Jump to content

അലക്‌സാണ്ടർ കോബ്ബേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്‌സാണ്ടർ കോബ്ബേൺ
ജനനം
Alexander Claud Cockburn

(1941-06-06)6 ജൂൺ 1941
മരണം21 ജൂലൈ 2012(2012-07-21) (പ്രായം 71)
പൗരത്വംAmerican, Irish
തൊഴിൽjournalist, author
Notable credit(s)
CounterPunch, The Nation, Wall Street Journal, Los Angeles Times
ബന്ധുക്കൾAndrew Cockburn, Patrick Cockburn, Olivia Wilde, Stephanie Flanders
കുടുംബംClaud Cockburn

ലോകപ്രശസ്തനായ ഇടതുപക്ഷ പത്രപ്രവർത്തകനായിരുന്നു അലക്‌സാണ്ടർ കോബ്ബേൺ (6 ജൂൺ 1941 - 21 ജൂലൈ 2012)

ജീവിതരേഖ

[തിരുത്തുക]

ഹാസ്യവും നിശിത വിമർശനവും ഇടകലർന്ന ലേഖനങ്ങളിലൂടെയും റിപ്പോർട്ടുകളിലൂടെയും ലോകമെങ്ങുമുള്ള ഇടതു സഹയാത്രികരെ ആവേശം കൊള്ളിച്ച കോബ്ബേൺ അയർലൻഡിലാണ് ജനിച്ചത്. പ്രശസ്ത സോഷ്യലിസ്റ്റ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ക്ലോഡ് കോബേണാണ് അച്ഛൻ. ഓക്‌സ്ഫഡിൽ പഠിച്ച് 1970-കളിൽ അമേരിക്കയിലെത്തിയ അദ്ദേഹം പല പ്രമുഖ പത്രങ്ങളിലും പ്രവർത്തിച്ചു. പിന്നെ 'കൗണ്ടർപഞ്ച് ' എന്ന വാർത്താ വാരികയുടെ എഡിറ്ററായി. അതോടെ കോബ്ബേണിന്റെ ലേഖനങ്ങളും റിപ്പോർട്ടുകളും അമേരിക്കയിലെ ഇടത് ബുദ്ധിജീവികളുടെ ശബ്ദമായി മാറി.[1]

അമേരിക്കയുടെ ഇറാഖ്, അഫ്ഗാനിസ്താൻ അധിനിവേശങ്ങളെയും സാമ്പത്തിക ചൂഷണങ്ങളെയും നിശിതമായി വിമർശിച്ച കോബ്ബേണിന് രാജ്യത്തിന് പുറത്തായിരുന്നു കൂടുതൽ ആരാധകർ. 2004 ൽ കേരളം സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തിയ അദ്ദേഹം പ്ലാച്ചിമട സന്ദർശിക്കുകയും അവിടത്തെ കോളവിരുദ്ധ പ്രക്ഷോഭത്തെപ്പറ്റി ലേഖനം എഴുതുകയും ചെയ്തിട്ടുണ്ട്. സഹോദന്മാരായ ആൻഡ്രുവും പാട്രിക്കും അറിയപ്പെടുന്ന പത്രപ്രവർത്തകരാണ്.

കൃതികൾ

[തിരുത്തുക]

'വൈറ്റ്ഔട്ട്: ദ സി.ഐ.എ, ഡ്രഗ്‌സ് ആൻഡ് പ്രസ്', 'കറപ്ഷൻ ഓഫ് എംപയർ', 'ദ എൻഡ് ടൈംസ്: ദ ഡെത്ത് ഓഫ് ദ ഫോർത്ത് എസ്റ്റേറ്റ്', 'എ ഷോർട്ട് ഹിസ്റ്ററി ഓഫ് ഫിയർ' എന്നിവയാണ് പ്രശസ്ത പുസ്തകങ്ങൾ.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-22. Retrieved 2012-07-22.

അധിക വായനക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ അലക്‌സാണ്ടർ കോബ്ബേൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അലക്‌സാണ്ടർ_കോബ്ബേൺ&oldid=3794955" എന്ന താളിൽനിന്ന് ശേഖരിച്ചത്