Jump to content

വിശ്വകർമ്മജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രപഞ്ചത്തെ സൃഷ്ടിച്ചവനും ലോകശില്പിയുമായ വിശ്വകർമ്മാവിന്റെ പിൻ‌ഗാമികൾ പരമ്പരാഗത തച്ചുശാസ്ത്ര വിദഗ്ദ്ധരുംമാണ് വിശ്വകർമ്മജർ അഥവാ വിശ്വബ്രാഹ്മണർ.ഇന്ത്യയുടെ തന്നെ മഹാൽഭുതങ്ങളായ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും നിർമ്മിച്ച മഹാശില്പ്പികളുടെ പിൻ‌ഗാമികൽ, ബ്രാഹ്മണ്യവും പൂണുലും ഉപനയന സമ്പ്രദായവും ഉള്ളവർ .വേദവചനങ്ങൾ 

1818 ൽ ചിറ്റൂർജില്ല, കോടതി തെളിവായി സ്വീകരിച്ചത്. ,- https://dokumen.tips/documents/111013-chittoor-zilla-adalat-theerpu-chittoor-zilla-adalat-theerpu-viswakarmasuvarnakars.html

സനക ഋഷി - 
പ്രാചി ദിശാം വസന്തർത്തു നാം അഗ്നിർദ്ദേവത ബ്രഹ്മദ്രവിണം ..
തിവൃൽ സ്തോമ: സൗപഞ്ചദശപത്മിനി.
ശ്രീയവ്യവ്യയകൃത മനൂനാം.
പുരോദ്വാതോ വാതഃ സനക ഋഷി

സനാതന ഋഷി -

ദക്ഷിണ ദിശാം ഗ്രീഷ്മർത്തുനാം
പഞ്ചദശസ്തോമഃ സൗപഞ്ചദശപത്മിനി നിത്യപായവ്യ: തിരോധയാനാം. ദക്ഷിണദ്വാതാവാതഃ സനാതന ഋഷി 

അഭുവനസഋഷി -

പ്രതീചി ദിശാം വർഷർത്തുനാം... വിശ്വെദേവെ ദേവതാവിട് ദ്രവിണം
സപ്തദശസ്തോമ: സൗ ഏക വിംശദ്വത്മിനി..
ത്രിവൃൽ സ്വയോത്വാപരായാനാം . പശ്ചാദാതോവാത: അഭുവനസ ഋഷി 

പ്രത്നസഋഷി -

ഉദീചി ദിശാം ശരദർത്തു നാം.

മിത്രാമവരുണൗദേവതാ പുഷ്ടി ദ്രവിണം ഏകവിംശ സ്തോമഃ സൗത്രണവ പത്മിനി.
തുര്യാലാ ഡ്വയ ആസ്കം തോയാനാം.. ഉത്തര ദ്വാതോവാത: പ്രത്നസഋഷി: 

സുപർണ്ണസ ഋഷി -

ഊർദ്ധദിശാം ഹേമന്തശിശിരർത്തു നാം ബൃഹസ്പതിദ്ദേവത വാചാ ദ്രവിണം......
ത്രിണവസ്തോമ:സൗത്രയ സ്ത്രീം ശ പത്മിനി
പുഷ്ട വാഡ്വയോ വിപൂരയാനാം... വിഷ്വഗ്വതോവാതഃ സുപർണ്ണസ ഋഷി

കൃഷ്ണയജുർവേദം തൈത്തിരിയ സംഹിത

വിവിധ സ്ഥലങ്ങളിൽ വിവിധ ജാതി പേരുകളാണുള്ളത്. പ്രധാനമായും മരപ്പണിക്കാർ (ആചാരി), ഓട്ടുപണിക്കാർ (മൂശാരി),ഇരുമ്പുപണിക്കാർ(കൊല്ലൻ) ,സ്വർണ്ണപ്പണിക്കാർ  (തട്ടാൻ),കൽപണിക്കാർ (ശില്പി) എന്നിവർ ഈ വിഭാഗത്തിൽ പെടുന്നു. കേരളം, തമിഴ്നാട്, കർണാടക,എന്നിവിടങ്ങളിൽ പൊതുവേ ഇവർ ആചാര്യ, ആചാരി എന്നാണ് അറിയപ്പെടുന്നത്. വിശ്വകർമ്മ കുലത്തിൽ ജീവിക്കുന്നവർ പണ്ടു മുതലേ സ്വന്തം പേരിനോടൊപ്പം ആചാരി ,ആചാര്യ എന്ന് ചേർത്താണ് പറയുന്നത്. ഇവർ വിശ്വകർമ്മാവിന്റെ സൃഷ്ടി ആയ യഥാക്രമം മനു,മയ , ത്വഷ്ടാ, ശില്പി, വിശ്വജ്ന  എന്നീ ഋഷികളുടെ  പിൻ‌ഗാമികൾ എന്നും വിശ്വസിക്കുന്നു .

മനുബ്രഹ്മൻ - ശിവൻ
മയബ്രഹ്മൻ - വിഷ്ണു
ത്വഷ്ടബ്രഹ്മൻ - ബ്രഹ്മാവ്,മഹാമേരു
ശിൽപബ്രഹ്മൻ - ഇന്ദ്രൻ
വിശ്വജ്ഞബ്രഹ്മൻ - സൂര്യൻ

വിശ്വകർമ മന്ത്രം "ഓം ശ്രിഷ്ടിനാഥായ സർവസിദ്ധായ വിശ്വകർമ്മായ നമോ നമഃ

. ഇവർ വാസ്തു വിദ്യ, തച്ചു ശാസ്ത്രം, ശില്പ ശാസ്ത്രം, ലോഹവിദൃ  എന്നിവയിൽ പ്രഗൽഭ രാണ്.

പേരിന്റെ ഉറവിടം[തിരുത്തുക]

വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളായതുകൊണ്ട് വിശ്വകർമ്മജർ എന്നു വിളിക്കുന്നു. ഇന്നും വടക്കേ ഇന്ത്യയിൽ വിശ്വക൪മ്മസമാജം ഉണ്ട് അവരാണ്  ക൪മ്മാക൪. ശിൽപികളെ ഉദ്ദേശിച്ച് വിശ്വകർമ്മ എന്ന പദപ്രയോഗം പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ലിഖിതങ്ങളിലുണ്ടെന്ന് ചരിത്രകാരിയായ വിജയ രാമസ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്. ജാതിവ്യവസ്ഥയിൽ ബ്രാഹ്മണർ ആയതിനാൽ ഇവർക്ക് ക്ഷേത്രങ്ങളിൽ കയറുവാനും പൂജ നടത്തുവാനും അനുവാദമുണ്ടായിരുന്നു.ജന്മനാലുള്ള വിശ്വബ്രാഹ്മണരാണെന്ന തെളിവ് ഋഗ്വേദവേദമന്ത്രങ്ങളിൽ നിന്നും നിന്നും വ്യക്തമാകുന്ന പ്രമാണങ്ങളുണ്ട്., വേദ മന്ത്രങ്ങളെക്കൂടാതെ, വിശ്വകർമ്മജർ വിശ്വകർമ്മാവിന്റെ മുഖത്തുനിന്നും ജനിക്കുന്നുവെന്നു കാണിക്കുന്ന വേറേയും പ്രമാണങ്ങളുണ്ട്.

ജാതി വ്യവസ്ഥയിൽ[തിരുത്തുക]

ജന്മനാലുള്ള വിശ്വബ്രാഹ്മണരാണെന്നവിശ്വകർമ്മജരുടെ അവകാശവാദം വെറും പൊള്ളയല്ലെന്നു  ഋഗ്വേദവേദമന്ത്രങ്ങളിൽ നിന്നും വ്യക്തമാകുന്ന പ്രമാണങ്ങളുണ്ട്., വേദ മന്ത്രങ്ങളെക്കൂടാതെ, വിശ്വകർമ്മജർ വിശ്വകർമ്മാവിന്റെ മുഖത്തുനിന്നും ജനിക്കുന്നുവെന്നു കാണിക്കുന്ന വേറേയും പ്രമാണങ്ങളുണ്ട്. https://dokumen.tips/documents/111013-chittoor-zilla-adalat-theerpu-chittoor-zilla-adalat-theerpu-viswakarmasuvarnakars.html?page=1
  • 1. ശ്ലോകം:* *" സുപർണ്ണ സനകാര ചൈ വ* *സനാതന ഇതിസ്മൃതി മുനി ശ്രേഷ്ഠാ അഭുവനസ ച പ്രകേനാത ക്രിഷിക്*
*വിശ്വകർമ്മ മുഖാഭൂതാ* *ബ്രാഹ്മണ പഞ്ച കീർത്തിതാ* 

അർത്ഥം: സുപർണ്ണസ ഋഷിയും, സനക ഋഷിയും, അതുപോലെ സനാതന ഋഷിയും, അപ്രകാരം തന്നെ ധ്യാനിക്കപ്പെടുന്ന ഋഷി ശ്രേഷ്ഠന്മാരായ അഭുവനസ ഋഷിയും, പ്രത്നസ ഋഷിയും വിശ്വകർമ്മ ദേവന്റെ മുഖത്ത നിന്നും ജനിച്ച കീർത്തിമാന്മാരായ അഞ്ചു ബ്രാഹ്മണരാകുന്നു.

  • 2. ശ്ലോകം:മനുർമയാശ്ച ത്വഷ്ടാ ശില്പി വിശ്വജ്ഞ ഏവ ച*
*പഞ്ചൈതേ ദേവ ഋഷയോ വിശ്വകർമ്മ മുഖോത്ഭവ* 
അർത്ഥം: മനുവും മയനും ത്വഷ്ടാവും ശില്പിയും വിശ്വജ്ഞനും എന്ന അഞ്ചു ദേവഋഷിമാർ വിശ്വകർമ്മദേവന്റെ മുഖത്തുനിന്നും ഉത്ഭവിച്ചു. 
  • 3. ശ്ലോകം:  " മുഖോഭ്യോ ബ്രാഹ്മണോ പഞ്ചജാത മന്വദ്വയ ക്രമാൽ മനുമയാശ്ച ത്വഷ്ടശ്ച ശില്പി വിശ്വജ്ഞ ഏവച "*

അർത്ഥം: മനു, മയൻ, ത്വഷ്ട, ശില്പി, വിശ്വജ്ഞ എന്നിവരഞ്ചും യഥാക്രമത്തിൽ വിശ്വകർമ്മദേവന്റെ മുഖങ്ങളിൽനിന്നും (സദ്യോജാതം, വാമദേവം, അഘോരം, തൽപുരുഷം, ഈശാനം) ജനിച്ച ബ്രാഹ്മണർ തന്നെയാകുന്നു.

ജാതി പേരുകൾ[തിരുത്തുക]

ദക്ഷിണേന്ത്യയിൽ[തിരുത്തുക]

‍ആചാരി
വിശ്വകർമ്മ
ആചാര്യ
ആശാരി

ഉത്തരേന്ത്യയിൽ[തിരുത്തുക]

പാഞ്ചാൽ
മഹാറാണ
താര്ഖാൻ
മാലിക്
സുതാർ

കേരളത്തിൽ ഈ സമുദായത്തിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത[തിരുത്തുക]

ആശാരി, കല്ലാശാരി, കൽത്തച്ചൻ, കമ്മല, കംസല, കണ്ണൻ, കരുവാൻ, കിടാരൻ, കൊല്ലൻ, മലയാള കമ്മല, മൂശാരി, പാണ്ടികമ്മല, പാണ്ടിതട്ടാൻ, പെരുംകൊല്ലൻ, തച്ചൻ,തട്ടാൻ, വിൽകുറുപ്പ്, വില്ലാശാൻ, വിശ്വകർമാല എന്നിവരെയാണ് കേരള സംസ്ഥാനത്തിൽ വിശ്വകർമ്മജരായി അറിയപ്പെടുന്നത് [1]. ഈ സമുദായത്തിന്റെ മുഴുവൻ കുലനാമം ആശാരി എന്നാണെങ്കിലും, തൊഴിൽ, ദേശം, ഭാഷ എന്നിവകൊണ്ട് വിവിധ പേരിൽ അറിയപ്പെടുന്നു.

ഇരുമ്പുപണി ചെയ്യുന്നവർ കൊല്ലൻ എന്നും കരുവാൻ എന്നും അറിയപ്പെടുന്നു. കൊല്ലൻ എന്ന വാക്കിന്റെ മൂലപദമോ എങ്ങനെ ഉണ്ടായെന്നോ അറിയില്ല. "കർമ്മാര" (ലോഹപ്പണിക്കാരൻ) എന്ന സംസ്കൃത പദത്തിൽ നിന്നാവണം കരുവാൻ എന്ന വാക്ക് ഉണ്ടായത്. ഇവരുടെ പണിശാല ആല, ഉല എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവർ കാർഷിക ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ ഇരുമ്പിൽ ഉണ്ടാക്കുന്നു. ഇവർ മനു ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു. തുകൽ പണി ചെയ്യുന്നവരെ തുകൽകൊല്ലൻ എന്ന് പറയുന്നു.മദ്ദളം, ചെണ്ട മറ്റ് തുകൽ വാദ്യങ്ങളും ചെരിപ്പ്, തുകൽ ഉല്പന്നങ്ങൾ എന്നിവ ഉണ്ടാക്കുന്നത് കൊണ്ടാണ് ഇവരെ തുകൽ കൊല്ലൻ എന്നു പറയുന്നത്[2].

മരപ്പണി ചെയ്യുന്നവർ തച്ചൻ എന്നും ആശാരി എന്നും അറിയപ്പെടുന്നു. തച്ചൻ എന്ന പദം തക്ഷു (മരം) എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഉണ്ടായത്. ആശാരി എന്നതു ആചാരി പദത്തിന്റെ തെറ്റിദ്ധരിക്കപ്പെട്ട വാമൊഴി ആണ്(ആശാരി എന്നാൽ മരപ്പണി മാത്രം ചെയ്യുന്നവർ എന്നു കാലങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു). ഇവര് വിഗ്രഹങ്ങൾ, ക്ഷേത്രത്തിന്റെയും ഭവനങ്ങളുടെയും വാതിലുകൾ, മേൽക്കൂരക്കൂട്ട്, ഗൃഹോപകരണങ്ങൾ എന്നിവ തടിയിൽ‌ ഉണ്ടാക്കുന്നു. ഇവര് ഗണിതം, ശാസ്ത്രം എന്നിവ കർശനമായി പാലിക്കുന്നു. ഇവർ മയ ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.
ഓട്ടുപണി ചെയ്യുന്നവരെ ശില്പ്പാചാരി എന്നും മൂശാരി എന്നും അറിയപ്പെടുന്നു. ഇവരുടെ പണിശാല മൂശ എന്നി പേരിൽ അറിയപ്പെടുന്നു. പിച്ചള, ചെമ്പ്, ഓട് എന്നിവ ഉരുക്കുന്ന furnace ആണു മൂശ. ഇതിൽ നിന്നും മൂശാചാരി എന്നും, പിന്നെ മൂശാരി എന്ന പദം ഉണ്ടായി. ഓടുകൊണ്ടുള്ള പാത്രങ്ങൾ, വിഗ്രഹങ്ങൾ,ശില്പ്പങ്ങൾ, വിളക്കുകൾ എന്നിവ ഉണ്ടാക്കുന്നു. പഞ്ചലോഹ വിഗ്രഹങ്ങൾ, ആറന്മുളക്കണ്ണാടി മുതലായ അമൂല്യ വസ്തുക്കൾ ഉണ്ടാക്കുന്നതും ഈ വിഭാഗമാണ്. ഇവർ ത്വഷ്ടാവ് എന്ന ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.
കല്പ്പണി ചെയ്യുന്നവരെയും 'ശില്പ്പാചാരി' എന്നും കല്ലാചാരി എന്നും അറിയപ്പെടുന്നു. ഇവർ കല്ലിൽ വിഗ്രഹങ്ങൾ, ദേവശില്പ്പങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയവ ചെയ്യുന്നു. ഇവർ ശില്പി എന്ന ഋഷിയുടെ പിന്ഗാമികൽ എന്നു വിശ്വസിക്കുന്നു.
സ്വർണ്ണപ്പണി ചെയ്യുന്നവർ പൊന്നാശാരി എന്നും തട്ടാൻ എന്നും അറിയപ്പെടുന്നു. തട്ടാൻ എന്ന പദം എങ്ങനെ ഉണ്ടായെന്ന് അറിയില്ല. സ്വർണ്ണം,വജ്രം,രത്നാഭരണങ്ങൾ, പവിത്രമായ താലി, തിരുവാഭരണങ്ങൾ മുതലായവയിൽ ഉണ്ടാക്കുന്നു. ഇവർ വിശ്വജ്ന എന്ന ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.

കേരളത്തിൽ[തിരുത്തുക]

കരകൗശല വിദൃയുടേയും നിർമ്മാണ മേഖലകളുമായി ബന്ധപെട്ട വൈവിധ്യവും അവയുമായി ബന്ധപ്പെട്ട ദേശാന്തര യാത്രകളും കൊണ്ടാവാം ഈ സമുദായത്തിനു സമീപകാലം വരെ രാഷ്ട്രീയമായ പ്രതിനിധികളെ സ്ഷടിക്കുവാൻ വലിയ താത്പരൃം കാണിക്കാതിരുന്നത്. 1947 -ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം സാക്ഷ്യം വഹിച്ചുകൊണ്ട് സമുദായത്തിന് അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭ എന്ന സംഘടന രൂപപ്പെട്ടു. 1957 മുതൽ അഖില കേരള വിശ്വകർമ്മ മഹാസഭ എന്ന പേരിൽ ഈ സംഘടന കേരളം മുഴുവൻ വ്യാപിച്ചു. പക്ഷെ പിന്നീട് പല പുതിയ സംഘടനകളും ഉണ്ടായി. 2001 ല് ഈ സംഘടനകളെല്ലാം ലയിച്ച് കേരള വിശ്വകർമ്മ മഹാസഭഎന്ന സംഘടന ഉണ്ടായെങ്കിലും ലയനം പിന്നീട് പരാജയമായി. അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആസ്ഥാനം ചെങ്ങന്നൂർ ആണ്. വിശ്വദേവൻ മാഗസിൻ ആണ് കേരളത്തിലെ പ്രമുക വിശ്വകർമ മാധ്യമം.

ഇതും കാണുക[തിരുത്തുക]

ആചാരി
വാസ്തുശാസ്ത്രം
തച്ചുശാസ്ത്രം
ആറന്മുളക്കണ്ണാടി
പള്ളിയോടം
പെരുന്തച്ചൻ
പഞ്ചലോഹം

  1. http://www.keralapsc.org/scstobc.htm#obc
  2. http://archive.org/stream/castestribesofso03thuruoft#page/134/mode/2up
"https://ml.wikipedia.org/w/index.php?title=വിശ്വകർമ്മജർ&oldid=4093760" എന്ന താളിൽനിന്ന് ശേഖരിച്ചത്