അരിമ്പാറ (ചലച്ചിത്രം)
ദൃശ്യരൂപം
അരിമ്പാറ | |
---|---|
സംവിധാനം | മുരളി നായർ |
നിർമ്മാണം | പി. പരമേശ്വരൻ (NFDC) Ueda Makoto (NHK Entreprises, Japan) |
കഥ | ഒ.വി.വിജയൻ |
തിരക്കഥ | മുരളി നായർ മധു അപ്സര |
അഭിനേതാക്കൾ | നെടുമുടി വേണു സോന നായർ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | ലളിത കൃഷ്ണ |
സ്റ്റുഡിയോ | നാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് |
റിലീസിങ് തീയതി | 2003 മേയ് 18 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 90 മിനിറ്റ് |
അരിമ്പാറ (A Story That Begins at the End, translation: The Wart) 2003-ൽ പുറത്തിറങ്ങിയ മുരളി നായർ സംവിധാനം ചെയ്ത് മലയാളചലച്ചിത്രമാണ്. നെടുമുടി വേണു, സോന നായർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ഒ.വി.വിജയന്റെ ഇതേ പേരിലുള്ള പ്രശസ്തമായ കഥയെ ആസ്പദമാക്കി നിർമ്മിച്ചതാണ്. അടിയന്തരാവസ്ഥയോട് അനുബന്ധിച്ച് എഴുതിയ ഈ കഥ രാഷ്ട്രീയപ്രശ്നങ്ങളെ പ്രതീകാത്മകമാക്കി അവതരിപ്പിക്കുന്നു. ഈ ചിത്രം 2003-ലെ കാൻസ് അന്താരാഷ്ട്ര് ചലച്ചിത്രമേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.[1]
അഭിനേതാക്കൾ
[തിരുത്തുക]- നെടുമുടി വേണു – കൃഷ്ണനുണ്ണി
- സോന നായർ – സുമ
- ഭരതൻ ഞാറയ്ക്കൽ – ചാത്തൻ
- രാജൻ സിതാര
- മാസ്റ്റർ ഭാഗ്യനാഥ് – ഉണ്ണി
- ചന്ദ്രകല – നാണി
- കൊച്ചുപ്രേമൻ – വൈദ്യൻ
അവലംബം
[തിരുത്തുക]- ↑ "Festival de Cannes: A Story That Begins at the End". festival-cannes.com. Retrieved 2009-11-07.