ആര്യങ്കാവ്
ദൃശ്യരൂപം
ആര്യങ്കാവ് | |
---|---|
ഗ്രാമം | |
Coordinates: 8°58′0″N 77°8′35″E / 8.96667°N 77.14306°E | |
Country | India |
സംസ്ഥാനം | കേരളം |
ജില്ല | Kollam |
Languages | |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691309, 691316 |
Vehicle registration | KL-25 |
അടുത്തുള്ള നഗരം | കൊല്ലം 76 കിലോമീറ്റർ (47 മൈ) |
അടുത്തുള്ള പട്ടണം | പുനലൂർ 36 കിലോമീറ്റർ (22 മൈ) |
Climate | Tropical monsoon (Köppen) |
കേരളത്തിൽ കൊല്ലം ജില്ലയിലെ ഒരു സ്ഥലമാണ് ആര്യങ്കാവ്. തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു. ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം, ആര്യങ്കാവ് ചുരം, പാലരുവി വെള്ളച്ചാട്ടം എന്നിവ ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്. ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നതിന് പഴമക്കാർ പല വ്യാഖ്യാനങ്ങളും നൽകുന്നുണ്ട്.
- ഈ പ്രദേശത്ത് ആയിരം കാവുകൾ ഉണ്ടായിരുന്നതിനാൽ ആയിരം കാവ് എന്ന് അറിയപ്പെട്ടു.
- ആര്യന്മാരുടെ വരവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നു.
- അച്ചൻകോവിൽ ക്ഷേത്ര പ്രതിഷ്ഠ അരശനും ആര്യങ്കാവിൽ അയ്യനും ആണ്. അരശന്റെ കോവിൽ അരശൻ കോവിലും അയ്യന്റെ കാവ് അയ്യൻ കാവും. കാലക്രമേണ ഇത് യഥാക്രമം അച്ചൻകോവിലും ആര്യങ്കാവുമായി മാറി.
Aryankavu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.