അൽ മത്തീന
—— United Arab Emirates community —— | |
മുത്തീന المطينة | |
രാജ്യം | United Arab Emirates |
എമിറേറ്റ് | ദുബായ് |
നഗരം | ദുബായ് |
Community number | 123 |
Community statistics | |
സ്ഥലം | 1.12 km² |
ജനസംഖ്യ | 18,094 [1] (2000) |
ജനസാന്ദ്രത | 16,155/km² |
Neighbouring communities | അൽ ബറാഹ, അൽ മുറക്കാബാത്, നൈഫ്, ഹോർഅൽആൻസ്, അൽ റിഗ്ഗ |
അക്ഷാംശരേഖാംശം | 25°27′31″N 55°32′23″E / 25.45861°N 55.53972°E |
ദുബായ് നഗരത്തിലെ ഒരു സ്ഥലമാണ് അൽ മത്തീന (മദീന്ന)(അറബി: المطينة)(ആംഗലേയം:Al Muteena). കിഴക്കൻ ദുബായിലെ ദൈറ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. വടക്ക് അൽ ബറാഹയും തെക്ക് മുറക്കാബാദും പടിഞ്ഞാറ് നൈഫും കിഴക്ക് ഹോർഅൽആൻസ് എന്ന സ്ഥലവുമാണ്.
ദുബായിലെ പ്രധാനപ്പെട്ട ചില വീഥികളായ ഡി 80 (അൽ മക്തൂം വീഥി), ഡി 88 (ഒമാർ ബിൻ ഖതാം വീഥി, ഡി 78. അബൂ ബക്കർ അൽ സിദ്ദിഖ് വീഥി, ഡി 82 (അൽ റാഷീദ് വീതി എന്നിവ മത്തീനയുടെ അരികുകളിലൂടെ കടന്നു പോകുന്നു. അൽ മത്തീനയിലെ 14ആം തെരുവ് ഈ പ്രദേശത്തെ ഏതാണ് വിഭജിക്കുന്ന രീതിയിൽ സ്ഥിതി ചെയ്യുന്നു. ഈ തെരുവിന്റെ നടുക്കായി മത്തീന പാർക്ക് സ്ഥിതി ചെയ്യുന്നു.
തെരുവുകളെ നാമകരണം ചെയ്തിരിക്കുന്നത് പ്രത്യേക രീതിയിലാണ്. കിഴക്ക്-പടിഞ്ഞാറോട്ടുള്ളവയെ ഇരട്ട സംഖ്യകളായും തെക്ക് വടക്കാണെങ്കിൽ ഒറ്റ സംഖ്യാ ക്രമത്തിലും ആണ്. 1 മുതൽ 37 വരെയുള്ള വഴികൾ കിഴക്ക്-പടിഞ്ഞാറോട്ടും 2 മുതൽ 30 വരെയുള്ള ഇരട്ട സംഖ്യാ വീഥികൾ തെക്ക് പടിഞ്ഞാറോട്ടൂമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/9/94/Hotel_Marco_polo%2C_Dubai.jpg/250px-Hotel_Marco_polo%2C_Dubai.jpg)
ഷെറട്ടൻ ദയ്റ, റെനൈയ്സൻസ് ഹോട്ടൽ, മാർക്കോ പോളോ ഹോട്ടൽ, ബംഗ്ലാദേശി കോൺസുലേറ്റ്, മത്തീനാ പാർക്ക് എന്നിവയാണ് പ്രധാന സ്ഥലങ്ങൾ. പടിഞ്ഞാറെ മൂലക്കായി ബുർജ്-നഹാർ ഇന്റർ സെക്ഷനും കിഴക്കു അതിരായി ഫിഷ് റൗണ്ട് , തെക്ക് ഭാഗത്തായി ഹോർ-അലാൻസ് ടർണോഫും സ്ഥിതി ചെയ്യുന്നു. മത്തിന്നക്കരികിലായി അബു ബക്കർ സിദ്ദിഖി, സലഹുദ്ദീൻ എന്നീ മെട്രോ സ്റ്റേഷനുകൾ ആണുള്ളത്.
ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ 3 യുടെ ലാൻഡിങ്ങ്-ടെക്ക് ഓഫ് സ്റ്റ്രിപ്പിലായാണ് മത്തീന സ്ഥിതി ചെയ്യുന്നത് എന്നതിനാൽ അംബര ചുംബികകളായ കെട്ടിടങ്ങൾ ഒന്നും തന്നെ ഇവിടെ കാണാൻ കഴിയില്ല. താഴ്ന്നു പറക്കുന്ന എമിറേറ്റ്സ് വിമാനങ്ങൾ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.
വാണിജ്യം
[തിരുത്തുക]അൽ മത്തീന തെരുവിനിരുവശവുമാണ് പ്രധാന വാണിജ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഏറ്റവും കൂടുതൽ ഉള്ളത് ഹോട്ടലുകളാണ്. സൂപ്പർ മാർക്കറ്റുകളും സുഗന്ധദ്രവ്യകേന്ദ്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ Existing Population and Future Holding Capacities in Dubai Urban Area. Dubai Healthcare City. 2000