ഇടിയക്കടവ്
ദൃശ്യരൂപം
കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ കിഴക്കേ കല്ലട വില്ലേജിലും മൺട്രോതുറുത്ത് പഞ്ചായത്തിലും ഉൾപ്പെട്ട് വരുന്നതും കല്ലടയാറിൻറെ തീരത്ത് സ്ഥിതി ചെയ്യുന്നതമായ പ്രദേശമാണ് ഇടിക്കടവ്. മൺട്രോതുരുത്തിലേയ്ക്ക് പ്രവേശിക്കുന്നത് കല്ലടയാറിന് കുറുകെയുള്ള ഇടിയക്കടവ് പാലത്തിലൂടെയാണ്. നിരവധി കടകളും ചന്തയും ഒക്കെയുള്ള വാണിജ്യ കേന്ദ്രം കൂടിയാണ് ഇത്. ഇടിയക്കടവ് ചന്ത പണ്ട് കാലത്ത് പ്രസിദ്ധമായിരുന്നു.