന്ന പോലെ നേരെ പടിഞ്ഞാറ് അതേ അക്ഷാംശത്തിൽ കടലോരത്തും മലയാളികൾ പണ്ട് ശാസ്താവിനേയും (ബുദ്ധൻ) ആതനേയും വച്ച ആരാധിച്ചിരുന്നു.} ഈ വാദമനുസരിച്ച്, അർഹതൻ കല്ല് എന്ന ഇത് അർത്തങ്കൽ എന്നും അർത്തുങ്കൽ എന്നുമായി പരണമിച്ചു.[5] പോർത്തുഗീസുകാര് അർത്തുങ്കലിലെ ഈ ബൗദ്ധപള്ളിയുടെ സ്ഥാനത്ത് ക്രിസ്തീയ ദേവാലയം സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു. ഇന്നും സമീപത്തുള്ളവർ ഈ പള്ളിയിൽ വച്ച് ശബരിമലയിലേക്ക് കെട്ട് കെട്ടുന്നതും തിരികെ ഇവിടെ വന്ന് മാലയൂരുന്നതും ഇതേ പാരമ്പര്യത്തിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അർത്തുങ്കൽ എന്ന സ്ഥലനാമത്തെക്കുറിച്ച് വേറേയും അവകാശവാദങ്ങളുള്ളതിൽ ഒന്ന് സ്ഥലത്തിന്റെ പഴയപേരായ ആർത്തിക്കുളങ്ങരയുടെ രൂപഭേദമാണ് അതെന്നാണ്.[6] അയ്യപ്പന്റേയും വാവരുടേയും അടുത്ത സുഹൃത്തായിരുന്നു വിശുദ്ധ അന്ത്രയോസ് ശ്ലീഹാ എന്ന് ഫ്രാൻസിസ് ഡേയ് കേരളത്തെക്കുറിച്ച് 1863 ൽ എഴുതിയ ഗ്രന്ഥത്തിൽ വിവരിക്കുന്നു. [7] ശബരിമലയിൽ നിന്ന് ഈ പള്ളിയിലേക്കും തിരിച്ചും തീർത്ഥാടനം നടന്നിരുന്നു.
അവലംബം
[തിരുത്തുക]- ↑ ഡോ. ആർ. ഐ., പ്രശാന്ത് (6 June 2016). "ലോസ്റ്റ് വോഡ് ഇസ് ലോസ്റ്റ് വേൾഡ് - എ സ്റ്റഡി ഒഫ് മലയാളം" (PDF). Language in India. PMID - 2940 1930 - 2940. Retrieved 2001 മാർച്ച് 3.
{{cite journal}}
: Check|pmid=
value (help); Check date values in:|accessdate=
(help) - ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ അർത്തുങ്കൽ പള്ളിയുടെ വെബ്സൈറ്റ് - http://www.arthunkalchurch.org/html/historyfrm.htm Archived 2007-07-02 at the Wayback Machine.
- ↑ https://archive.org/stream/landpermaulsorc01daygoog#page/n26/mode/2up