യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്
ദൃശ്യരൂപം
യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് | |
---|---|
സംവിധാനം | അഭിറാം സുരേഷ് ഉണ്ണിത്താൻ |
നിർമ്മാണം | മധുസൂദനൻ മാവേലിക്കര |
അഭിനേതാക്കൾ | ഫൈസൽ മുഹമ്മദ്, അഖിൽ ദേവൻ, മനോജ് മധുസൂദനൻ, വിഷ്ണു മനോഹർ, അവന്തിക മോഹൻ, പാർവതി, ലിഖിയ |
സംഗീതം | അരവിന്ദ് ചന്ദ്രശേഖർ |
ഛായാഗ്രഹണം | ജെമിൻ ജോം അയ്യനേത്ത് |
പ്രണയാർദ്രമായ നാഗയക്ഷിയുടെ കഥപറയുന്ന 2012ലെ ഒരു ചിത്രമാണു യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്. നവാഗതനായ അഭിറാം സുരേഷ് ഉണ്ണിത്താൻ ആണു സംവിധാനം നിർവഹിച്ചിരിക്കുന്നതു.[1] ഈ ചിത്രത്തിൽ ഫൈസൽ മുഹമ്മദ്, അഖിൽ ദേവൻ, മനോജ് മധുസൂദനൻ, വിഷ്ണു മനോഹർ, അവന്തിക മോഹൻ, പാർവതി, ലിഖിയ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീഷെൽ മൂവീസിന്റെ ബാനറിൽ മധുസൂദനൻ മാവേലിക്കര നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്ത് നിർവഹിക്കുന്നു. സംഗീതം- അരവിന്ദ് ചന്ദ്രശേഖർ. ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങൾ പ്രചോദനം ഉൾക്കൊണ്ടത് മലയാള പുരാണ കൃതിയായ ഐതിഹ്യമാലയിൽ നിന്നാണ്.[2]
അവലംബം
[തിരുത്തുക]- ↑ യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "'Yakshi- Faithfully Yours'". Indiaglitz.com. Archived from the original on 2012-01-11. Retrieved 12 December 2011.