അവന്തിക മോഹൻ
അവന്തിക മോഹൻ | |
---|---|
ജനനം | |
മറ്റ് പേരുകൾ | പ്രിയങ്ക മോഹൻ |
തൊഴിൽ(s) | നടി, മോഡൽ, നർത്തകി |
സജീവ കാലം | 2012 – ഇതുവരെ |
ഒരു ഇന്ത്യൻ നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവന്തിക മലയാള ചിത്രങ്ങളിൽ തുടർന്നഭിനയിക്കുകയും പിന്നിട് ആത്മസഖി എന്ന ടിവി പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഈ പരമ്പരയിലെ നന്ദിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അവർക്ക് 24 ഫ്രെയിംസ് സൊസൈറ്റിയുടെ മികച്ച നടിക്കുള്ള രണ്ട് അവാർഡുകൾ ലഭിച്ചിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]അവന്തിക മോഹൻ ദുബായിലാണ് ജനിച്ചു വളർന്നത്. അവരുടെ മാതാപിതാക്കൾ കേരളത്തിലെ കോഴിക്കോടു നിന്നുള്ളവരാണ്.[2] മോഡലിംഗ് ജീവിതം പിന്തുടരുവാനായി അവന്തിക കേരളത്തിലേയ്ക്കു തിരിച്ചുവരുകയും മിസ്സ് മലബാർ 2011 പുരസ്കാരം, മിസ് പെർഫെക്റ്റ് 2010 ഉപശീർഷകം എന്നിവ കരസ്ഥമാക്കുകയും ചെയ്തു.[3] പരിശീലനം നേടിയ ഒരു നർത്തകികൂടിയാണ് അവന്തിക. സൗന്ദര്യമത്സരത്തിലെ വിജയത്തിനു ശേഷം, അഭിനയ മേഖലകളിൽനിന്ന് അവസരങ്ങൾ ലഭിക്കാൻ തുടങ്ങുകയും സിനിമാ വ്യവസായത്തിലേയ്ക്കു പ്രവേശിക്കാൻ തീരുമാനിക്കുകയും ചെയ്തു. 2017 ൽ മികച്ച നടിക്കുള്ള മൂന്ന് അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.
സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2012 | യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് | Nagayakshi | Malayalam | |
2013 | മി. ബീൻ | Neetha | Malayalam | |
2013 | നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി | Fatima | Malayalam | |
2013 | ക്രൊക്കഡൈൽ ലവ സ്റ്റോറി | Nithya | Malayalam | |
2014 | Aalamaram | Malarkodi | Tamil | |
2014 | Vundile Manchi Kalam Mundu Munduna | Ujjwala | Telugu | |
2014 | 8 : 20 | Malayalam | ||
2016 | Preethiyalli Sahaja | Kannada | ||
2018 | Rajavin Paarvai Raniyin Pakkam | Tamil |
ടെലിവിഷൻ
[തിരുത്തുക]വർഷം | പരമ്പര | കഥാപാത്രം | ഭാഷ | ചാനൽ | Ref |
---|---|---|---|---|---|
2015 | ശിവകാമി | Malayalam | Surya TV | ||
2016–2018 | ആത്മസഖി | Dr.Nanditha a.k.a.Nandu / Indu | Malayalam | Mazhavil Manorama | [4] |
2016 | രാജാ റാണി | Shailaja a.k.a. Sailu | Telugu | MAA TV |
2021. Thooval sparsham. Sreya Nandini. Malayalam. Asianet
അവലംബം
[തിരുത്തുക]- ↑ http://www.newindianexpress.com/entertainment/tamil/I-Hope-to-Do-a-Role-Like-Queen-Someday/2014/10/15/article2477971.ece
- ↑ http://timesofindia.indiatimes.com/entertainment/malayalam/movies/news/Avanthika-Mohan-heads-to-Kollywood/articleshow/18528802.cms
- ↑ http://www.thehindu.com/todays-paper/tp-features/tp-cinemaplus/etcetera/article5643711.ece
- ↑ "Avanthika Mohan in Athmasakhi". timesofindia.indiatimes.com.