Jump to content

ആര്യാഗീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആകെ 16 ഗണം . 64 മാത്രകൾ ( 18 x 4 = 32 )

ആര്യാഗീതി

[തിരുത്തുക]

ലക്ഷണം

ആര്യാപൂർവ്വാർദ്ധമതിൽ

ഗുരുവൊന്നൊടുവിൽ തുടർത്തു ചേർത്തിടുകിൽ കേൾ!

അർദ്ധം രണ്ടും തുല്യവു-

മെന്നു വരികിലായതാര്യാഗീതി.

ഗീതിക്കു പറഞ്ഞതുപോലെ ആര്യ വൃത്തത്തിന്റെ പൂർവ്വാർദ്ധത്തിനു സമാനമായി ഉത്തരാർദ്ധവുംമെടുത്തിട്ട് രണ്ടിനും-പൂർവ്വാർദ്ധത്തിനു ഉത്തരാർദ്ധത്തിനും ഒടുവിൽ ഓരോ ഗുരു കൂടി ചേർക്കുന്നത് ആര്യാഗീതി വൃത്തം.
എട്ടു വീതം ഗണവും മുപ്പത്തിരണ്ടു മാത്ര വീതവും വരുന്നു.ആര്യയുടെ രണ്ടർദ്ധത്തിലും ഒടുവിൽ ഒരു ഗുരുവുണ്ടല്ലോ.
അതിനോടു വേറെയൊരു ഗുരു കൂടി ചേർക്കുന്നതിനാൽ ആര്യാഗീതിയിൽ എട്ടാം ഗണം സർവ്വഗുരുവായി തീരും.

"https://ml.wikipedia.org/w/index.php?title=ആര്യാഗീതി&oldid=3825172" എന്ന താളിൽനിന്ന് ശേഖരിച്ചത്