ആന്റണി ബോർഡെയിൻ
ആന്റണി ബോർഡെയിൻ | |
---|---|
ജനനം | ആന്റണി ബോർഡെയിൻ ജൂൺ 25, 1956 ന്യൂയോർക്ക്, ന്യൂയോർക്ക്, യു.എസ് |
മരണം | ജൂൺ 8, 2018 സ്ട്രാസ്ബുർഗ്, ഫ്രാൻസ് | (പ്രായം 61)
മരണ കാരണം | ആത്മഹത്യ[1] |
വിദ്യാഭ്യാസം | |
ജീവിതപങ്കാളി(കൾ) | Nancy Putkoski
(m. 1985; div. 2005)Ottavia Busia (m. 2007) |
കുട്ടികൾ | 1 |
Culinary career | |
Cooking style | French; eclectic |
വിഖ്യാതനായ ഷെഫും പാചക കലാ വിമർശകനും എഴുത്തുകാരനുമായിരുന്നു ആന്റണി ബോർഡെയിൻ (25 ജൂൺ 1956 – 8 ജൂൺ 2018). 2002 മുതൽ ‘എ കുക്ക്‌സ് ടൂർ’ ടിവി പരമ്പരയിലൂടെ ബോർഡെയിൻ വിവിധ നാടുകളിലെ സവിശേഷ രുചികളെ പരിചയപ്പെടുത്താൻ തുടങ്ങിയത്. 2005ൽ ഡിസ്‍കവറി ചാനലിൽ ചേർന്നു പുതിയ ഭക്ഷ്യസഞ്ചാരപരിപാടിക്കു തുടക്കമിട്ടു. [2][3][4][5][6]
ജീവിതരേഖ
[തിരുത്തുക]പാചകപുസ്തകങ്ങളുടെ ലോകത്തു തരംഗമായ ‘കിച്ചൺ കോൺഫിഡൻഷ്യൽ: അഡ്വവെഞ്ചേഴ്സ് ഇൻ ദ് കലിനറി അണ്ടർബെല്ലി’യാണു പ്രശസ്ത കൃതി. 2002ലാണ് ‘എ കുക്ക്‌സ് ടൂർ’ ടിവി പരമ്പരയിലൂടെ ബോർഡെയിൻ വിവിധ നാടുകളിലെ സവിശേഷ രുചികളെ പരിചയപ്പെടുത്താൻ തുടങ്ങിയത്. 2005ൽ ഡിസ്‍കവറി ചാനലിൽ ചേർന്നു പുതിയ ഭക്ഷ്യസഞ്ചാരപരിപാടിക്കു തുടക്കമിട്ടു. ഈ പരമ്പരയ്ക്കു രണ്ടു ഗ്രാമി പുരസ്കാരങ്ങൾ ലഭിച്ചു. സിഎൻഎൻ ചാനലിന്റെ ഭക്ഷണയാത്രാ പരിപാടി ‘പാർട്‌സ് അൺനോൺ’ ടിവി സീരിസിന്റെ അവതാരകനായിരുന്നു.
2018 ജൂൺ 8 നു വിഷാദ രോഗം മൂലം ആത്മഹത്യ ചെയ്തു.
ബോർഡെയിന്റെ മരണമറിഞ്ഞു ബറാക് ഒബാമ ട്വിറ്ററിൽ ഇങ്ങനെ എഴുതി "അദ്ദേഹം നമ്മളെ ഭക്ഷണത്തെക്കുറിച്ച് പഠിപ്പിച്ചു. നമ്മളെയേവരെയും ഒരുമിപ്പിക്കാനുള്ള അതിന്റെ കഴിവിനെക്കുറിച്ചു നമ്മളെ ബോധവാനാക്കി. അജ്ഞാതമായ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ഭയം അൽപം കുറച്ചു.[7]
കൃതികൾ
[തിരുത്തുക]- ‘കിച്ചൺ കോൺഫിഡൻഷ്യൽ: അഡ്വവെഞ്ചേഴ്സ് ഇൻ ദ് കലിനറി അണ്ടർബെല്ലി’
കേരളത്തിൽ
[തിരുത്തുക]2010ൽ കേരളം സന്ദർശിച്ചു മലയാളിയുടെ ഭക്ഷ്യവിഭവങ്ങളെപ്പറ്റി ഡിസ്‌കവറി ചാനലിൽ പരിപാടി അവതരിപ്പിച്ചിരുന്നു. കേരളത്തിലെ തട്ടുകട ഭക്ഷണത്തിന്റെ രുചിയെയും നിലവാരത്തെയും അദ്ദേഹം പുകഴ്‌ത്തി. മമ്മൂട്ടിയുടെ വീട്ടിലെത്തിയ ബോർഡെയിൻ, സൂപ്പർതാരത്തോടൊപ്പം ഭക്ഷണമുണ്ടാക്കി.
അവലംബം
[തിരുത്തുക]- ↑ The Latest: Commotion unusual in village where Bourdain died Archived 2018-06-09 at the Wayback Machine. by The Associated Press, The Washington Post, June 8, 2018
- ↑ Leonhardt, Justine. "5 of the Most Influential Chefs in the World". The Richest. The Richest. Archived from the original on ജൂൺ 12, 2018. Retrieved ജൂൺ 16, 2018.
- ↑ Kent, Clara. "4 of the Most Influential Chefs in the World". One Page Review. Retrieved ഏപ്രിൽ 13, 2017.
- ↑ "The Top 5 Most Influential Chefs in the World". Tasty Craze.
- ↑ Vidyarthi, Kavya. "Top 10 Best Chefs in the World Today". Listovative. Listovative. Archived from the original on ഡിസംബർ 9, 2017. Retrieved ഏപ്രിൽ 13, 2017.
- ↑ Hunt, Kristin. "The 10 Best TV Chefs, Ranked by Their Shows and Their Restaurants". Thrillist. Thrillist. Retrieved ഏപ്രിൽ 13, 2017.
- ↑ Obama, Barack. "Barack Obama".
പുറം കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Anthony Bourdain: Parts Unknown
- Anthony Bourdain: No Reservations
- Bourdain's biography on TravelChannel.com
- ആന്റണി ബോർഡെയിൻ interview video at the Archive of American Television
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആന്റണി ബോർഡെയിൻ
- Anthony Bourdain at the Chef and Restaurant Database
- Pages using the JsonConfig extension
- Pages using infobox person with multiple spouses
- Pages using infobox person with unknown empty parameters
- Articles using Template:EmmyTVLegends name
- Use mdy dates from June 2018
- 1956-ൽ ജനിച്ചവർ
- ജൂൺ 25-ന് ജനിച്ചവർ
- പാചക വിദഗ്ദ്ധർ
- എഴുത്തുകാർ
- ആത്മഹത്യ ചെയ്തവർ
- 2018-ൽ മരിച്ചവർ
- ജൂൺ 8-ന് മരിച്ചവർ