Jump to content

അന്ന മുസിചുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anna Muzychuk
Muzychuk in 2014
മുഴുവൻ പേര്Anna Olehivna Muzychuk
രാജ്യംUkraine
Slovenia (2004–2014)
ജനനം (1990-02-28) ഫെബ്രുവരി 28, 1990  (34 വയസ്സ്)
Lviv, Ukrainian SSR, Soviet Union
സ്ഥാനംGrandmaster (2012)
ഫിഡെ റേറ്റിങ്2539 (ജനുവരി 2025)
ഉയർന്ന റേറ്റിങ്2606 (July 2012)
RankingNo. 3 ranked woman (March 2018)
Peak rankingNo. 2 ranked woman (August 2012)

യുക്രെയിനിൽ നിന്നുമുള്ള ഒരു വനിതാചെസ് താരമാണ് അന്ന മുസിചുക് (Anna Olehivna Muzychuk) (Ukrainian: Анна Олегівна Музичук; Slovene: Ana Muzičuk; ജനനം ഫെബ്രുവരി 28, 1990)[1][2] 2004 - 2014 കാലഘട്ടത്തിൽ അന്ന സ്ലൊവേനിയയ്ക്ക് വേണ്ടി കളിച്ചിരുന്നു. ഇപ്പോൾ ലോകമൂന്നാം നമ്പർ വനിതാതാരമായ അന്ന ജൂഡിത് പോൾഗാറിനും, കൊനേരു ഹമ്പിക്കും ഹൗ യിഫാനും ശേഷം 2600 ഈലോ പോയന്റ് കടക്കുന്ന വനിതയാണ് അന്ന.

2017 മാർച്ചിൽ ടെഹ്‌റാനിലെ വനിതാ ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2017ൽ അവർ രണ്ടാം സ്ഥാനത്തെത്തി.

2017 ഒക്ടോബറിൽ മോണ്ടെ കാർലോ ൽ എസിപി യൂറോപ്യൻ വിമൻസ് റാപ്പിഡ് ചാമ്പ്യൻഷിപ്പ് നേടി.[3] സ്ത്രീകളെ സംബന്ധിച്ച സൗദി അറേബ്യയുടെ നിയമങ്ങൾ കാരണം സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന 2017 വനിതാ വേൾഡ് സ്പീഡ് ചെസ് ചാമ്പ്യൻഷിപ്പ് ബഹിഷ്‌കരിക്കുമെന്ന് 2017 നവംബറിൽ അവർ പ്രഖ്യാപിച്ചു..[4] തന്റെ ഫേസ്ബുക്ക് പേജിൽ അവർ കുറിച്ചു:

കുറച്ച് ദിവസത്തിനുള്ളിൽ എനിക്ക് രണ്ട് ലോക ചാമ്പ്യൻ കിരീടങ്ങൾ നഷ്ടപ്പെടും - ഓരോന്നായി. ഞാൻ സൗദി അറേബ്യയിലേക്ക് പോകേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണത്. ആരുടെയെങ്കിലും നിയമങ്ങൾക്കനുസൃതമായി നടക്കാൻ ഞാൻ തയ്യാറല്ല, അഭയ ധരിക്കരുത്, പുറത്തുപോകുമ്പോൾ കൂടെ ആളുണ്ടാകരുത്, മൊത്തത്തിൽ ഒരു രണ്ടാംതരം മനുഷ്യജീവിയായി ജീവിക്കാൻ ഞാൻ തയ്യാറല്ല.[5]


ടൂർണമെന്റ് ഫലങ്ങൾ

[തിരുത്തുക]
  • 2nd place in the International Women's Hungarian Championship 2006.
  • 1st place in Moscow Open Women's Section in 2008.
  • 1st place in Scandinavian Ladies Open 2008.
  • 3rd place in Scandinavian Rapid Open 2008.
  • 1st place in Maia Chiburdanidze Cup 2010.
  • 3rd place in the Women's FIDE Grand Prix Rostov 2011.
  • 2nd place in the Women's FIDE Grand Prix Shenzhen 2011.
  • 3rd place in the Women's World Blitz Championship 2012.
  • 1st place (shared) in the Women's FIDE Grand Prix Kazan 2012.
  • Hand-over of the Caissa Chess Award to Anna Muzychuk by Susan Polgar chairing the Commission for Women's Chess
    Hand-over of the Caissa Chess Award to Anna Muzychuk by Susan Polgar chairing the Commission for Women's Chess

വ്യക്തിജീവിതം

[തിരുത്തുക]

അന്നയുടെ ഇളയ സഹോദരി മറിയയാണ് 2015-ലെ ലോകവനിതാ ചെസ്സ് ചാമ്പ്യൻ.

അവലംബം

[തിരുത്തുക]
  1. Interview with Anna Muzychuk Archived 2016-05-04 at the Wayback Machine. Pakchess. 2011-08-21. Retrieved 19 October 2015
  2. Grandmaster title application FIDE
  3. "Anna Muzychuk & Alexandra Kosteniuk won the European ACP Women's Rapid & Blitz Chess Championship". www.fide.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2017-10-24. Retrieved 2017-12-26.
  4. "Ukrainian Master Boycotts Saudi Women's World Speed-Chess Championships". RadioFreeEurope/RadioLiberty. Retrieved 27 December 2017.
  5. Myztchuk, Anna. "In a few days I am going to lose two World Champion titles..." Facebook. Retrieved 26 December 2017.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്ന_മുസിചുക്&oldid=3623138" എന്ന താളിൽനിന്ന് ശേഖരിച്ചത്