Jump to content

കേരള സാഹിത്യ അക്കാദമി പുരസ്കാരം 2023

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2023-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2024 ജൂലൈ 25-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ ഹരിത സാവിത്രിയുടെ സിൻ (Zîn) എന്ന നോവലും, മികച്ച ചെറുകഥയ്ക്ക് എൻ. രാജന്റെ ഉദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് എന്ന ചെറുകഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് കൽപ്പറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകൾ എന്ന കാവ്യ സമാഹാരവും അർഹമായി[1][2]. ചരിത്രകാരൻ എം.ആർ. രാഘവവാരിയർ, നാടകകൃത്ത് സി.എൽ. ജോസ് എന്നിവർക്ക് അക്കാദമിയുടെ വിശിഷ്ടാം​ഗത്വം ലഭിച്ചു[1][2] 2022-ലെ വിലാസിനി പുരസ്കാരത്തിനു അർഹമായ ഒരു കൃതി ഇല്ലെന്നു അക്കാദമി അറിയിച്ചു[3].

സമഗ്രസംഭാവനാ പുരസ്കാരം

[തിരുത്തുക]

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപയും സാക്ഷ്യപത്രവും, പൊന്നാടയും ഫലകവും) കെ.വി. കുമാരൻ, പ്രേമ ജയകുമാർ, പി.കെ. ​ഗോപി, ബക്കളം ദാമോദരൻ, രാജൻ തിരുവോത്ത് എന്നിവർക്കാണ് സമ​ഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം എന്നിവർ അർഹരായി[1][2].

പുരസ്കാരങ്ങൾ

[തിരുത്തുക]

എൻഡോവ്‌മെന്റുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "കേരള സാഹിത്യ അക്കാദമി പുരസ്കാര നിറവിൽ കൽപറ്റ നാരായണനും ഹരിത സാവിത്രിയും". മലയാള മനോരമ. Archived from the original on 27 ജൂലൈ 2024. Retrieved 27 ജൂലൈ 2024.
  2. 2.0 2.1 2.2 "കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". deshabhimani. ദേശാഭിമാനി. Archived from the original on 27 ജൂലൈ 2024. Retrieved 27 ജൂലൈ 2024.
  3. 3.0 3.1 "കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". Retrieved 27 ജൂലൈ 2024.