സുനീഷ് വാരനാട്
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
സുനീഷ് വാരനാട് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | തിരക്കഥാകൃത്ത് |
സജീവ കാലം | 2019 –മുതൽ |
എഴുത്തുകാരനും മാധ്യമ പ്രവർത്തകനും മലയാള ചലച്ചിത്ര - ടെലിവിഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു തിരക്കഥാകൃത്തുമാണ് സുനീഷ് വാരനാട്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടി അവതാരകൻ, സ്റ്റാൻഡ് അപ്പ് കോമേഡിയൻ, എന്നീ നിലകളിലും സുനീഷ് ശ്രദ്ധേയനാണ്.
ജീവിതരേഖ
[തിരുത്തുക]സ്കൂളിൽ പഠിക്കുന്ന കാലത്ത് മിമിക്രി അവതരിപ്പിച്ചു തുടങ്ങിയ സുനീഷ് ജില്ലാതല മത്സരങ്ങളിൽ ഉൾപ്പടെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.[1] ആലപ്പുഴ ചേർത്തലയിലെ എൻ.എസ്.എസ്‍. കോളേജിൽ ബി.എസ്.സി ഫിസിക്സിന് പഠിക്കുന്ന സമയം സർവ്വകലാശാല തലത്തിലുള്ള മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുകയുണ്ടായി.[1]
സംഭാവനകൾ
[തിരുത്തുക]കേരള പ്രസ് അക്കാദമിയിൽ നിന്ന് പത്രപ്രവർത്തന പഠനം പൂർത്തിയാക്കി കേരള കൗമുദിയിൽ പത്രപ്രവർത്തകനായി.[2] ടെലിവിഷൻ രംഗത്ത് അവതാരകൻ എന്ന നിലയിൽ ഏഷ്യാനെറ്റിലെ സുപ്രഭാതം പരിപാടിയിലും, ദൂരദർശൻ്റെ നിശാഗന്ധിയിലും പ്രവർത്തിച്ച ശേഷം അദ്ദേഹം ഇന്ത്യാവിഷൻ ചാനലിലെ പൊളിട്രിക്‌സ് എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയുടെ അവതാരകനായി.[2] ഏഷ്യാനെറ്റിലെ ബഡായി ബംഗ്ളാവ് എന്ന പരിപാടിയുടെ സ്ക്രിപ്റ്റ് റൈറ്റർ കൂടി ആയിരുന്നു സുനീഷ്.[2] ഒരു സ്റ്റാൻഡ് അപ്പ് കോമേഡിയൻ കൂടിയാണ് അദ്ദേഹം.[2]
തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
[തിരുത്തുക]അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]ഒരു എമണ്ടൻ പ്രേമകഥ, കോടതി സമക്ഷം ബാലൻ വക്കീൽ, കട്ടപ്പനയിലെ ഋതിക് റോഷൻ, പഞ്ചവർണ്ണതത്ത, നാലാം മുറ, തെളിവ് തുടങ്ങിയ സിനിമകളിൽ സുനീഷ് വാരനാട് അഭിനയിച്ചിട്ടുണ്ട്.[6][7]
പുസ്തകങ്ങൾ
[തിരുത്തുക]- വാരനാടൻ കഥകൾ (First ed.). ലോഗോസ് ബുക്ക്സ്. 2021. ISBN 978-81-949884-4-1. (ഹാസ്യ സാഹിത്യം)
- ഹലോ മൈക്ക് ടെസ്റ്റിംഗ് (First ed.). ലോഗോസ് ബുക്ക്സ്. 2022. (ഹാസ്യ സാഹിത്യം)
പുരസ്കാരങ്ങൾ
[തിരുത്തുക]- വാരനാടൻ കഥകൾ എന്ന കൃതിക്ക് 2023ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം [8][9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "പൊളിട്രിക്സിന്റെ വാരനാടൻ വേർഷൻ! പൊറാട്ട് നാടകം രചയിതാവ് സുനീഷ് വാരനാട് അഭിമുഖം". 2024-10-14. Retrieved 2025-01-16.
- ↑ 2.0 2.1 2.2 2.3 "സ്റ്റാൻഡ് അപ് കോമഡിയിൽ നിന്ന് 'വാരനാടൻ കഥകളി'ലേക്ക്; സുനീഷിൻറെ യാത്ര ഇങ്ങനെ...വീഡിയോ കാണാം". Retrieved 2025-01-16.
- ↑ 3.0 3.1 Shrijith, Sajin (2018-05-19). "'Mohanlal' writer Suneesh Varanad announces next" (in ഇംഗ്ലീഷ്). Retrieved 2025-01-16.
- ↑ "'ഈശോ' എന്ന പേര് വന്നത് സിനിമ കാണുമ്പോൾ മനസിലാകും: സുനീഷ് വാരനാട്". Retrieved 2025-01-16.
- ↑ abhijith.vm. "സുനീഷ് വാരനാട്: 'പൊറാട്ട് നാടകം' ഞാൻ ആദ്യം പ്ലാൻ ചെയ്തത് ഹിന്ദിയിൽ". Retrieved 2025-01-16.
- ↑ "പുതുമുഖ മന്ത്രിസഭയ്ക്ക് ആശംസകൾ.. വ്യത്യസ്തമായ കുറിപ്പുമായി സുനീഷ് വാരനാട്. – Mlife News". 2021-05-19. Retrieved 2025-01-16.
- ↑ "സുനീഷ് വാരനാട്". Retrieved 2025-01-16.
- ↑ "മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമയുടെ തിരക്കഥയിലായിരുന്നു സിദ്ദിഖ് സർ: സുനീഷ് വാരനാട് അഭിമുഖം". Retrieved 2025-01-16.
- ↑ "മനസ്സിന് നൽകാവുന്ന ഏറ്റവും വലിയ വ്യായാമമാണ് വായന- സുനീഷ് വാരനാട്" (in ഇംഗ്ലീഷ്). 2024-09-02. Retrieved 2025-01-16.