Jump to content

കായംകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കായംകുളം ജംഗ്ഷൻ അടയാള ബോർഡ്
കായംകുളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കായംകുളം (വിവക്ഷകൾ) എന്ന താൾ കാണുക. കായംകുളം (വിവക്ഷകൾ)
കായംകുളം
കായംകുളം ബസ് സ്റ്റാൻഡ്
കായംകുളം ബസ് സ്റ്റാൻഡ്
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ
ഭരണസമ്പ്രദായം
 • ഭരണസമിതിനഗരസഭ
 • നിയമസഭാംഗംയു പ്രതിഭ ഹരി
ജനസംഖ്യ
 (2001)
 • ആകെ68,585[1]
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പോസ്റ്റൽ ഇൻഡക്സ് നമ്പർ
690502
ടെലിഫോൺ കോഡ്+91-479
വാഹനകോഡ്KL-29
സാക്ഷരത81.76%%
സ്ത്രീപുരുഷ അനുപാതം0.944 /

ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് കായംകുളം. ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദേശീയപാത 66 കായംകുളത്ത് കൂടി കടന്നുപോകുന്നു. കായംകുളം എന്ന വാക്കിന് കൃഷിഭൂമി, വയൽ എന്നൊക്കെയാണ് അർത്ഥം. കായൽ കുളമാണ് കായംകുളം ആയി മാറിയത്. എന്നു വിശ്വസിക്കുന്നു കായലുംകുളവും ചേരുന്ന സ്ഥലം എന്ന് അറിയപ്പെടുന്നു. കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ (NTPC) താപനിലയം കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിപ്രശ്സ്തമായ വാരണപ്പള്ളിത്തറവാട് ഇവിടെയാണ്. കായംകുളം രാജാവിന് ധാരാളം പടയാളികളെയും പടത്തലവൻമാരെയും സംഭാവന ചെയ്ത തറവാട്.ശ്രീ നാരായണ ഗുരു വിദ്യാഭ്യാസം, ചെയ്യുവാൻ താമസിച്ച തറവാട്

'കേരളത്തിന്റെ റോബിൻ‌ ഹുഡ്' എന്നു വിളിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ ജന്മസ്ഥലമാണ് കായംകുളം. 19-ആം നൂറ്റാണ്ടിലായിരുന്നു കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. കായംകുളം കൊച്ചുണ്ണിയുടെ വീരപരാക്രമങ്ങൾ കേരളത്തിൽ പ്രശസ്തമാണ്.[2] കായംകുളത്തെ ആദ്യ പള്ളിയാണ് (മുഹിദ്ദീൻ പള്ളി ജമാ അത്ത് ) പിന്നീട് ആണ് ബാക്കിയുള്ള പള്ളികൾ വന്നത് ഷഹിദാർ മസ്ജിദ്, Town മസ്ജിദ്, കുറ്റിതെരുവ് മസ്ജിദ് കിരിക്കാട് ജമാമത്ത്, ചേരാവള്ളി ജമാഅത്ത്, പുത്തൻ തെരുവു് ജമാഅത്ത്

കൃഷ്ണപുരം കൊട്ടാരം

[തിരുത്തുക]
പ്രധാന ലേഖനം: കൃഷ്ണപുരം കൊട്ടാരം
കൃഷ്ണപുരം കൊട്ടാരം
കായംകുളം വാൾ

കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് കൃഷ്ണപുരം കൊട്ടാരം. ദേശീയപാത 47-ൽ കായംകുളത്തുനിന്നും ഓച്ചിറയിലേക്ക് പോകുന്ന വഴി കായംകുളം പട്ടണത്തിൽ നിന്നും 3.5 കിലോമീറ്റർ അകലെയാണ് കൃഷ്ണപുരം കൊട്ടാരം. പുരാവസ്തുവകുപ്പ് ആണ് ഈ കൊട്ടാരം കാത്തുസൂക്ഷിക്കുന്നത്. കൊട്ടാരവും തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ സ്വത്തുക്കളും പൊതുജനങ്ങൾക്കായി പ്രദർശനത്തിനു തുറന്നുകൊടുത്തിരിക്കുന്നു. കൊട്ടാരത്തിനുള്ളിലെ വലിയ കുളം പ്രശസ്തമാണ്. ഈ കുളത്തിന്റെ അടിയിൽ നിന്നും മഹാരാജാവിന് ശത്രുക്കളിൽ നിന്ന് രക്ഷപെടാനായി ഉള്ള ഒരു ഭൂഗർഭ രക്ഷാമാർഗ്ഗം ഉണ്ടെന്നാണ് കേട്ടുകേൾവി. ഇപ്പോൾ വേലുത്തമ്പി ദളവയുടെ വാളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കായംകുളം വളരെ പ്രബലമായ ഒരു നാട്ടുരാജ്യമായിരുന്നു. തെക്ക് കന്നേറ്റി(കരുനാഗപ്പള്ളി)യും, വടക്ക് ത്രിക്കുന്നപ്പുഴയും, കിഴക്ക് പന്തളംദേശവഴിയും, പടിഞ്ഞാറ് അറബിക്കടലും ആയിരുന്നു അതിർത്തി. ഓടനാട് എന്ന് കൂടി അറിയപ്പെട്ടിരുന്ന കായംകുളം രാജ്യത്തിന്ന്റെ തലസ്ഥാനം മറ്റത്തു(കണ്ടിയൂർ)നിന്ന് കായംകുളം പട്ടണത്തിന് വടക്കുള്ള എരുവ(കോയിക്കൽ പടി)യിലേക്ക് മാറ്റി സ്താപിച്ചത് പതിനഞ്ചാം ശതകത്തിലാണ്. ഇക്കാലത്തുതന്നെ കൃഷ്ണപുരത്ത് മറ്റൊരു കൊട്ടാരം കൂടി പണികഴിപ്പിച്ചിരുന്നു. അത് കായംകുളം രാജാക്കന്മാരുടെ സൈനിക ആസ്ഥാനം ആയിരുന്നു. മാർത്താണ്ഡവർമ കായംകുളം കീഴടക്കിയ ശേഷം ആ കൊട്ടാരവും കോട്ടയും ഇടിച്ചു നിരത്തുകയും പുതിയതായി മറ്റൊന്ന് പണികഴിപ്പിക്കുകയും ചെയ്തു. അതാണിന്ന് കാണുന്ന കൊട്ടാരം. ഇപ്പോഴത്തെ കൊട്ടാരവും വിശാലമായ ഒരു കോട്ടക്കുള്ളിലാണ് നിന്നിരുന്നത്. ആ കോട്ട കെട്ടുന്നതിന് മണ്ണെടുത്ത കുഴിയാണ് അതിർത്തിച്ചിറ. കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം ചുവർചിത്രം ഏറെ പ്രശസ്തമാണ്

നാടകസമിതികൾ

[തിരുത്തുക]

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടക കമ്പനിയായ കെ.പി.എ.സി.-യുടെ ആസ്ഥാനം കായംകുളമാണ്. കായംകുളം പട്ടണത്തിന് ഏതാണ്ട് രണ്ടു കിലോമീറ്റർ തെക്കായി ആണ് കെ.പി.എ.സി യുടെ ഓഫീസ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ 1950-കളിൽ അധികാരത്തിൽ എത്തിച്ചതിൽ ഭാഗ്യനക്ഷത്രം, "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" തുടങ്ങിയ കെ.പി.എ.സി നാടകങ്ങൾക്കും അവയിലെ ജനപ്രിയഗാനങ്ങൾക്കും വലിയ ഒരു പങ്കുണ്ടെന്നു പറയാം.

എത്തിച്ചേരുവാനുള്ള വഴി

[തിരുത്തുക]
കായംകുളം റെയിൽവേ ജംഗ്ഷൻ

ആരാധനാലയങ്ങൾ

[തിരുത്തുക]

ഹിന്ദു

[തിരുത്തുക]
  • പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
  • ദേവികുളങ്ങര ഭഗവതി ക്ഷേത്രം
  • കുറക്കാവ് ദേവി ക്ഷേത്രം
  • എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
  • മേജർ രാമപുരം ദേവീ ക്ഷേത്രം (രാജകൊട്ടാരവുമായി ബന്ധം ഉള്ള ക്ഷേത്രം)
  • മേജർ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
  • ഏവൂർ കണ്ണമ്പള്ളിൽ ഭഗവതി ക്ഷേത്രം (ഓടനാടിന്റെ പ്രധാനപ്പെട്ടതും വലിയതും ആയ കളരി പരിശീലനകേന്ദ്രങ്ങളിൽ ഒന്ന്[അവലംബം ആവശ്യമാണ്])
  • വേതാളൻ കാവ് മഹാദേവ ക്ഷേത്രം, കാപ്പിൽ കിഴക്ക്, കൃഷ്ണപുരം
  • പത്തിയൂർ ദേവി ക്ഷേത്രം
  • കുറക്കാവ് ദേവി ക്ഷേത്രം, കാപ്പിൽ മേക്ക്, കൃഷ്ണപുരം പി. ഓ
  • ചെട്ടികുളങ്ങര ദേവി ക്ഷേത്രം
  • മേജർ കോയിപ്പള്ളികാരൻമാ ദേവീക്ഷേത്രം, ഓലകെട്ടി അമ്പലം പി.ഓ
  • കുളത്താഴത്ത് ശ്രീ മൂർത്തി - ദേവിക്ഷേത്രം ഓലകെട്ടി അമ്പലം പി.ഓ
  • കളത്തിൽ ദേവി ക്ഷേത്രം,കാപ്പിൽ മേക്ക്, കൃഷ്ണപുരം
  • ചേരാവള്ളി ഭഗവതി ക്ഷേത്രം
  • പുതുക്കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഒന്നാംകുറ്റി, കായംകുളം പി.ഓ.
  • മൂലേശ്ശേരിൽ ശ്രീ മഹാദേവ ക്ഷേത്രം, പുളിമുക്ക്, കായംകുളം പി.ഓ.
  • പുല്ലുകുളങ്ങര ശ്രീധർമ്മശാസ്ത ക്ഷേത്രം , പുല്ലുകുളങ്ങര, കായംകുളം പി.ഓ.
  • വല്ലയിൽ ദേവി ക്ഷേത്രം
  • വാരണപ്പള്ളി ക്ഷേത്രം
  • ഇടമരത്തുശ്ശേരിൽ ക്ഷേത്രം
  • കണിയാമുറി ക്ഷേത്രം
  • ശ്രീ ശാസ്താംനട ക്ഷേത്രം
  • മാടമ്പിൽ ക്ഷേത്രം, കണ്ടല്ലൂർ തെക്ക് പി.ഓ.,കായംകുളം, ഫോൺ: 094464 34299,
  • വടക്കൻ കോയിക്കൽ ദേവീക്ഷേത്രം
  • വരം പത്ത് ദേവീക്ഷേത്രം

ക്രിസ്ത്യൻ

[തിരുത്തുക]
  • കാദീശാ പള്ളി
  • ശാലേം മാർത്തോമ്മ പളളി. 120+ വർഷം പഴക്കം. കെ പി റോഡ്. കായംകുളം.
  • St Antony's church

St Basil Malankara Catholic Church

IPC EBEN EZER CHURCH KAYAMKULAM

വടക്കൻ കോയിക്കൽ ദേവീക്ഷേത്രം വരംപത്ത് ദേവീക്ഷേത്രം

മുസ്ലീം

[തിരുത്തുക]
  • ഷഹീദാർ മസ്ജിദ്
  • കുറ്റിത്തെരുവ് ജമാഅത്ത് പള്ളി
  • കായംകുളം 'മുഹിദ്ദീൻ പള്ളി
  • പുത്തൻ തെരുവു മസ്ജിദ്
  • കീരിക്കാട് ജമാഅത്ത് നൈനാരത്ത് മസ്ജിദ്
  • ചെമ്പകപ്പളി ജമാഅത്ത്
  • ഠൗൺ ജമാഅത്ത് പള്ളി
  • പുതിയടം പള്ളി
  • dharul aman masjid
  • കൊറ്റുകുളങ്ങര മുസ്‌ലിം ജമാഅത്ത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • ഗവൺമെന്റ് ജിഎച്ച്എസ് കായംകുളം
  • എം എസ് എം കോളേജ് കായംകുളം
  • ഗവ. വിമൻസ് പോളിടെൿനിക് കോളേജ് കായംകുളം
  • ടെക്നിക്കൽ ഹൈ സ്കൂൾ, കൃഷ്‌ണപുരം കായംകുളം
  • കേരള യൂണിവേഴ്സിറ്റി ബി.എഡ സെന്റർ കായംകുളം
  • സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ
  • ജാമിഅഃ ഹസനിയ്യ അറബിക് കോളജ്

പ്രശസ്ത വ്യക്തിpaകൾ

[തിരുത്തുക]

ഉത്സവങ്ങൾ

[തിരുത്തുക]
ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെ ആനക്കൊട്ടിൽ
  1. കായംകുളം പെരിങ്ങാല കരിമുട്ടം ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതാണ്. മേടം ഒന്നിന് ആരംഭിച്ച് പത്താമുദത്തിന് (മേടം പത്ത് ) സമാപിക്കുന്ന ഉത്സവം തെക്കൻ കേരളത്തിലെ ഉത്സവങ്ങളുടെ സമാപനമായാണ് കണക്ക് കൂട്ടപ്പെടുന്നത്.

2. എല്ലാ വർഷവും ഓച്ചിറ ക്ഷേത്രത്തിൽ ഓച്ചിറ വൃശ്ചികം ഉത്സവം ആഘോഷിക്കുന്നു.

3. എല്ലാ വർഷവും കുംഭമാസത്തിൽ നടക്കുന്ന ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവം ഓച്ചിറയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഒരുപാട് ഭക്തജനങ്ങൾ തടിച്ചുകൂടുന്ന ഒരു ഉത്സവമാണ്. ആഘോഷപൂർവ്വം കൊണ്ടാടുന്ന ഈ ഉത്സവം തെക്കിന്റെ കുംഭമേള എന്ന് അറിയപ്പെടുന്നു.

4. കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് പെരുങ്കളയിലാണ് കോയിപ്പള്ളികാരൻമാ ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതി ദേവിയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ വാർഷിക ഉത്സവം മലയാളം മീന മാസത്തിൽ (മാർച്ച് - ഏപ്രിൽ) ആചരിക്കുന്നു, ഇത് രേവതി ഉത്സവം എന്നറിയപ്പെടുന്നു.വാർഷിക ഉത്സവം കെട്ടുകാഴ്ചയ്ക്ക് പ്രസിദ്ധമാണ്. ഉത്സവത്തോടനുബന്ധിച്ച് മനോഹരമായി അലങ്കരിച്ച ഉയരമുള്ള കെട്ടിടങ്ങൾ ക്ഷേത്രത്തിലേക്ക് വലിക്കുന്നു. അലങ്കരിച്ച കാളയുടെ പ്രതിമകൾ ക്ഷേത്രത്തിലേക്ക് വലിക്കും. ക്ഷേത്രോത്സവത്തിന്റെ പ്രധാന ഘടകമാണ് ജീവിത എഴുന്നള്ളത്ത്.1500 വർഷത്തിലധികം ചരിത്രമുണ്ട് ഈ ക്ഷേത്രത്തിന്. കേരളീയ ക്ഷേത്ര വാസ്തുവിദ്യയുടെ ഉത്തമോദാഹരണമായ ഈ ക്ഷേത്രം നന്നായി പരിപാലിക്കപ്പെടുന്നു. ചതുര് ശ്രീകോവിൽ, നാലമ്പലം, കൊടിമരം, നമസ്കാര മണ്ഡപം, കുളം എന്നിവ ശ്രീകോവിലിൽ ഉണ്ട്.

അനുബന്ധം

[തിരുത്തുക]
  1. http://censusindia.gov.in/towns/ker_towns.pdf
  2. ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി
  3. "HOME" (in ഇംഗ്ലീഷ്). Retrieved 2021-09-30.

സ്ഥാനം: 9°11′N, 76°30′E


"https://ml.wikipedia.org/w/index.php?title=കായംകുളം&oldid=4106740" എന്ന താളിൽനിന്ന് ശേഖരിച്ചത്