ആൾദൈവം
ദൃശ്യരൂപം
ജീവിച്ചിരിക്കുന്ന ഒരാൾ സ്വയം ദൈവമെന്ന് വിശേഷിപ്പിക്കുകയോ ജനങ്ങൾ ആ ആളിനെ ദൈവമായി അംഗീകരിക്കുകയോ ചെയ്യുകയാണെങ്കിൽ ആ വ്യക്തിയെ ആൾദൈവം എന്ന് വിശേഷിപ്പിക്കാം. ആൾദൈവങ്ങൾ സാധാരണയായി വൻ തോതിൽ പ്രസിദ്ധരാകുകയും സമൂഹത്തിലെ നാനാതുറകിലുള്ളവരെ ആകർഷിയ്ക്കുകയും ചെയ്യാറുണ്ട്. ചില ആൾദൈവങ്ങൾക്ക് രോഗം ഭേദമാക്കാനും ഭാവികാര്യങ്ങൾ മുൻകൂട്ടിക്കാണാനും കഴിവുള്ളതായും പറയാറുണ്ട്. അതേ സമയം, നിരവധി വിവാദങ്ങളും ഇവരുടെ പേരിൽ വരാറുണ്ട്.