Jump to content

ആചാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിലെയും പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെയും ബ്രാഹ്മണ സമുദായ വിഭാഗം ജാതി പേരായി ചേർക്കുന്ന ഒരു നാമമാണ് ആചാരി. ഉത്തരേന്ത്യയിൽ ശർമ, സോനാർ എന്നീ പേരുകളുമുണ്ട്.

പേരിന്റെ ഉറവിടം

[തിരുത്തുക]

ഗുരു, വേദവും ശാസ്ത്രവും പഠിച്ച ആൾ എന്നെല്ലാം അര്ഥം വരുന്ന "ആചാര്യ" എന്ന സംസ്കൃത പദത്തിൽനിന്നാണ് ആചാരി എന്ന പദം ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. ശില്പ ശാസ്ത്രത്തിൽ ആചാരിയുടെ നിർവചനം ഇങ്ങനെയാണ് "പ്രാണവായുവിൽപ്പോലും വേദത്തെ കാണുകയും ശാസ്ത്രം പഠിച്ചവനും ദേവ ശില്പങ്ങൾ നിര്മ്മിക്കാൻ കഴിവുള്ളവനുമാണ് ആചാരി. അപ്പോൾ ആചാര്യൻ ഗുരുനാഥനും വേദവും ശാസ്ത്രവും പഠിച്ച ആൾ ആണെങ്കിൽ, ആചാരി ഗുരുനാഥനും വേദശാസ്ത്ര പണ്ഡിതനും ഒരു കരകൌശല വിദഗ്ദ്ധനും കൂടിയായിരുന്നു.

ആചാരി/ ആശാരി

[തിരുത്തുക]

തമിഴ്നാട്ടിലും കേരളത്തിലും ആചാരി എന്നത് ആശാരി ആയി മാറാൻ രണ്ടു കാരണങ്ങൾ ഉണ്ട്.
ഒന്ന്, അവിടുത്തെ നാട്ടു ഭാഷകൾ ആണ്. പൂജാരിക്ക് പൂശാരി, രാജാവിനു രാശാവ്, യജമാനന് എന്നതിന് യശമാനന് എന്നു പറയുന്നത് പോലെ ആചാരിക്ക് ആശാരി എന്നായി. അങ്ങനെ ഇവടെ വിശ്വകര്മ്മ സമുദായം മുഴുവന് ആശാരി എന്ന പേരില് ആയി[അവലംബം ആവശ്യമാണ്]. മരയാശാരി, കല്ലാശാരി, പൊന്നാശാരി തുടങ്ങിയ വിളിപേരുകള് ഉണ്ടായി. പക്ഷേ മരപണി ചെയ്തിരുന്ന വിഭാഗം മറ്റുള്ളവരെ അപേക്ഷിച് പേരിന്റെ കൂടെ കുലനാമം വച്ചിരുന്നതിനാൽ ആശാരി എന്നത് മരപണി ചെയ്യുനവര് മാത്രമാണെന്ന് തെറ്റിധരിക്കപെട്ടു. അങ്ങനെ തച്ചന് (തക്ഷൻ) മാരുടെ വിളിപേര് ആശാരി എന്നായി. കേരളത്തില് തന്നെ വടക്കന് കേരളത്തിലാണ് കുടുതലായും ആശാരി എന്നു മരപ്പണിക്കാരെ വിളിക്കുനത്[1].
രണ്ടാമത് ത്മിഴ്നാട്ടില് ഉണ്ടായിരുന്ന ഒരു വിഭാഗം ബ്രാഹ്മണര് "ആചാരി" എന്ന സ്ഥാന പേര് ഉപയോഗിച്ചിരുന്നു. ഇവരില് ചിലര് വിശ്വകര്മ്മ സമുദായത്തിന്റെ ആചാരി എന്ന കുലനാമം ആശാരി എന്നാക്കാൻ ശ്രമിച്ചിരുന്നു എന്ന അഭിപ്രായം ഉണ്ട്[2]. നോർത്ത് ഇന്ത്യയിൽ താമസിയ്ക്കുന്നതും സർക്കാറ് വിജ്ഞാപനത്തില് പറയുന്നതുമായ ബ്രാഹ്മണ വിഭാഗക്കാരിൽ ഇന്നും ഈ ആചാരി എന്ന പദം ഉപയോഗിച്ചുവരുന്നു. മറ്റ് വിഭാഗക്കാർക്ക് ഈ അടുത്ത കാലം വരെ അങ്ങനെയായിരുന്നില്ല.ആശാരി എന്ന പദം മലബാറിൽ ഒരു ജാതി ആയി ഉപയോഗിക്കുന്നത് മരപ്പണിക്കാരാണ് അതിൻറെ കാരണം ആര്യന്മാർ എന്ന നമ്പൂതിരി വിഭാഗം കേരളത്തിലേക്ക് കുടിയേറിയപ്പോൾ അവർക്കൊപ്പം വന്ന ശില്പികളിൽ കേരളത്തിലുള്ള ആര്യന്മാരുടെ നിർമ്മാണങ്ങൾ എല്ലാം മരംകൊണ്ടായിരുന്നതിനാൽ [ക്ഷേത്രങ്ങളും ഇല്ലങ്ങളും ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും എല്ലാം ] ആശാരി ഒരു മരപ്പണിക്കാരൻ ആയി ചുരുങ്ങി ആശാരി എന്ന വാക്കിൻറെ അർത്ഥം ശില്പി എന്നാണ് വിശ്വകർമ്മ വിഭാഗത്തിൽ എല്ലാ ഉപജാതികളെയും ശില്പി ചേർത്താണ് പറയുക ദാരു ശില്പി ശില ശില്പി വെങ്കല ശില്പി ലോഹ ശില്പി സ്വർണ്ണ ശില്പി എന്നിങ്ങനെ എന്നാൽ നിർമ്മാണം മുഴുവൻ മരം കൊണ്ട് ആയതിനാൽ ബാക്കിയുള്ള പ്രദേശിലേക്ക് തിരികെ പോയി എന്നാണ് ആന്ധ്രപ്രദേശിൽ ഉള്ള കൊല്ലൂർ മഠം കോപ്പർ ലിതങ്ങളിൽ പറയുന്നത് അതുകൊണ്ടുതന്നെ മലബാറിൽ വിശ്വകർമ്മ സമുദായത്തിൽ ഇന്നുള്ളത് ആശാരി എന്ന ദാരു ശില്പി മാത്രം ബാക്കിയുള്ളത് കൊല്ലർ തട്ടാർ അച്ചാർ കൽത്തച്ചാർ തുടങ്ങിയ കമ്മാളർ വിഭാഗം ആണ് അതുകൊണ്ടാണ് മലബാറിൽ ആശാരി മാത്രം പൂണൂൽ അവകാശപ്പെടുകയും ചെയ്യുന്നു ആശാരി എന്നത് പൊതുവേ ആചാരി എന്ന വാക്കിന് തുല്യമായി ഉപയോഗിക്കുന്ന ഒരു സ്ഥാനപ്പേരാണ് മലബാർ മേഖലയിൽ

കേരളത്തിൽ ആശാരി എന്ന കുലനാമം ഉപയോഗിക്കുന്ന വിഭാഗങ്ങൽ

[തിരുത്തുക]
  1. കരുവാൻ/ കൊല്ലൻ
  2. തച്ചൻ/ ആശാരി
  3. കല്ലാചാരി/കൽതച്ചൻ
  4. ശില്പി/ മൂശാരി
  5. തട്ടാൻ/ പൊന്നാശാരി

ഇതും കാണുക

[തിരുത്തുക]

വിശ്വകർമ്മജർ
ആശാരി
മൂശാരി

അവലംബം

[തിരുത്തുക]
  1. Castes And Tribes Of Southern India by Edgar Thurston, K. Rangachari,. Volume 01 page 61
  2. [1]
  • Castes And Tribes Of Southern India by Edgar Thurston, K. Rangachari,. Volume 3. pp. 126-129.
"https://ml.wikipedia.org/w/index.php?title=ആചാരി&oldid=4122312" എന്ന താളിൽനിന്ന് ശേഖരിച്ചത്