ഫിലിം സർട്ടിഫിക്കേഷൻ
ചലചിത്രങ്ങൾക്ക് അവയുടെ ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ് ഫിലിം സർട്ടിഫിക്കേഷൻ. ഓരോ രാജ്യത്തിന്റെയും നിയമങ്ങൾക്കനുസൃതമായി ചലചിത്രങ്ങൾ സെൻസർ ചെയ്താണ് ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്നത്.
ഇന്ത്യ
[തിരുത്തുക]1952 ലെ ഇന്ത്യൻ സിനിമാട്ടോഗ്രാഫ് ആക്ടാണ് ചലചിത്രങ്ങൾക്ക് നൽകുന്ന സർട്ടിഫിക്കറ്റുകളുടെ സ്വഭാവം നിർണ്ണയിക്കുന്നതിന്നുള്ള ആധാരം [1] Archived 2017-06-15 at the Wayback Machine.,[2][1]. മുംബൈ കേന്ദ്രമായുള്ള സെൻട്രൽ ബോഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് ചലചിത്രങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഈ സ്ഥാപനത്തിന് ബാംഗ്ലൂർ, ചെന്നൈ, കട്ടക്ക്, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂ ഡൽഹി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഒമ്പത് മേഖലാ ആഫീസുകളുണ്ട്. അതത് മേഖലാ ബോർഡുകളുടെ തീരുമാനങ്ങൾക്കെതിരെ ഫിലിം സർട്ടിഫികറ്റ് അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം[2]. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ ചലച്ചിത്രങ്ങൾക്കും വീഡിയോകൾക്കും ഇന്ത്യൻ സെൻസർഷിപ്പ് നിയമം ബാധകമാണ്. എന്നാൽ ദൂരദർശൻ നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് ദൂരദർശന്റെ സ്വന്തം നടപടിക്രമങ്ങളാണുള്ളത്. കൂടാതെ, ഇതര ടെലിവിഷൻ ചാനലുകൾ വഴി പ്രദർശ്ശിപ്പിക്കുന്ന പരിപാടികൾക്കും ഇന്ത്യയിൽ സെൻസർഷിപ്പ് ഏർപ്പെടുത്തിയിട്ടില്ല.
സർട്ടിഫിക്കറ്റുകകൾ
[തിരുത്തുക]- യു.(U):നിയന്ത്രണം കൂടാതെ ഏതുതരത്തിലുള്ള പ്രേക്ഷകർക്കും പ്രദർശനയോഗ്യം
- യു.എ(UA):നിയന്ത്രണം കൂടാതെ പൊതുപ്രദർശനത്തിന് യോഗ്യമെങ്കിലും 12 വയസ്സിന് താഴെയുള്ളവർ കാണുന്നത് രക്ഷിതാക്കളുടേ ഇച്ഛാനുസരണമായിരിക്കണം
- എ (A):പ്രായപൂർത്തിയായവർക്ക് മാത്രം പ്രദർശന യോഗ്യം.
- എസ് (S):ചിത്രത്തിന്റെ സ്വഭാവം,പ്രമേയം,ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിലുള്ളവർക്കോ സമൂഹങ്ങളിൽപ്പെട്ടവർക്കോ പ്രദർശനയോഗ്യം.
ഡിജിറ്റൽ ഫോർമാറ്റിൽ നിർമ്മിക്കുന്ന ചലചിത്രങ്ങൾക്ക് സർട്ടിഫിക്കേഷൻ കാറ്റഗറിക്ക് മുൻപിൽ V ചേർത്ത് നൽകുന്ന പതിവും ഉണ്ട്. ഉദാ: V/U.V/UA.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "The Cinematograph Act, 1952". Archived from the original on 2017-08-22. Retrieved 2017-08-29.
- ↑ "Film Certification Appellate Tribunal". Archived from the original on 2017-08-31. Retrieved 2017-08-29.