ആറ്റുവാശ്ശേരി
ദൃശ്യരൂപം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കുളക്കട ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആറ്റുവാശ്ശേരി. ഈ ഗ്രാമത്തിന്റെ ഒരു ഭാഗം കല്ലടയാറിനാൽ ചുറ്റപ്പെട്ട് കിടക്കുന്നു. ആറ്റുവാശ്ശേരിയിലെ വയൽ വാണിഭം മദ്ധ്യതിരുവിതാംകൂറിൽ പരക്കെ അറിയപ്പെട്ടിരുന്നു[1].
ആറ്റുവാശ്ശേരി വയൽ വാണിഭം
[തിരുത്തുക]കാർഷിക ഗ്രാമമായ ആറ്റുവാശേരി ഒരു കാലത്ത് കേരളത്തിലെ തന്നെ ഏറ്റവും[2] പ്രസിദ്ധമായ കന്നുകാലി ചന്തയായിരുന്നു. വിശാലമായ ഇവിടുത്തെ പാടങ്ങളിൽ ആണ്ടു തോറും കന്നുകാലി കച്ചവടം നടത്തിയിരുന്നു. വിവിധ നാടുകളിൽ നിന്നായി ധാരാളം കച്ചവടക്കാരും കന്നുകാലികളും ഇവിടെയെത്തിയിരുന്നു. കർഷകർക്ക് വിശ്രമിക്കാനും മറ്റും നിർമ്മിച്ച ഒരു കളത്തട്ടും കന്നുകാലികൾക്ക് വെള്ളം കുടിക്കാനുള്ള കൽത്തൊട്ടിയും ഇപ്പോഴും ഇവിടെ സ്ഥിതിചെയ്യുന്നു.
ആരാധനാലയങ്ങൾ
[തിരുത്തുക]ശ്രീധർമ്മശാസ്താക്ഷേത്രം
രുധിരഭയങ്കരിദേവീക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]എസ്.വി.എൻ.എസ്.എസ്.യു.പി.എസ്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-11. Retrieved 2013-03-04.
- ↑ http://www.mathrubhumi.com/kollam/news/1027398-local_news-Puthoor-%E0%B4%AA%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html[പ്രവർത്തിക്കാത്ത കണ്ണി]