Jump to content

ആംചൊ ബസ്തർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആംചൊ ബസ്തർ
ആംചൊ ബസ്തർ
കർത്താവ്നന്ദിനി മേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസിദ്ധീകൃതം2023
പ്രസാധകർമാതൃഭൂമി
ഏടുകൾ342
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം(2023)
ISBN9789355495181

നന്ദിനി മേനോൻ എഴുതിയ യാത്രാവിവരണ ഗ്രന്ഥമാണ് ആംചൊ ബസ്തർ. ഈ ഗ്രനഥത്തിന് 2023 ലെ കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം ലഭിച്ചു.[1][2]

ഉള്ളടക്കം

[തിരുത്തുക]

ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ഈ ഗ്രന്ഥം. ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമായ ബസ്തർ, ഭാരതീയപുരാണങ്ങളിൽ ദണ്ഡകാരണ്യമെന്നു വിവരിക്കപ്പെടുന്നു. അപരിചിതമായ ഭൂപ്രദേശങ്ങളിൽ അപരിചിതർക്കൊപ്പം നടത്തിയ അസാധാരണമായ യാത്രകളുടെ അനുഭവവിവരണമാണ് ഈ ഗ്രന്ഥം. ബസ്തർ: അറിയാമലകളുടെ നാടിന് ഒരാമുഖം', 'നൂനിലെ...അലെ കോക്കോലെ', 'ജൽ ജംഗൽ ജമീൽ', 'ആംചൊ ബസ്തർ', 'ധൂക്കാ കാ കാം ഫൂക്കാ', 'ദ പ്രിൻസ് ലി സ്റ്റേറ്റ് ഓഫ് ബസ്തർ', 'ഉൻ ലോഗ്', 'പീപ്പിൾസ് വാർ ഗ്രൂപ്പ് കമാൻഡറിനൊപ്പം രണ്ടരമണിക്കൂർ', 'സഹനത്തിന്റെ പുസ്തകം: സ്ഥൈര്യത്തിന്റെയും' എന്നിങ്ങനെയാണ് അധ്യായങ്ങളുടെ തലക്കെട്ടുകൾ.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2023 ലെ കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്കാരം

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/literature/literaryworld/2024/07/26/kerala-sahitya-akademi-award-2023-winners.html
  2. https://www.mathrubhumi.com/books/reviews/pachamanamulla-vazhikal-nandini-menon-book-review-1.6364859

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആംചൊ_ബസ്തർ&oldid=4116321" എന്ന താളിൽനിന്ന് ശേഖരിച്ചത്