ആൻഡിമെഷ്ക്
ആൻഡിമെഷ്‌ക്
اندیمشک | |
---|---|
City | |
Nicknames: اری ترین, اندیمشک, لور, اردریکا | |
Coordinates: 32°27′36″N 48°21′33″E / 32.46000°N 48.35917°E | |
Country | ഇറാൻ |
പ്രവിശ്യ | ഖുസെസ്ഥാൻ |
County | Andimeshk |
Bakhsh | Central |
ഉയരം | 176 മീ (577 അടി) |
ജനസംഖ്യ (2016 Census) | |
• നഗരപ്രദേശം | 1,35,116 [1] |
സമയമേഖല | UTC+3:30 (IRST) |
• Summer (DST) | UTC+4:30 (IRDT) |
വെബ്സൈറ്റ് | www.andimeshk.ir |
ആൻഡിമെഷ്‌ക് ( പേർഷ്യൻ: اندیمشک, also Romanized as Āndīmeshḵ) ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിലെ ആൻഡിമെഷ്ക് കൗണ്ടിയിലെ ഒരു നഗരവും അതിൻറെ തലസ്ഥാനവുമാണ്. ഷൂഷിന് 34 കിലോമീറ്റർ (21 മൈൽ) വടക്ക് മാറി സ്ഥിതിചെയ്യുന്ന ഈ നഗരം, ടെഹ്‌റാനും അഹ്‌വാസിനും ഇടയിലുള്ള പ്രധാന പാതയിലും റെയിൽപ്പാതയിലുമാണ് സ്ഥിതിചെയ്യുന്നത്. ഉർ III കാലഘട്ടത്തിൽ (ബിസി 21 മുതൽ 20 വരെ നൂറ്റാണ്ടുകൾ) മെസപ്പൊട്ടേമിയയിൽ നിന്നുള്ള ക്യൂണിഫോം കളിമൺഫലകങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഇത് "മുതല (പട്ടണം)" എന്ന് അർത്ഥമാക്കുന്ന "ആദംഷാക്ക്" എന്ന പേരിലായിരുന്നു. പിന്നീട് അത് "ധാരാളം വെണ്ണ" എന്നർത്ഥമുള്ള "ആൻഡമാസ്‌ക" അല്ലെങ്കിൽ "ആന്ഡിമാസ്‌ക" എന്ന് വിളിക്കപ്പെടുകയും ഗീൽ-എബി, ലൂർ തുടങ്ങിയ പ്രാദേശിക ഗ്രാമങ്ങളും രണ്ട് കോട്ടകളും ഇതിലേക്ക് ചേർക്കുകയുമുണ്ടായി.[2] ഈ നഗരം ഇലാം, അൻഷാൻ എന്നിവിടങ്ങളിലേക്കും പിന്നീട് ലോറെസ്താനിലേക്കും പോകുന്ന വഴിയായിരുന്നതിനാൽ സസാനിഡ് കാലഘട്ടത്തിന്റെ അവസാനം വരെ തന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു.[3]
ചരിത്രം
[തിരുത്തുക]പഹ്‌ലവി രാജവംശത്തിന്റെ കാലഘട്ടത്തിൽ നഗരം നിലനിൽക്കുന്ന സ്ഥാനവും അതിലെ വിഭവങ്ങളും കാരണം ആൻഡിമെഷ്‌ക് നഗരത്തിൽ ധാരാളം ആധുനിക വികസന പ്രവർത്തനങ്ങൾ നടന്നു. ഇവയിൽ ഒരു റെയിൽവേ ലൈൻ, ദോകൂഹെ മിലിട്ടറി ഡിപ്പോ, ഒരു അലുമിനിയം ഫാക്ടറിയായ സൈലോ എന്നിവയും മറ്റ് നിരവധി വ്യാവസായികപരമായ വികസനങ്ങളും ഉൾപ്പെടുന്നു. 1929-ൽ ഈ നഗരം ട്രാൻസ്-ഇറാനിയൻ റെയിൽവേയുമായി ബന്ധിപ്പിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധസമയത്ത് ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയുടെ സ്ഥാനമായിരുന്ന അബാദാനിൽ നിന്ന് ആൻഡിമെഷ്കിലേക്ക് ഒരു പൈപ്പ് ലൈൻ സ്ഥാപിച്ചതോടെ അവിടെ നിന്ന് ഇന്ധനം വീണ്ടും ട്രക്കുകളിൽ കയറ്റി സോവിയറ്റ് യൂണിയനിലേക്ക് കൊണ്ടുപോകുന്നതിന് സാധിച്ചു. 1955-ൽ ആൻഡിമെഷ്കിൽ നിന്ന് ടെഹ്‌റാനിലേക്ക് ഈ പൈപ്പ് ലൈൻ നീട്ടി.[4]
പുരാവസ്തുശാസ്ത്രം
[തിരുത്തുക]ലോകത്തിലെ ഏറ്റവും പ്രാചീനമായ ഏതാനും നാഗരികതകളിൽ ചിലത് വടക്കൻ ഖുസെസ്താനിൽ ആയിരുന്നു. ഇവിടുത്തെ ചോഖാമിഷ് കുന്നുകളിൽ വിവിധ കാലഘട്ടങ്ങളിലെ ഏകദേശം 8,000 വർഷത്തിലേറെ പഴക്കമുള്ള നിധികളുണ്ട്. 3,000 വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് അധിവസിച്ചിരുന്ന ജനതയുടെ അറിവിന്റെ പ്രതീകമായി സൂസ എന്ന പ്രാചീന പട്ടണത്തിൽ സാൻബിൽ ക്ഷേത്രം നിലകൊള്ളുന്നു.[5] ഇറാനികളുടെ മഹത്വത്തിന്റെ പ്രതീകമായ അപദാനാ കൊട്ടാരം, ഇറാനിയൻ എഞ്ചിനീയറിംഗിന്റെയും സാങ്കേതികവിദ്യയുടെയും പ്രതീകമായ ഷഷ്താർ വെള്ളച്ചാട്ടം, പേർഷ്യൻ അധികാരത്തിന്റെ പ്രതീകമായ ഡെസ്ഫുളിൽ സ്ഥിതിചെയ്യന്ന പഴയ പാലം എന്നിവ ഈ നഗരത്തിന് സമീപമാണ്. ആൻഡിമെഷ്ക് കൗണ്ടിയുടെ പടിഞ്ഞാറ് ഭാഗത്താണ് കോൾ ഫറാ ഇസെഹ്, ലൂർ എന്നീ പ്രദേശങ്ങൾ.
കർഖേ അണക്കെട്ട്
[തിരുത്തുക]നഗരത്തിന് സമീപം സ്ഥിതചെയ്യുന്ന കർഖേ അണക്കെട്ട് ഖുസെസ്ഥാന്റെ വടക്ക്-പടിഞ്ഞാറൻ പ്രവിശ്യയിലെ കാർഖെ നദിയിലാണ്. കിഴക്ക് ആൻഡിമെഷ്ക് ആണ് അണക്കെട്ടിൻറെ ഏറ്റവും അടുത്തുള്ള നഗരം. 127 മീറ്റർ ഉയരമുള്ള ഈ അണക്കെട്ടിന് 5.9 ബില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുണ്ട്. 320,000 ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്താനും 520 മെഗാവാട്ട് ജലവൈദ്യുതി ഉൽപ്പാദിപ്പിക്കാനുമായി അതുപോലെതന്നെ നദിയുടെ താഴെയുള്ള പ്രദേശങ്ങളിലെ വെള്ളപ്പൊക്കം തടയാനുമാണ് കർഖേ അണക്കെട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1956-ൽ, ടി.വി.എ.യുടെ മുൻ ചെയർമാനായിരുന്ന ഡേവിഡ് ഇ. ലിലിയൻതാലിന്റെ നേതൃത്വത്തിൽ അമേരിക്കൻ കമ്പനിയായ ഡെവലപ്‌മെന്റ് ആൻഡ് റിസോഴ്‌സ് കോർപ്പറേഷൻ കർഖേ അണക്കെട്ട് നിർമ്മിക്കുന്നതിനേക്കുറിച്ച് പഠനം ആരംഭിച്ചു. 1990-ൽ, മഹാബ് ഗോഡ്സ് കൺസൾട്ടിംഗ് എഞ്ചിനീയേർസ് അന്തിമ പഠനം പൂർത്തിയാക്കി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ (IRGC) എഞ്ചിനീയറിംഗ് വിഭാഗത്തിൻ നേതൃത്വത്തിൽ 1992-ൽ കർഖേ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിക്കുകയും 2001-ൽ പൂർത്തിയാക്കുകയും ചെയ്തു. നിർമ്മാണ വേളയിൽ 120 കരാറുകാരും എട്ടിലധികം കൺസൾട്ടേറ്റീവ് കമ്പനികളും അണക്കെട്ടിൽ പ്രവർത്തിച്ചു. 5000 തൊഴിലാളികൾ അണക്കെട്ട് നിർമ്മിക്കുകയും 40 പേർ നിർമ്മാണവേളയിൽ മരിക്കുകയും ചെയ്തു.[6]
ഭൂമിശാസ്ത്രം
[തിരുത്തുക]ടെഹ്‌റാൻ മുതൽ ഖുസെസ്ഥാന്റെ പ്രവിശ്യാ തലസ്ഥാനമായ അഹ്‌വാസ് വരെയുള്ള പ്രധാന വടക്ക്-തെക്ക് ഹൈവേയിൽ സാഗ്രോസ് മലനിരകളുടെ താഴ്‌വരയോട് ചേർന്നാണ് ആൻഡിമെഷ്ക് നഗരം സ്ഥിതി ചെയ്യുന്നത്. ടെഹ്‌റാനിൽ നിന്ന് പേർഷ്യൻ ഗൾഫിലേക്കുള്ള പ്രധാന റെയിൽവേപ്പാത ആൻഡിമെഷ്കിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ (9 മൈൽ) അകലെയാണ്. പേർഷ്യൻ ഗൾഫ് ഇവിടെനിന്ന് കുറഞ്ഞത് 200 കിലോമീറ്റർ തെക്ക് ആണ്.
കാലാവസ്ഥ
[തിരുത്തുക]ചൂടുള്ള അർദ്ധ-ശുഷ്ക കാലാവസ്ഥയുള്ള (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം BSh) ആൻഡിമെഷ്ക് നഗരത്തിൽ അത്യധികം ചൂടുള്ള വേനൽക്കാലവും നേരിയ ശൈത്യവുമാണ് അനുഭവപ്പെടാറുള്ളത്. തെക്കൻ ഇറാനിലെ ഭൂരിഭാഗം പ്രദേശങ്ങളേക്കാളും മഴ കൂടുതലായി ഇവിടെ മിക്കവാറും നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നതും ചില അവസരങ്ങളിൽ ഇത് പ്രതിമാസം 250 മില്ലിമീറ്റർ (9.8 ഇഞ്ച്) അല്ലെങ്കിൽ പ്രതിവർഷം 600 മില്ലിമീറ്റർ (24 ഇഞ്ച്) കവിയുന്നതുമാണ്.[7]
Andimeshk പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 28.0 (82.4) |
29.0 (84.2) |
36.0 (96.8) |
40.5 (104.9) |
46.5 (115.7) |
50.0 (122) |
53.6 (128.5) |
52.0 (125.6) |
48.0 (118.4) |
43.0 (109.4) |
35.0 (95) |
29.0 (84.2) |
53.6 (128.5) |
ശരാശരി കൂടിയ °C (°F) | 17.2 (63) |
19.6 (67.3) |
24.1 (75.4) |
30.0 (86) |
37.5 (99.5) |
43.7 (110.7) |
46.0 (114.8) |
44.9 (112.8) |
41.7 (107.1) |
34.8 (94.6) |
26.2 (79.2) |
19.3 (66.7) |
32.08 (89.76) |
പ്രതിദിന മാധ്യം °C (°F) | 10.8 (51.4) |
13.2 (55.8) |
17.3 (63.1) |
22.8 (73) |
29.9 (85.8) |
35.1 (95.2) |
37.0 (98.6) |
35.8 (96.4) |
32.0 (89.6) |
25.6 (78.1) |
17.9 (64.2) |
12.5 (54.5) |
24.16 (75.48) |
ശരാശരി താഴ്ന്ന °C (°F) | 5.3 (41.5) |
6.8 (44.2) |
10.0 (50) |
14.7 (58.5) |
20.5 (68.9) |
23.8 (74.8) |
26.2 (79.2) |
25.5 (77.9) |
21.1 (70) |
16.2 (61.2) |
10.8 (51.4) |
6.8 (44.2) |
15.64 (60.15) |
താഴ്ന്ന റെക്കോർഡ് °C (°F) | −9 (16) |
−4.0 (24.8) |
−2 (28) |
3.0 (37.4) |
10.0 (50) |
16.0 (60.8) |
19.0 (66.2) |
16.5 (61.7) |
10.0 (50) |
6.0 (42.8) |
1.0 (33.8) |
−2 (28) |
−9 (16) |
വർഷപാതം mm (inches) | 100.6 (3.961) |
60.0 (2.362) |
50.2 (1.976) |
34.5 (1.358) |
9.2 (0.362) |
0.0 (0) |
0.2 (0.008) |
0.0 (0) |
0.0 (0) |
7.4 (0.291) |
39.1 (1.539) |
83.2 (3.276) |
384.4 (15.133) |
ശരാ. മഴ ദിവസങ്ങൾ | 9.9 | 8.1 | 8.1 | 6.5 | 3.0 | 0.0 | 0.1 | 0.0 | 0.0 | 2.1 | 6.2 | 8.0 | 52 |
% ആർദ്രത | 75 | 68 | 59 | 49 | 32 | 22 | 24 | 28 | 29 | 40 | 59 | 73 | 46.5 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 131.6 | 158.4 | 192.3 | 217.7 | 272.5 | 325.6 | 322.7 | 317.0 | 291.3 | 234.8 | 158.2 | 121.9 | 2,744 |
ഉറവിടം: NOAA (1961-1990)[8] |
അവലംബം
[തിരുത്തുക]- ↑ "Statistical Center of Iran > Home".
- ↑ Iranica[1]
- ↑ Iranica[2]
- ↑ Encyclopaedia Iranica[3]
- ↑ Encyclopaedia Iranica[4]
- ↑ http://www.industcards.com/hydro-iran.htm Archived 2012-09-08 at archive.today Hydroelectric Power Plants in Iran
- ↑ Andimeshk rainfall[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Andimeshk Climate Normals 1961-1990". National Oceanic and Atmospheric Administration. Retrieved December 28, 2012.