Jump to content

ആദം അഫ്സേലിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adam Afzelius
A. Afzelius, oil by C.F. Breda.
ജനനം(1750-10-08)8 ഒക്ടോബർ 1750
മരണം20 ജനുവരി 1837(1837-01-20) (പ്രായം 86)
ദേശീയതSwedish
തൊഴിൽBotanist
ബന്ധുക്കൾJohan Afzelius (brother) Pehr von Afzelius (brother)

സ്വീഡിഷ് വൈദ്യശാസ്ത്രജ്ഞനായ ആദം അഫ്സേലിയസ് ഒരു സസ്യശാസ്ത്ര പണ്ഡിതൻകൂടിയായിരുന്നു ' (1750–1837). അഫ്സേലിയസ് 1750-ൽ സ്വീഡനിലെ ലാർഫ് നഗരത്തിൽ ജനിച്ചു. പൊതുരംഗത്തും ഭരണത്തിലും അഫ്സേലിയസ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സഞ്ചാരപ്രിയനും പ്രകൃതിപഠനത്തിൽ തത്പരനുമായിരുന്ന ഇദ്ദേഹം 1792 മുതൽ ഏതാനും വർഷക്കാലം പശ്ചിമാഫ്രിക്കൻ തീരത്ത് താമസിക്കുകയുണ്ടായി. 1797-98-ൽ ലണ്ടനിലെ സ്വീഡിഷ് പ്രതിനിധി കാര്യാലയത്തിൽ ഇദ്ദേഹം ഒരു പ്രധാനോദ്യോഗസ്ഥനായിരുന്നു. 1812-ൽ സ്വീഡനിലെ മുഖ്യവിദ്യാഭ്യാസകേന്ദ്രമായ ഉപ്സാല സർവകലാശാലയിൽ വൈദ്യശാസ്ത്ര പ്രൊഫസറായി നിയമിതനായി. വൈദ്യശാസ്ത്രരംഗങ്ങളിൽ ഇദ്ദേഹത്തിന്റെ പ്രാഗല്ഭ്യം അതോടെ അംഗീകരിക്കപ്പെട്ടു. സ്വീഡനിൽ ജനിച്ച മറ്റൊരു സസ്യശാസ്ത്രജ്ഞനായ കാൾ ലിനയസിന്റെ (1707-78) ബഹുമാനാർഥം ഉപ്സാലയിൽ ലിനയസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്തത് അഫ്സേലിയസ് ആയിരുന്നു. ലിനയസിന്റെ ജീവചരിത്രവും നിരവധി ശാസ്ത്രപ്രബന്ധങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1792 മുതൽ അദ്ദേഹം ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് ചെലവഴിച്ചു. 1812ൽ ഉപ്സല സർവകലാശാലയിലെ പ്രൊഫസ്സർ ആയി മാറി. 1837ൽ ഉപ്സലയിൽ അദ്ദേഹം മരിച്ചു.

പുസ്തകങ്ങൾ

[തിരുത്തുക]
  • Genera Plantarum Guineensium 1804

അവലംബം

[തിരുത്തുക]
  •  This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Afzelius, Adam". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. {{cite encyclopedia}}: Invalid |ref=harv (help)
  • Pont, A. C. 1995 The Dipterist C. R. W. Wiedemann (1770–1840). His life, work and collections. Steenstrupia 21 125-154
  • http://www.mushroomthejournal.com/greatlakesdata/Authors/Afzelius604.html
  • http://www.darwinproject.ac.uk/namedef-39
  • http://www.facebook.com/pages/Adam-Afzelius/109338339093014
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഫ്സേലിയസ്, ആദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആദം_അഫ്സേലിയസ്&oldid=2843628" എന്ന താളിൽനിന്ന് ശേഖരിച്ചത്