ആർട്ടിക് കൗൺസിൽ
ദൃശ്യരൂപം
ആർട്ടിക് രാജ്യങ്ങളുടെ ഇടയിൽ പരസ്പര സഹകരണവും,ഏകോപനവും വളർത്തുന്നതിനായി1996 ലെഒട്ടാവാ പ്രഖ്യാപനത്തിൽ രൂപീകരിയ്ക്കപ്പെട്ട ഒരു സംഘടനയാണ് ആർട്ടിക് കൗൺസിൽ.[1] ആർട്ടിക് പ്രദേശത്തെ സ്ഥിരവികസനത്തിനും,പരിസ്ഥിതി സംരക്ഷണത്തിനുമായി ആർട്ടിക് പ്രദേശനിവാസികളേയും,പ്രാദേശിക സമൂഹത്തെയും ഉൾപ്പെടുത്തിയാണിത് ഇത് രൂപീകരിച്ചിരിയ്ക്കുന്നത്.
ആർട്ടിക് സമിതിയിൽ അംഗരാജ്യങ്ങൾകൂടാതെ സ്ഥിരപങ്കാളികൾ എന്നൊരു സമിതിയുമുണ്ട്. സ്ഥിരം നിരീക്ഷക രാജ്യങ്ങൾ എന്നൊരു വിഭാഗത്തെക്കൂടി ഇതിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു. നിരീക്ഷക രാജ്യങ്ങൾ ആർട്ടിക് ഇതരരാജ്യങ്ങളാണ്.ഭാരതത്തിനു നിരീക്ഷക പദവി ലഭിച്ചിട്ടുണ്ട്.[2]
ആർട്ടിക് സമിതിയിലെ അംഗരാജ്യങ്ങൾ
[തിരുത്തുക]- കാനഡ
- ഡെന്മാർക്ക്(ഗ്രീൻലന്റും,ഫാറോ ദ്വീപുകളും ഉൾപ്പെടെ)
- ഫിൻലൻഡ്
- ഐസ് ലാൻഡ്
- നോർവെ
- റഷ്യൻ ഫെഡറേഷൻ
- സ്വീഡൻ
- യു.എസ്.എ
നിരീക്ഷക രാജ്യങ്ങൾ
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Why everyone wants a piece of the Arctic Archived 2014-03-05 at the Wayback Machine May 13, 2013 Maclean's
- ↑ മാതൃഭൂമി 2013 ആഗസ്റ്റ് 10ഹരിശ്രീ