Jump to content

അബ്ദുറഹ്മാനെ സിസാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abderrahmane Sissako
Sissako at the 2016 César award
ജനനം (1961-10-13) 13 ഒക്ടോബർ 1961  (63 വയസ്സ്)
ദേശീയതMauritanian
തൊഴിൽFilm director, screenwriter, producer

മൗറിത്താനിയൻ വംശജനായ മാലിയൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് അബ്ദുറഹ്മാനെ സിസാക്കോ (ജനനം 13 ഒക്ടോബർ 1961). അദ്ദേഹത്തിന്റെ ചിത്രം വെയ്റ്റിംഗ് ഫോർ ഹാപ്പിനസ് (ഹെരെമാകോനോ) 2002 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടെയ്ൻ റിഗാർഡിന് കീഴിൽ പ്രദർശിപ്പിക്കുകയും [1] ഫിപ്രസി സമ്മാനം നേടുകയും ചെയ്തു. 2007ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ബമാകോ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആഗോളവൽക്കരണം, പ്രവാസം, ആളുകളുടെ സ്ഥാനചലനം എന്നിവ സിസാക്കോയുടെ പ്രമേയങ്ങളിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ 2014-ലെ സിനിമ ടിംബക്റ്റു 2014-ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ പാം ഡി ഓറിനായി മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു.[2] കൂടാതെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[3]

ജീവചരിത്രം

[തിരുത്തുക]

അദ്ദേഹത്തിന്റെ ജനനത്തിനു തൊട്ടുപിന്നാലെ, സിസാക്കോയുടെ കുടുംബം പിതാവിന്റെ രാജ്യമായ മാലിയിലേക്ക് കുടിയേറി. അവിടെ അദ്ദേഹം പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗം പൂർത്തിയാക്കി. 1980-ൽ സിസാക്കോ തന്റെ മാതൃരാജ്യമായ മൗറിറ്റാനിയയിലേക്ക് ഹ്രസ്വകാലത്തേയ്ക്ക് മടങ്ങി. തുടർന്ന് മോസ്കോയിലേക്ക് പോയി. അവിടെ വിജിഐകെയിൽ (ഫെഡറൽ സ്റ്റേറ്റ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്) 1983 മുതൽ 1989 വരെ സിനിമ പഠിച്ചു. 1990-കളുടെ തുടക്കത്തിൽ സിസാക്കോ ഫ്രാൻസിൽ സ്ഥിരതാമസമാക്കി.

ഒരു സംവിധായകനെന്ന നിലയിലുള്ള പ്രവർത്തനത്തിനുപുറമെ മുൻ രാഷ്ട്രത്തലവൻ മുഹമ്മദ് ഔൾഡ് അബ്ദുൽ അസീസിന്റെ സാംസ്കാരിക ഉപദേഷ്ടാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[4]

എത്യോപ്യൻ ചലച്ചിത്ര സംവിധായക മാജി-ദാ അബ്ദിയെയാണ് സിസാക്കോ വിവാഹം ചെയ്തത്.[5]

അവലംബം

[തിരുത്തുക]
  1. "Festival de Cannes: Waiting for Happiness". festival-cannes.com. Archived from the original on 2012-10-09. Retrieved 2009-10-30.
  2. "2014 Official Selection". Cannes. Retrieved 18 April 2014.
  3. "Oscars 2015". Oscars 2015: what will win best foreign language film?. Retrieved 4 February 2015.
  4. Abderrahmane Sissako, une imposture mauritanienne Archived 2015-03-10 at the Wayback Machine., Mondafrique, 20 February 2015.
  5. "African Film Festival Fosters Home-Grown Development Cinema". Voice of America News. 14 April 2010. Retrieved 9 October 2020.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അബ്ദുറഹ്മാനെ_സിസാക്കോ&oldid=3948601" എന്ന താളിൽനിന്ന് ശേഖരിച്ചത്