ആഭാസം (ചലച്ചിത്രം)
ആഭാസം | |
---|---|
സംവിധാനം | ജുബിത്ത് നമ്പ്രാടത്ത് |
നിർമ്മാണം | സഞ്ചു ഉണ്ണിത്താൻ |
തിരക്കഥ | ജുബിത് നമ്പ്രാടത്ത് |
അഭിനേതാക്കൾ | സുരാജ് വെഞ്ഞാറമ്മൂട് |
സംഗീതം | ഊരാളി Dev (score) |
ഛായാഗ്രഹണം | പ്രസന്ന എസ്. കുമാർ |
ചിത്രസംയോജനം | ഷമീർ മുഹമ്മദ് |
സ്റ്റുഡിയോ | സ്പയർ പ്രൊഡക്ഷൻസ് കളക്ടീവ് ഫേസ് വൺ |
വിതരണം | അമോർ ഫിലിംസ് ആൻഡ് റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജുബിത്ത് നമ്പ്രാടത്ത് രചനയും സംവിധാനവും നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആഭാസം. 'ആർഷ ഭാരത സംസ്കാരം' എന്നതിന്റെ ചുരുക്കപ്പേരാണ് ചിത്രത്തിനു നൽകിയിരിക്കുന്നത്.[1] സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും മലയാളികളുടെ കപട സദാചാരബോധവുമെല്ലാം ചർച്ച ചെയ്യുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ, ഇന്ദ്രൻസ്, റിമ കല്ലിങ്കൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. 2018 മേയ് 4-നു ചിത്രം പ്രദർശനത്തിനെത്തി. സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റു നൽകിയതിനാൽ പ്രദർശനത്തിനെത്തും മുമ്പു തന്നെ ചിത്രം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.[2][3][4] [5][6]
കഥാസംഗ്രഹം
[തിരുത്തുക]ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കു പുറപ്പെടുന്ന 'ഗാന്ധി' ബസ്സിലെ യാത്രക്കാരിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ബസിലെ സ്ത്രീകൾക്കു നേരിടേണ്ടി വരുന്ന അതിക്രമങ്ങളും രാത്രിയാത്രയിലെ സുരക്ഷിതത്വമില്ലായ്മയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. മലയാളികളുടെ കപടസദാചാരബോധത്തെ വിമർശിക്കുന്ന പല സന്ദർഭങ്ങളും ചിത്രത്തിലുണ്ട്. സമകാലിക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുരാജ് വെഞ്ഞാറമ്മൂട് | കണ്ടക്ടർ |
2 | ഇന്ദ്രൻസ് | രോഗിയായ വൃദ്ധൻ |
3 | അലൻസിയർ | ഡ്രൈവർ |
4 | നാസർ | പോലീസുകാരൻ |
5 | നിർമ്മൽ പാലാഴി | മദ്യപിച്ച യാത്രക്കാരൻ |
6 | റിമ കല്ലിങ്കൽ | യാത്രക്കാരി |
7 | ജിലു ജോസഫ് | ചിത്ര, യാത്രക്കാരി |
8 | മാമുക്കോയ | ഹോട്ടലുടമ |
9 | അനിൽ നെടുമങ്ങാട് | ഹോട്ടലുടമയുടെ മകൻ |
10 | വിജയകുമാർ | ട്രാവൽ ഏജന്റ് |
11 | അഭിജ ശിവകല | മാവോയിസ്റ്റ്. |
12 | സരിത കുക്കു | |
13 | ദിവ്യ ഗോപിനാഥ് |
അവലംബം
[തിരുത്തുക]- ↑ "ആർഷ ഭാരത സംസ്കാരം; ആഭാസം -Review". Madhyamam. മാധ്യമം ദിനപത്രം. Retrieved 29 ജൂൺ 2018.
- ↑ "Aabhaasam gets 'A' certificate for being anti-establishment: Director slams CBFC".
- ↑ "Aabhaasam".
- ↑ "Aabhaasam, a social satire".
- ↑ "Aabhasam gets A certificate". 3 January 2018.
- ↑ "Aabhasam teaser makes an interesting point".
- ↑ "ചക്രം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12.
{{cite web}}
: Cite has empty unknown parameter:|1=
(help)