അമേരിക്കൻ ചീങ്കണ്ണി
അമേരിക്കൻ ചീങ്കണ്ണി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Crocodilia |
Family: | Alligatoridae |
Genus: | Alligator |
Species: | A. mississippiensis
|
Binomial name | |
Alligator mississippiensis (Daudin, 1802 [originally Crocodilus])
| |
Approximate range of American alligator | |
Synonyms | |
|
അമേരിക്കൻ ചീങ്കണ്ണി (Alligator mississippiensis) ഒരു ഗേറ്റർ അല്ലെങ്കിൽ അലിഗേറ്റർ എന്നും വിളിക്കാറുണ്ട്. തെക്കു- കിഴക്കൻ അമേരിക്കയിൽ കാണപ്പെടുന്ന വംശനാശം നേരിടുന്ന ക്രോക്കഡിലിയ നിരയിൽപ്പെട്ട ഒരു ഉരഗമാണിത്. അലിഗേറ്റൊറിഡേ കുടുംബത്തിലും ജീനസ് അലിഗേറ്ററിലും ജീവിച്ചിരിക്കുന്ന രണ്ടു സ്പീഷീസുകളിലൊന്നാണിത്. മറ്റ് അലിഗേറ്റർ സ്പീഷിനെക്കാളിലും വലുത് ചൈനീസ് അലിഗേറ്റർ ആണ്. മുതിർന്ന ആൺ അമേരിക്കൻ അലിഗേറ്ററുകൾക്ക് 3.4 മുതൽ 4.6 മീറ്റർ വരെ നീളവും ഇവയ്ക്ക് 453 കിലോഗ്രാം വരെ ഭാരവുമുണ്ടാകും. പെൺ അലിഗേറ്ററുകൾ ചെറുതും 2.6 മുതൽ 3 മീറ്റർ നീളവും (8.5 മുതൽ 9.8 അടി വരെ) കാണപ്പെടുന്നു. അമേരിക്കൻ അലിഗേറ്ററുകൾ ശുദ്ധജല തണ്ണീർത്തടങ്ങളിൽ വസിക്കുന്നു. ടെക്സസ് മുതൽ വടക്കൻ കരോലിന വരെയുള്ള സൈപ്രസ്സ് ചതുപ്പുകളിലും, ചതുപ്പുനിലങ്ങളിലും അമേരിക്കൻ അലിഗേറ്റർ ജീവിക്കുന്നു.
അപെക്സ് പ്രിഡേറ്റേഴ്സ് ആയ അമേരിക്കൻ ചീങ്കണ്ണികൾ മത്സ്യങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ എന്നിവയെ ആഹാരമാക്കുന്നു. അലിഗേറ്റർ ദ്വാരങ്ങൾ നിർമ്മിക്കുന്നതിലൂടെ പ്രകൃതിയിലെ ഈ എൻജിനീയർമാർക്ക് തണ്ണീർത്തട ആവാസ ജൈവവ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്നു. ഇത് മറ്റ് ജീവികൾക്ക് ഈർപ്പവും വരണ്ട ആവാസ വ്യവസ്ഥയും ലഭിക്കുന്നു. വർഷം മുഴുവനും, പ്രത്യേകിച്ച് ബ്രീഡിംഗ് കാലഘട്ടത്തിൽ അമേരിക്കൻ അലിഗേറ്ററുകൾ അധിനിവേശപ്രദേശം പ്രഖ്യാപിക്കുകയും അനുയോജ്യമായ ഇണകളെ കണ്ടെത്തുകയും ചെയ്യുന്നു.[2]ആൺ അമേരിക്കൻ അലിഗേറ്ററുകൾ ഇണകളെ ആകർഷിക്കാൻ ഇൻഫ്രാസൗണ്ട് ഉപയോഗിക്കുന്നു. വെള്ളത്തിലോ സമീപത്തോ ഉള്ള ഒരു സങ്കേതത്തിൽ സസ്യങ്ങൾ, വിറകു, ഇലകൾ, ചെളി എന്നിവ ഉള്ളയിടത്ത് ഇവ മുട്ടയിടുന്നു. ശരീരത്തിൽ മുഴുവനും മഞ്ഞവരകളോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ഒരുവർഷത്തോളം അമ്മ അലിഗേറ്റർ സംരക്ഷിക്കുന്നു.[3]ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങളുടെ പട്ടികയിൽ അമേരിക്കൻ അലിഗേറ്ററുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചരിത്രാതീതകാലങ്ങളായി വേട്ടയാടപ്പെടുന്നതിനാൽ അവയുടെ ജനസംഖ്യയും കുറഞ്ഞു വന്നു. 1973 -ൽ അമേരിക്കൻ അലിഗേറ്റർ വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീടുള്ള സംരക്ഷണ പരിശ്രമങ്ങൾ അവയുടെ എണ്ണം കൂട്ടുകയും, 1987- ൽ ഈ വർഗ്ഗത്തിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. അമേരിക്കൻ ചീങ്കണ്ണികൾ അവയുടെ തൊലികൾക്കും മാംസത്തിനും വേണ്ടി വേട്ടയാടപ്പെടുന്നു. ഈ വർഗ്ഗത്തിൽപ്പെടുന്നവർ ഫ്ലോറിഡ, ലൂസിയാന, മിസ്സിസ്സിപ്പി എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഉരഗങ്ങളാണ്.
ടാക്സോണമിയും, ഫൈലോജനിയും
[തിരുത്തുക]1801- ൽ ക്രോക്കോഡിലസ് മിസ്സിസ്സിപ്പിയൻസ് എന്ന പേരിൽ ഫ്രഞ്ച് ജന്തുശാസ്ത്രജ്ഞനായ ഫ്രാൻകോയിസ് മാരി ഡൗഡീൻ അമേരിക്കൻ അലിഗേറ്ററിനെ ആദ്യം വർഗ്ഗീകരിച്ചിരുന്നു.1807-ൽ ജോർജസ് കുവിയർ ആണ് അലിഗേറ്ററിന്റെ ജീനസ് സൃഷ്ടിച്ചത്.[4]അമേരിക്കൻ അലിഗേറ്റർ ഈ ജീനസ് ചൈനീസ് അലിഗേറ്ററുമായി പങ്കുവഹിക്കുന്നു. അല്ലിഗറ്റോറിഡേ കുടുംബത്തിൽ അലിഗേറ്ററുകളോടൊപ്പം കെയ്മനെയും ഉൾപ്പെടുത്തിയിരിക്കുന്നു. നൈൽ മുതലകളേക്കാൾ അമേരിക്കൻ അലിഗേറ്ററിനോട് ഏറ്റവും അടുത്തുള്ള എല്ലാ മുതലകളും (ഫോസിൽ, അസ്തിത്വം) അല്ലിഗറ്റോറിഡേയുടെ സൂപ്പർഫാമിലിയിൽ ഉൾപ്പെടുന്നു.[5]
അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ആണ് ഈ സൂപ്പർഫാമിലിയിലെ അംഗങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഏറ്റവും പ്രശസ്തമായ ജീനസ് ആൽബെർട്ടയിലെ ലൈഡ്യോസുകസ് ആണ്. ക്രിറ്റേഷ്യസ്, പാലിയോജെനിക്, നിയോജെനിക് കാലഘട്ടങ്ങളിൽ ഫോസിൽ അലിഗേറ്ററുകൾ വടക്കൻ അറ്റ്ലാന്റിക് പ്രദേശത്തും ബെറിംഗ് സ്ട്രെയിറ്റിൻ എന്നിവയുൾപ്പെടെ യുറേഷ്യയിലേക്ക് വടക്കൻ അമേരിക്കയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ യൂറേഷ്യയിലുടനീളവും കണ്ടെത്തിയിട്ടുണ്ട്. അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ വടക്കേ അമേരിക്കയിൽ അലിഗേറ്ററും കെയ്മും തമ്മിൽ വേർപിരിയുകയും നിയോജെനിക് കാലഘട്ടത്തിന്റെ അവസാനം ഇസ്തമസ് ഓഫ് പനാമയിൽ വച്ചും പിന്നീടുള്ള പാലിയോജെനിക് കാലഘട്ടത്തിൽ തെക്കേ അമേരിക്കയിൽ അവർ ഒന്നിച്ചാകുകയും ചെയ്തു. നിയോജെനിക് കാലഘട്ടത്തിൽ ബെറിംഗ് ലാൻഡ് ബ്രിഡ്ജ് കടന്ന് ചൈനീസ് അലിഗേറ്റർ വന്നിരിക്കാം. ആധുനിക അമേരിക്കൻ അലിഗേറ്റർ പ്ലീസ്റ്റോസീൻ ഫോസിൽ റിക്കോഡിൽ നന്നായി പ്രതിനിധീകരിച്ചിട്ടുണ്ട്. [6]1990-കളിൽ അലിഗേറ്ററുകൾ പക്ഷികളേക്കാളും, ശീതരക്തമുള്ള നട്ടെല്ലുള്ള ജീവിയെക്കാളിലും സസ്തനികൾക്ക് സമാനമായ ജീവികളിൽ നിന്ന് പരിണമിച്ചുണ്ടായതാണെന്നാണ് ഇതിന്റെ സമ്പൂർണ മൈറ്റോകോൺഡ്റിയൽ ജീനോം സീക്വൻസ് സൂചിപ്പിക്കുന്നത്. [7]2014-ൽ പ്രസിദ്ധീകരിച്ച പൂർണ ജീനോം അലിഗേറ്ററുകൾ സസ്യജന്തുജാലങ്ങളെക്കാളും സസ്തനികളേക്കാൾ സാവധാനം വളർന്നുവരുന്നതാണെന്ന് സൂചിപ്പിക്കുന്നു.[8]
2016- ൽ ഫ്ലോറിഡയിലെ മാരിയോൺ കൗണ്ടിയിൽ ഒരു മയോസീൻ ഫോസിൽ അലിഗേറ്റർ തലയോട്ടി കണ്ടെത്തിയിരുന്നു. അതേ വംശനാശം നേരിടുന്ന മറ്റ് അലിഗേറ്ററുകളിൽ നിന്ന് വ്യത്യസ്തമായി, ഫോസിൽ തലയോട്ടി ആധുനിക അമേരിക്കൻ അലിഗേറ്ററിന്റേതിൽ നിന്നും തികച്ചും വേർതിരിക്കാൻ കഴിയാത്തതാണ്. ഈ അലിഗേറ്ററും അമേരിക്കൻ അലിഗേറ്ററുമാണ് ഇപ്പോൾ സഹോദരി ടാക്സയായി കണക്കാക്കപ്പെടുന്നത്. അതായത് അലിഗേറ്റർ മിസിസിപ്പിയൻസിസിന്റെ വംശവർദ്ധന വടക്കെ അമേരിക്കയിൽ 8 മില്യൻ വർഷം നിലവിലുണ്ടായിരുന്നെന്നാണ് കണക്കാക്കപ്പെടുന്നത്. [9]
ഇവയും കാണുക
[തിരുത്തുക]- Chinese alligator, the other living species of alligator
- Alligator, a movie about a giant alligator living in the sewers of Chicago (despite the city being far beyond the American alligator's range)
- Wally Gator, a cartoon about an anthropomorphic alligator
- Muja, the oldest living alligator in the world, living in Belgrade Zoo, Serbia
- The Alligator People
- Gatorland
- Brazos Bend State Park
- Sewer alligator
അവലംബം
[തിരുത്തുക]- ↑ Crocodile Specialist Group (1996). "Alligator mississippiensis". The IUCN Red List of Threatened Species. 1996. IUCN: e.T46583A11061981. doi:10.2305/IUCN.UK.1996.RLTS.T46583A11061981.en. Retrieved 10 November 2017.
- ↑ Vilet, Kent (1989). "Social Displays of the American Alligator (Alligator mississippiensis)". American Zoology. 29 (3): 1019–1031. doi:10.1093/icb/29.3.1019.
- ↑ Pajerski, Lauren; Schechter, Benjamin; Street, Robin (2000). "Alligator mississippiensis". University of Michigan Museum of Zoology.
- ↑ Alligator Cuvier, 1807. ITIS.gov
- ↑ Brochu, Christopher A. (2003). "Phylogenetic approaches toward crocodylian history" (PDF). Annual Review of Earth and Planetary Sciences. 31: 357–97. doi:10.1146/annurev.earth.31.100901.141308.
- ↑ Brochu, Christopher A. (1999). "Phylogenetics, Taxonomy, and Historical Biogeography of Alligatoroidea". Society of Vertebrate Paleontology Memoir. 6: 9–100. doi:10.2307/3889340. JSTOR 3889340.
- ↑ Janke, A.; Arnason, U. (1997). "The complete mitochondrial genome of Alligator mississippiensis and the separation between recent archosauria (birds and crocodiles)". Molecular Biology and Evolution. 14 (12): 1266–72. doi:10.1093/oxfordjournals.molbev.a025736. PMID 9402737.
- ↑ Green RE, Braun EL, Armstrong J, Earl D, Nguyen N, Hickey G, Vandewege MW, St John JA, Capella-Gutiérrez S, Castoe TA, Kern C, Fujita MK, Opazo JC, Jurka J, Kojima KK, Caballero J, Hubley RM, Smit AF, Platt RN, Lavoie CA, Ramakodi MP, Finger JW, Suh A, Isberg SR, Miles L, Chong AY, Jaratlerdsiri W, Gongora J, Moran C, Iriarte A, McCormack J, Burgess SC, Edwards SV, Lyons E, Williams C, Breen M, Howard JT, Gresham CR, Peterson DG, Schmitz J, Pollock DD, Haussler D, Triplett EW, Zhang G, Irie N, Jarvis ED, Brochu CA, Schmidt CJ, McCarthy FM, Faircloth BC, Hoffmann FG, Glenn TC, Gabaldón T, Paten B, Ray DA (2014). "Three crocodilian genomes reveal ancestral patterns of evolution among archosaurs". Science. 346 (6215): 1254449. doi:10.1126/science.1254449. PMC 4386873 Freely accessible. PMID 25504731.
- ↑ Whiting, Evan T.; Steadman, David W.; Vliet, Kent A. (2016-06-01). "Cranial Polymorphism and Systematics of Miocene and Living Alligator in North America". Journal of Herpetology. 50 (2): 306–315. doi:10.1670/15-023. ISSN 0022-1511.
പുറം കണ്ണികൾ
[തിരുത്തുക]- Crocodilian Online Archived 2011-07-08 at the Wayback Machine.
- Photo exhibit on alligators in Florida from State Archives of Florida
- Why the Gulf Coast needs more big alligators Archived 2013-08-27 at the Wayback Machine.
- Alligator bellows and hisses Archived 2014-03-01 at the Wayback Machine. – sound clips from the U.S. Fish and Wildlife Service