ഉള്ളടക്കത്തിലേക്ക് പോവുക

അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം
ബാബരി മസ്ജിദ് തകർക്കുന്നതിന്റെ ചിത്രീകരണം
ഔദ്യോഗിക നാമംഅന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം
ആരാധനാക്രമ നിറംപച്ച
തരംഐക്യരാഷ്ട്ര സഭ പ്രഖ്യാപനം
അനുഷ്ഠാനങ്ങൾആഗോളതലം
തിയ്യതി15 March
അടുത്ത തവണ15 മാർച്ച് 2026 (2026-03-15)
ആവൃത്തിവാർഷികം
ബന്ധമുള്ളത്ഇസ്‌ലാം

ഐക്യരാഷ്ട്രസഭ നിശ്ചയിച്ച ഒരു അന്താരാഷ്ട്ര ആചരണമാണ് അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കുന്നതിനായി ലോകമെമ്പാടും എല്ലാ വർഷവും മാർച്ച് 15 ന് ആചരിക്കുന്നു. 2022 ലാണ് ഇത്തരമൊരു ദിനം ആചരിക്കാൻ ഐക്യ രാഷ്ട്ര സഭ തീരുമാനിച്ചത്. 2019-ൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ 51 പേർ കൊല്ലപ്പെട്ട ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ നടന്ന കൂട്ട വെടിവയ്പ്പിന്റെ വാർഷികമായാണ് ഈ തീയതി തിരഞ്ഞെടുത്തത്.


പശ്ചാത്തലം

[തിരുത്തുക]

ക്രിസ്തുമതം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണ് ഇസ്ലാം, ഏകദേശം 1.8 ബില്യൺ ഇസ്‌ലാം മത അനുയായികളുമുണ്ട് – ലോക ജനസംഖ്യയുടെ ഏകദേശം 25% ആണിത്. ഇസ്‌ലാമോഫോബിയ എന്നത് മുസ്ലീങ്ങളോടോ ഇസ്ലാമിനോടോ ഉള്ള അകാരണമായ വെറുപ്പോ ഭയമോ മുൻവിധിയോ ആണ്. 1980 കളുടെ ഒടുവിലാണ്‌ ഈ പദം രൂപം കൊള്ളുന്നതെങ്കിലും 2001 സെപ്റ്റംബർ 11 ലെ ട്രേഡ് സെന്റർ ആക്രമണത്തിന്‌ ശേഷമാണ്‌ ഇത് ഒരു പൊതുപ്രയോഗമായി മാറിയത്.വിഖ്യാത ചിന്തകനായ രാഷ്ട്രീയ സാമൂഹ്യശാസ്ത്ര പഠനഗ്രന്ഥങ്ങളുടെ കർത്താവുമായ എഡ്വേർഡ് സെയ്ദാണ് ഈ വിഷയം ആദ്യമായി ഉപയോഗിച്ചത്.. ഇസ്ലാംമതവിശ്വാസികൾക്കുനേരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരെയും പ്രകടമാകുന്ന വെറുപ്പിനെയും വിദ്വേഷത്തെയും വ്യാഖ്യാനിക്കാൻ 'ഓറിയന്റലിസം' എന്ന വാക്ക് ഉപയോഗിക്കുന്നത് എഡ്വേർഡ് സെയ്ദാണ്. അമേരിക്കയിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്ന പണ്ഡിതന്മാരുടെ കൂട്ടായ്മയായ റണ്ണിമീഡ് ട്രസ്റ്റ് 1997ൽ പുറത്തിറക്കിയ റിപ്പോർട്ടിലൂടെയാണ് 'ഇസ്ലാമോഫോബിയ' എന്ന പദം വ്യാപകമായി പ്രചാരം നേടുന്നത്.[1]

ചരിത്രത്തിലുടനീളം, സർക്കാസിയൻ വംശഹത്യ, സ്രെബ്രെനിക്ക കൂട്ടക്കൊല, സാബ്ര, ഷാറ്റില കൂട്ടക്കൊല തുടങ്ങി ലോകമെമ്പാടും മുസ്ലീങ്ങളെ അടിച്ചമർത്തുന്നതിന്റെയും വംശീയ ഉന്മൂലനത്തിന്റെയും വിവിധ സംഭവങ്ങൾ നടന്നിട്ടുണ്ട്.കൂടാതെ റോഹിംഗ്യൻ, ഉയ്ഗൂർ, പലസ്തീൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള തുടർച്ചയായ സംഘർഷങ്ങളും ഇന്നും തുടരുന്നു. സെപ്റ്റംബർ 11 ലെ ആക്രമണത്തിനുശേഷം ഇസ്‌ലാമോഫോബിയ വർദ്ധിച്ചു. തത്ഫലമായി യൂറോപ്പിലെയും അമേരിക്കയിലെയും മുസ്ലീങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചത്. [2]

2020 ൽ, ഐക്യരാഷ്ട്രസഭയുടെ എഴുപത്തിയഞ്ചാം പൊതുസഭയുടെ പൊതുചർച്ചയെ അഭിസംബോധന ചെയ്തുകൊണ്ട്, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആദ്യമായി ഇസ്‌ലാമോഫോബിയ ചെറുക്കുന്നതിന് ഒരു അന്താരാഷ്ട്ര ദിനം നിർദ്ദേശിക്കുന്നു

ഔദ്യോഗിക അംഗീകാരം

[തിരുത്തുക]

2022 മാർച്ച് 15-ന്, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, ഇസ്ലാമിക സഹകരണ സംഘടനയെ പ്രതിനിധീകരിച്ച്, ഐക്യരാഷ്ട്രസഭയിലേക്കുള്ള പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി മുനീർ അക്രം അവതരിപ്പിച്ച ഒരു പ്രമേയം സമവായത്തിലൂടെ അംഗീകരിച്ചു. 57 ഒഐസി രാജ്യങ്ങൾക്കുപുറമെ റഷ്യയും ചൈനയും പ്രമേയത്തെ അനുകൂലിച്ചു. മാർച്ച് 15 'ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം' ആയി പ്രഖ്യാപിച്ചു. പി.ടി.ഐ ചെയർമാൻ ഇമ്രാൻ ഖാൻ ആണ് ഇത് നിർദ്ദേശിച്ചത്. അതെസമയം മുസ്ലിം ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 2022ൽ ഒഐസി ഐക്യരാഷ്ട്ര സഭയിൽ (യു എൻ) അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചിട്ടില്ല. ഇന്ത്യ ഹേറ്റ് ലാബ് പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് ഒരു വർഷത്തിനുള്ളിൽ 668 വർഗീയപ്രസംഗങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. [3] നിരവധി പ്രമുഖ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അന്താരാഷ്ട്ര ഇസ്ലാമോഫോബിയയെ ചെറുക്കാനുള്ള ദിനത്തെ സജീവമായി പിന്തുണച്ചിട്ടുണ്ട്,ഇത് മുസ്ലീം വിരുദ്ധ വിവേചനത്തിനും അക്രമത്തിനും എതിരെ പോരാടുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കുന്നു.

  • പാകിസ്ഥാൻ: 2022-ൽ യുഎൻ പ്രമേയം അവതരിപ്പിച്ചും ഈ ദിനം സ്ഥാപിക്കുന്നതിനായി വാദിച്ചുകൊണ്ടും നിർണായക പങ്ക് വഹിച്ചു.[4]
  • ഇസ്ലാമിക് സഹകരണ സംഘടന (ഒഐസി)
  • യൂറോപ്യൻ യൂണിയൻ (EU): നയപരമായ നടപടികൾ ,കൗൺസിൽ ഓഫ് യൂറോപ്പ് പോലുള്ള സംഘടനകളുമായി സഹകരിച്ച് ഇസ്ലാമോഫോബിയയെ നേരിടുന്നതിൽ സജീവമായി പങ്കെടുക്കുന്നു.
  • ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങൾ: സൗദി അറേബ്യ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, തുർക്കി തുടങ്ങിയ പ്രധാന മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ ഉൾപ്പെടെ 115-ലധികം രാജ്യങ്ങൾ 2024-ലെ പ്രമേയത്തെ അനുകൂലിച്ചു.[5]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഡെസ്ക്, വെബ് (2024-03-15). "'പകർച്ചവ്യാധിപോലെ ഇസ്ലാം വിരുദ്ധത'; മുസ്ലിങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ഇസ്ലാമോഫോബിയ വിരുദ്ധ ദിനം". Retrieved 2025-03-15.
  2. Mineo, Liz (2021-09-09). "Muslim Americans reflect on the impact of 9/11". Harvard Gazette (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on Jan 23, 2024.
  3. ഡെസ്ക്, വെബ് (2024-03-15). "'പകർച്ചവ്യാധിപോലെ ഇസ്ലാം വിരുദ്ധത'; മുസ്ലിങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ഇസ്ലാമോഫോബിയ വിരുദ്ധ ദിനം". Retrieved 2025-03-15.
  4. "INTERNATIONAL DAY TO COMBAT ISLAMOPHOBIA" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2025-03-15.
  5. https://www.wam.ae/article/13tf9o6-general-assembly-adopts-resolution-combating. {{cite news}}: Missing or empty |title= (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]