ഇംഗ്ലീഷ് വിക്കിപീഡിയ ബ്ലാക്ക്ഔട്ട്
Protests against SOPA and PIPA | |||
---|---|---|---|
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഇന്റർനെറ്റ് സെൻസർഷിപ്പ്-യുടെ ഭാഗം | |||
തിയതി | January 18, 2012 | ||
സ്ഥലം | Online and in various locales | ||
ലക്ഷ്യങ്ങൾ | Defeat of SOPA and PIPA legislation | ||
മാർഗ്ഗങ്ങൾ | Online protests, Protests | ||
സ്ഥിതി | Ended | ||
Lead figures | |||
|
2012 ജനുവരി 18-19 തീയതികളിൽ ഇംഗ്ലീഷ് വിക്കിപീഡിയ 24 മണിക്കൂർ നേരത്തേക്ക് താത്കാലികമായി നിർത്തലാക്കിയ സംഭവമാണ് ഇംഗ്ലീഷ് വിക്കിപീഡിയ ബ്ലാക്ക്ഔട്ട് (English Wikipedia blackout). ലേഖനങ്ങളുടെ സ്ഥാനത്ത് ജാവാസ്ക്രിപ്റ്റ് പ്രവർത്തനസജ്ജമാകാത്തവർക്കും പേജ് ലോഡ് ചെയ്യുമ്പോൾ എസ്കേപ് കീ അമർത്താത്തവർക്കും ഒഴിച്ച് ബാക്കിയുള്ളവർക്ക് അമേരിക്കൻ കോൺഗ്രസ് നടപ്പിലാക്കാനുദ്ദേശിക്കുന്ന പിപ, സോപ എന്നിവയോടുള്ള എതിർപ്പ് പ്രകടമാക്കുന്ന ഒരു സന്ദേശമാണ് ലഭിച്ചത്
72 മണിക്കൂർ നീണ്ടു നിന്ന ഒരു തിരഞ്ഞെടുപ്പിന് ശേഷം ജനുവരി 16ന് വിക്കിമീഡിയ സ്ഥാപകനായ ജിമ്മി വെയിൽസും എക്സിക്കൂട്ടീവ് ഡയറക്റ്ററായ സ്യൂ ഗാർഡ്‌നറും ചേർന്നാണ് ബ്ലാക്കൗട്ടിനെപ്പറ്റി വിശദീകരിച്ചത്. റെഡിറ്റ് പോലുള്ള കുറെ സൈറ്റുകൾ സമാനസ്ഥിതിയിലുള്ള സമരം നടത്തുന്ന ജനുവരി 18ന് അന്താരാഷ്ട്രസമയം 05.00 (ഇന്ത്യൻ സമയം 10.30) മുതൽ 24 മണിക്കൂറത്തേക്കായിരുന്നു ഇത്. [1]
അവലംബം
[തിരുത്തുക]- ↑ "Wikipedia blackout in anti-piracy law protest". Sky News. 17 January 2012. Retrieved 17 January 2012.[പ്രവർത്തിക്കാത്ത കണ്ണി]