Jump to content

ആസ്റ്ററിസ്ക്ക് പി.ബി.എക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആസ്റ്ററിസ്ക്
പ്രമാണം:Asterisk Logo.jpg
ആസ്റ്ററിസ്ക് ലോഗോ
വികസിപ്പിച്ചത്ഡിജിയം
Stable release
10.1.3 / ഫെബ്രുവരി 23 2012 (2012-02-23), 4707 ദിവസങ്ങൾ മുമ്പ്
Preview release
10.2.0-rc3 / ഫെബ്രുവരി 28 2012 (2012-02-28), 4702 ദിവസങ്ങൾ മുമ്പ്
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC
ഓപ്പറേറ്റിങ് സിസ്റ്റംക്രോസ് പ്ലാറ്റ്ഫോം
തരംഇന്റർനെറ്റ് പ്രോട്ടോക്കോൾ ഉപയോഗിച്ചുള്ള ശബ്ദവിനിമയം
അനുമതിപത്രംഗ്നൂ സാർവ്വജനിക അനുവാദപത്രം
വെബ്‌സൈറ്റ്www.asterisk.org ആസ്റ്ററിസ്ക്

ടെലിഫോൺ പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ചിന്റെ ഒരു സോഫ്ട് വെയർ രൂപമാണ് ആസ്റ്ററിസ്ക്. 1999ഡിജിയം കമ്പനിയിലെ മാർക്ക് സ്പെൻസർ ആണ് ഈ സോഫ്ട് വെയർ വികസിപ്പിച്ചെടുത്തത്. മറ്റേതൊരു പി.ബി.എക്സിനേയും പോലെ , പരസ്പരം വിളിക്കാനും , അതോടൊപ്പം സാധാരണ ടെലിഫോൺസംവിധാനവുമായി കൂട്ടിച്ചേർക്കാനും ആസ്റ്ററിസ്കിനു സാധിക്കും. * എന്ന ചിഹ്നത്തിൽ നിന്നാണ് ആസ്റ്ററിസ്ക്ക് എന്ന പേരു വന്നത്. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു വേണ്ടിയാണ് നിർമ്മിച്ചതെങ്കിലും , യൂണിക്സ് അടിസ്ഥാനമാക്കിയ ഒട്ടുമിക്ക ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഇതിന് പ്രവർത്തിക്കാനാകും. നെറ്റ്ബി.എസ്.ഡി , ഓപ്പൺബി.എസ്.ഡി , മാക് , ഫ്രീബി.എസ്.ഡി , സൊളാരിസ് എന്നിവയാണ് ആസ്റ്ററിസ്ക് പ്രവർത്തിക്കുന്ന ചില ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ.

പ്രത്ര്യേകതകൾ

[തിരുത്തുക]
  1. ഓട്ടോമോറ്റിക്ക് കോൾ ഡിസ്ട്രിബ്യൂഷൻ
  2. കോൾ റെക്കോഡിംഗ്
  3. കോൺഫറൻസ്
  4. മോണിറ്ററിംഗ്
  5. പി.എസ്.ടി.എൻ / പി.ആർ.ഐ സംവിധാനങ്ങളെ പിന്തുണയ്ക്കുന്നു.
  6. മീഡിയ ഗേറ്റ് വേ പ്രോട്ടോക്കോളിനെ പിന്തുണയ്ക്കുന്നു.
  7. സെഷൻ ഇനിഷ്യലൈസേഷൻ പ്രോട്ടോക്കോളിനെ പിന്തുണയ്ക്കുന്നു.
  8. റിപ്പോർട്ടിംഗ്.
  9. കോൾ പാർക്കിംഗ്.
  10. കോൾ ബാക്ക്.
  11. ഡാറ്റാബേസുമായി ബന്ധിപ്പിക്കൽ
  12. കോളർഐ.ഡി.
  13. റിമോട്ട് കോൾ പിക്കപ്പ്.
  14. കോൾ സ്പൈയിംഗ്

ആഗോളീകരണം

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലാണ് ഇതി വികസിപ്പിച്ചതെങ്കിലും , സ്വതന്ത്ര അനുമതിപത്രം ആയതുകൊണ്ട് ലോകത്തെമ്പാടുമുള്ള ആളുകൾ ഇത് ഉപയോഗിക്കുന്നു. ലോകത്തെമ്പാടുമുള്ള സോഫ്ട് വെയർ വിദഗ്ദരുടെ കൂട്ടിച്ചേർക്കലുകൾ ഇതിനെ ഒരു മികച്ച പി.ബി.എക്സ് സിസ്റ്റമാക്കി മാറ്റിയിരിക്കുന്നു.

വികസനം

[തിരുത്തുക]

പ്രധാനപ്പെട്ട റിലീസുകൾ

  • 1.0 - 23 സെപ്തംബർ 2004 പുറത്തിറങ്ങിയത് [1]
  • 1.2 - 15 നവംബർ 2005 പുറത്തിറങ്ങിയത് [2]
  • 1.4 - 26 ഡിസംബർ 2006 പുറത്തിറങ്ങിയത് [3]
  • 1.6 - 2 ഒക്ടോബർ 2008 പുറത്തിറങ്ങിയത് [4]
  • 1.8 - 21 ഒക്ടോബർ 2010 പുറത്തിറങ്ങിയത്[5]
  • 10.0 - 15 ഡിസംബർ 2011പുറത്തിറങ്ങിയത് [6]

അവലംബം

[തിരുത്തുക]
  1. "Asterisk 1.0 released". TMCnet. September 23, 2004. Retrieved 2009-03-26. {{cite web}}: |first= missing |last= (help)
  2. Keating, Tom (November 16, 2005). "Asterisk 1.2 released". TMCnet. Retrieved 2009-03-26.
  3. "Asterisk 1.4.0 released". Asterisk.org. December 20, 2006. Archived from the original on 2012-06-02. Retrieved 2009-03-26.
  4. "Asterisk 1.6.0 released". Asterisk.org. October 2, 2008. Archived from the original on 2012-06-02. Retrieved 2009-03-26.
  5. "Asterisk 1.8.0 Now Available!". Asterisk.org. October 21, 2010. Archived from the original on 2012-06-02. Retrieved 2010-10-24.
  6. "Asterisk 10.0.0 Is Released!". Asterisk.org. December 15, 2011. Archived from the original on 2012-06-02. Retrieved 2011-12-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]