Jump to content

കേരള സാഹിത്യ അക്കാദമി പുരസ്കാരം 2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2017-ലെ കേരള സാഹിത്യ അക്കാദമി 2019 ജനുവരി 23-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ വി.ജെ. ജെയിംസിന്റെ നിരീശ്വരൻ എന്ന നോവലും മികച്ച ചെറുകഥയ്ക്ക് അയ്മനം ജോണിന്റെ ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് വീരാൻകുട്ടിയുടെ ‘മിണ്ടാപ്രാണി’ എന്ന കാവ്യ സമാഹാരവും അർഹമായി.[1]

സമഗ്രസംഭാവനാ പുരസ്കാരം

[തിരുത്തുക]

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) പഴവിള രമേശൻ, എം.പി. പരമേശ്വൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ. കെ. ജി. പൗലോസ്, കെ.അജിത, സി.എൽ. ജോസ് എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) ‍ഡോ.കെ.എൻ.പണിക്കർ, ആറ്റൂർ രവിവർമ്മ എന്നിവർ അർഹരായി.

പുരസ്കാരങ്ങൾ

[തിരുത്തുക]

എൻഡോവ്‌മെന്റുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ., . (Jan 23, 2019). "കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം". Retrieved Jan 23, 2019. {{cite news}}: |last= has numeric name (help)
  2. http://www.keralasahityaakademi.org/pdf/06-06-18/Award_2017.pdf