Jump to content

ഇന്ത്യയിലെ വിനോദസഞ്ചാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഗ്രയിലെതാജ് മഹൽ,ഉത്തർപ്രദേശ്.

തെക്കേ ഏഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഇന്ത്യ എന്ന ഭാരതം . ന്യൂ ഡെൽഹിയാണ്‌ തലസ്ഥാനം . 1947 ഓഗസ്റ്റ്‌ 15 നു ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ സ്വാതന്ത്ര്യം നേടി. ഇന്ത്യൻ ഭരണഘടന 22 ഭാഷകളെ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. [1]. പാകിസ്താൻ, ബംഗ്ലാദേശ്‌, ചൈന, നേപ്പാൾ മുതലായ രാജ്യങ്ങളാൽ ഇന്ത്യ ചുറ്റപ്പെട്ടു കിടക്കുന്നു.

സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരം

[തിരുത്തുക]

ആന്ധ്രാപ്രദേശ്

[തിരുത്തുക]

ആന്ധ്രാപ്രദേശിന് വളരെ നല്ലൊരു സാംസ്കാരിക പൈതൃകമാണുള്ളത്. ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ധാരാളം കേന്ദ്രങ്ങളുണ്ട്. ആന്ധ്രാപ്രദേശ് സംസ്ഥാനം ധാരാളം ഭംഗിയേറിയ കുന്നുകളും, വനങ്ങളും, ബീച്ചുകളും, ക്ഷേത്രങ്ങളും കൊണ്ട് അനുഗൃഹീതമാണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് വളരെ പേരുകേട്ട ഒരു ഹിന്ദു ക്ഷേത്രമുള്ളത്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ ഹൈദ്രാബാദ്, അതിന്റെ ചരിത്രം, സംസ്കാരം, വാസ്തുവിദ്യ ഇവകൊണ്ടെല്ലാം പ്രസിദ്ധമാണ്. സാസ്കാരികപരമായും ഭൂമിശാസ്ത്രപരമായും മുന്നിട്ടു നിൽക്കുന്ന ഇവിടം വടക്കേ ഇന്ത്യയുടേയും തെക്കേ ഇന്ത്യയുടേയും സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.

പ്രമാണം:Hyderabad india .jpg
ഹൈദരാബാദിലെ ചാർമിനാർ, ആന്ധ്രാപ്രദേശ്, ഹൈദരാബാദ്

നിസാമിന്റെ നഗരമെന്നും രത്നങ്ങളുടെ നഗരമെന്നുമെല്ലാം അറിയപ്പെടുന്ന ഹൈദ്രാബാദ് ഇന്ന് രാജ്യത്തെ ഏറ്റവും വളർച്ചയേറിയ ഒരു നഗരമെന്നും വിവരസാങ്കേതികവിദ്യയുടെ ഉറവിടമെന്നും കൂടി അറിയപ്പെടുന്നു. വളരെയധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു തലസ്ഥാന നഗരമാണ് ഹൈദ്രാബാദ്. ഹൈദ്രാബാദി ബിരിയാണി എന്നത് വളരെ രുചികരമായതും പ്രസിദ്ധിയാർജ്ജിച്ചതുമായ ഒരു ഭക്ഷണപദാർത്ഥമാണ്.

ആന്ധ്രാപ്രദേശ് ധാരാളം ഈശ്വരവിശ്വാസമുള്ള തീർത്ഥസഞ്ചാരികളുടെ ഒരു ഭവനമാണ്. വെങ്കിടേശ്വരന്റെ ആസ്ഥാനമായ തിരുപ്പതി ലോകത്തിലെ ഏറ്റവും കൂടുതൽ തീർത്ഥാടകർ സന്ദർശിക്കുന്ന ഒരു കേന്ദ്രമാണ്.

ഇവിടത്തെ കാലാവസ്ഥ മാറി മാറി വരുന്നതാണ്. വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ പറ്റിയ മാസങ്ങൾ നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ്. കാലവർഷം ജൂണിൽ ആരംഭിച്ച് സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്നു. ഈ സമയത്തെ വിനോദയാത്ര അതിനാൽ സുഖകരമാവില്ല.


സന്ദർശിക്കേണ്ട സ്ഥലങ്ങൾ :

  • ഹൈദരാബാദ്, ഇന്ത്യ: ആന്ധ്രാപ്രാശിന്റെ തലസ്ഥാനം. ഇവിടം പലതരം സംസ്കാരങ്ങളുടെയും ചരിത്രപരമായ സ്മാരകങ്ങളുടെയും സംഗമസ്ഥാനമാണെന്ന് പറയാം. സന്ദർശിക്കേണ്ട സ്ഥലങ്ങൾ - ചാർമിനാർ, മെക്ക മസ്ജിദ്, സലർജംഗ് മ്യൂസിയം, ഹുസ്സൈൻ സാഗർ, ലുംബിനി പാർക്ക്, സ്നോ വേൾഡ്, റമോജി ഫിലിം സിറ്റി, വാട്ടർ വേൾഡ്, ഹൈടെക് സിറ്റി, ഗോൽക്കോണ്ട, പൈഗാ ടോംബ്സ്, ഫാലക്നുമാ പാലസ്.
  • വിശാഖപട്ടണം: വളരെ മനോഹരമായ ഈ പ്രദേശം പ്രകൃത്യായുള്ളതും മനുഷ്യനിർമ്മിതവുമായ ധാരാളം സ്മാരകങ്ങൾ ഉള്ള സ്ഥലമാണ്. ഇത് ഇന്ത്യയുടെ തന്നെ നല്ലൊരു വിനോദസഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. സന്ദർശിക്കേണ്ട സ്ഥലങ്ങൾ - കൈലാസഗിരി, ആർ. കെ. ബീച്ച്, റുഷിക്കൊണ്ട ബീച്ച്, സിംഹാചലം ടെമ്പിൾ, വിശാഖ്-ഭിമിലി ബീച്ച് റോഡ്, ബൊജ്ജാന്നക്കൊണ്ട, താത്‌ലക്കൊണ്ട, അപ്പിക്കൊണ്ട ബീച്ച്, യരാദ ബീച്ച്, ഭിമിലി ബീച്ച്, ഗംഗവാരം ബീച്ച്, ബൊറ കേവ്സ്, ആറകു വാലി, ടെന്നെടി ബീച്ച് പാർക്ക്, റോസ് ഹിൽ ചർച്ച്, ഡോൾഫിൻസ് നോസ് മൌണ്ടൻ, സബ്മറൈൻ മ്യൂസിയം, അക്വേറിയം, ഇന്ദിരാഗാന്ധി സുവോളജിക്കൽ ഗാർഡൻസ്, ദുദുമ വാട്ടർ ഫാൾസ്, റെഡ് സാൻഡ് ഹിത്സ്.
  • തിരുമല - തിരുപ്പതി: ഇന്ത്യയിലെ വളരെ പേരുകേട്ട ക്ഷേത്രം. ലോർഡ് വെങ്കടേശ്വര ടെമ്പിൾ, തിരുമല, ഡീർ സാംക്ച്വറി, ഹോഴ്സ്‌ലി ഹിത്സ്, ശ്രീ കലഹസ്തി ടെമ്പിൾ, ലെപക്ഷി.
  • വിജയവാഡ: ആന്ധ്രാപ്രദേശിലെ വാണിജ്യങ്ങളുടെ കേന്ദ്രസ്ഥാനം. സന്ദർശിക്കേണ്ട സ്ഥലങ്ങൾ - കനകദുർഗ്ഗ ടെമ്പിൾ, ഗാന്ധി ഹിൽ, പ്രകാശം ബാരേജ്, കൃഷ്ണ റിവർ ബാങ്ക്, മംഗളഗിരി ടെമ്പിൾ.

ആസ്സാം

[തിരുത്തുക]
രംഗ് ഘർ

ആസ്സാം ഇന്ത്യയുടെ മദ്ധ്യഭാഗത്തായി (വടക്ക്-കിഴക്ക്) സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ്. വന്യജീവിസംരക്ഷണത്തിനു പേരു കേട്ട ഇവിടെയാണ് കാശിരംഗ നാഷണൽ പാർക്കും മാനസ് നാഷണൽ പാർക്കും സ്ഥിതി ചെയ്യുന്നത്. അതുകൂടാതെ ഏറ്റവും വലിയ ദ്വീപായ മജുലി, തേയിലത്തോട്ടങ്ങൾ എന്നിവയും ഇവിടെയുണ്ട്. ഇവിടത്തെ കാലാവസ്ഥ മാറി മാറി വരുന്നതാണ്. ധാരാളം മഴ ലഭിക്കുന്ന പ്രദേശമാണിവിടം. അതുകൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ വനമേഖലയും ആസ്സാമിലാണ്. തണുപ്പുകാലമാണ് ആസ്സാം സന്ദർശിക്കാൻ പറ്റിയ സമയം.

ആസ്സാമിന് നല്ലൊരു സാംസ്കാരിക പൈതൃകമുണ്ട്. അത് വളരെ നൂറ്റാണ്ടുകൾ മുൻപുള്ള ആഹം രാജകുലവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ബ്രഹ്മപുത്ര നദിയും ധാരാളം ക്ഷേത്രങ്ങളും കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങളുമെല്ലാമാണ് ആസ്സാമിലെ മറ്റു ചില ശ്രദ്ധേയമായ കാഴ്ചകൾ.

ബീഹാർ (ഹിന്ദി:बिहार, ഉർദു: بہار, ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. ബീഹാറിൽ കാണുന്ന എണ്ണമറ്റ പഴയ സ്മാരകങ്ങളിൽ നിന്ന് തന്നെ ആ സംസ്ഥാനത്തിന്റെ സംസ്കാരവും പൈതൃകവും മനസ്സിലാക്കുവാൻ കഴിയും. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പലതും ബീഹാറിൽ കാണുവാൻ കഴിയും. ലോകത്തിന്റെ തന്നെ പല ഭാഗത്തുനിന്നും ബീഹാറിൽ എത്തുന്നവരുണ്ട്. [2]. ഒരു വർഷം ഏകദേശം 6,000,000 (6 മില്യൺ) പേർ ബീഹാർ സന്ദർശിക്കുന്നു എന്നാണ് കണക്കാക്കുന്നത്. [3]

പണ്ടുകാലത്ത് ബീഹാർ സന്ദർശിച്ചിരുന്നവർ വിദ്യാഭാസത്തിൽ അധിഷ്ഠിതമായ ഒരു സന്ദർശനമായിരുന്നു നടത്തിയിരുന്നത്. കാരണം വളരെ പഴയതും പ്രശസ്തവുമായ നളന്ദ സർവ്വകലാശാലയും വിക്രംശില സർവ്വകലാശാലയും അവിടെയാണുള്ളത്. [4][5].

ബീഹാർ സന്ദർശിക്കുന്ന നാനാജാതി മതസ്ഥരായ തീർത്ഥാടരിൽ ഹിന്ദുക്കളും, ബുദ്ധമതക്കാരും, ജൈനമതക്കാരും, സിക്കുകാരും, മുസ്ലീം മതക്കാരും ഉൾപ്പെടുന്നു.

ബുദ്ധമതക്കാരുടെ മന്ദിരമായ മഹാബോധി ക്ഷേത്രം, UNESCO-യുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് എന്നിവയും ലോകത്തിലെ നീളം കൂടിയ പാലങ്ങളിലൊന്നായ പാറ്റ്നയിലെ മഹാത്മാഗാന്ധി സേതുവും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

Excavation
Kumhrar·Agam Kuan·Barabar Caves·Nalanda·Vikramsila

Ancient
Vishnupada Temple · Mahabodhi Temple · Sasaram · Maner Sharif · Patliputra · Brahmayoni Hill · Pretshila Hill ·

Ramshila Hill

Forts
Rohtasgarh Fort · Rohtasgarh Fort · Sasaram Fort · Palamu Fort ·

Maner Fort · Jalalgarh Fort · RajMahal

Monuments
Golghar · Patna Museum · Kargil Chowk · Mahatma Gandhi Setu

Hindu Pilgrimage
Mahavir Mandir · Sitamarhi · Madhubani · Punausa · Buxur · West Champaran · Munger · Jamui · Darbhanga ·

Anga
Jain Pilgrimage
Rajgir · Pawapuri · Patliputra · Arrah · Vikramasila

Buddhist Pilgrimages
Mahabodhi Temple · Bodhi Tree ·Bodh Gaya · Gaya · Vaishali · Pawapuri· Nalanda · Rajgir · Kesariya ·

Vikramshila · Areraj · Patliputra

Sikh Pilgrimage
Takht Shri Harmandir Saheb · Guru ka Bagh · Ghai Ghat · [[Gurdwara Handi

Sahib|Handi Sahib]] · Gobind Ghat · Bal Lila Maini··[[Gurdwara Taksali

Sangat|Taksali Sangat]] · Guru Bagh · Chacha Phaggu Mal · [[Gurdwara Pakki

Sangat|Pakki Sangat]] · Bari Sangat

Islamic Pilgrimages
Sasaram · Maner Sharif · Bihar Sharif · Phulwari Sharif · Patna
Christian Pilgrimages
Padari ki haveli


ഡെൽഹിയിലെ ലോട്ടസ് ടെമ്പിൾ

ഇന്ത്യയുടെ തലസ്ഥാനമാണ് ഡെൽഹി. ജീവിതത്തിന്റെ ഓരോ ചുവടുവയ്പിലും കാണുന്ന പഴയതും പുതിയതും പുരാതനവും ആധുനികവുമായ വിഭിന്നങ്ങളായ കാര്യങ്ങളുടെ സമ്മേളനമാണ് ഡെൽഹിയുടെ ആത്മാവ് എന്നു പറയാം. പലതരം സംസ്കാരങ്ങളും മതങ്ങളും ജാതികളും ഡെൽഹിയെ വിഭിന്നസംസ്കാരങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നു. പുരാണകാലം മുതൽ ഡെൽഹിയായിരുന്നു ഇന്ത്യയുടെ തലസ്ഥാനം. ഡെൽഹി ഭരിച്ചിരുന്നവരുടെ വാസ്തുവിദ്യ തെളിയിക്കുന്നവയാണ് ഇവിടത്തെ പല മന്ദിരങ്ങളും. തുഗ്ലക്കാബാദ് കോട്ട, ഖുത്ബ് മിനാർ, ജമാ മസ്ജിദ്, ലോട്ടസ് ടെമ്പിൾ, ഹുമായൂണിന്റെ സമാധി, ചെങ്കോട്ട, ഇന്ത്യ ഗേറ്റ്, രാഷ്ട്രപതി ഭവൻ എന്നിവ വളരെ പ്രസിദ്ധങ്ങളായ സ്മാരകങ്ങളാണ്. നല്ല വീതിയേറിയ റോഡുകളും മേൽപ്പാലങ്ങളും ഡെൽഹിയുടെ പ്രത്യേകതയാണ്. മെട്രോയുടെ പണിയും അതിവേഗം പൂർത്തിയായി വരുന്നു.

കാലങ്ങളുടെ മാറ്റമനുസരിച്ച് പ്രകൃതിയിലുണ്ടാകുന്ന മാറ്റം ദൃശ്യമാവുന്ന ഇന്ത്യയിലെ വളരെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഡെൽഹി. കേരളം മുതൽ കാശ്മീർ വരേയും ഗുജറാത്ത് മുതൽ ആസ്സാം വരെയുമുള്ള രുചികരമായ ഭക്ഷണപദാർത്ഥങ്ങളുടേയും കരകൌശല വാണിജ്യങ്ങളുടേയും കേന്ദ്രമാണ് ഡെൽഹി. വളരെ വലിയ പൂന്തോട്ടങ്ങൾ, വീതിയേറിയ റോഡുകൾ, പഴയ കെട്ടിടങ്ങൾ എന്നിവ ഡെൽഹിയുടെ പ്രത്യേകതയാണ്.

ഗോവയിലെ ബീച്ചുകളും റിസോർട്ടുകളും

ഗോവ സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയ്ക്കും, കർണ്ണാടകയ്ക്കും ഇടയിലാണ്. ഗോവ 450 വർഷങ്ങളായി ഭരിച്ചിരുന്ന പോർച്ചുഗീസുകാരുടേയും ലാറ്റിൻ സംസ്കാ‍രത്തിന്റെ പ്രഭാവവും മൂലം ഇന്ത്യയുടെ ഇതര ദേശങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളേക്കാൾ കൂടുതൽ പേർ ഇന്ത്യക്ക് വെളിയിൽ നിന്നാണ് വരുന്നത്. ഇവിടത്തെ ബീച്ചുകളും, പള്ളികളും അമ്പലങ്ങളും വളരെ പേരുകേട്ടതാണ്. ഗോവയിലെ ഏറ്റവും പ്രസിദ്ധമായ ചില ആകർഷണങ്ങൾ, ബോം ജീസസ് കത്തീഡ്രൽ, മൻ‌ഗുവേഷി ടെമ്പിൾ, ശാന്തദുർഗ്ഗ എന്നിവയാണ്.

ഹിമാചൽ പ്രദേശ്

[തിരുത്തുക]
ഹിമാചൽ പ്രദേശിലെ ഒരു ഹിൽ സ്റ്റേഷനായ ഖജ്ജർ - ഒരു വേനൽക്കാല വീക്ഷണം

ഹിമാചൽ പ്രദേശിലെ ഹിൽ സ്റ്റേഷനുകൾ വളരെ പേരുകേട്ടതാണ്. അതുപോലെ തന്നെ അവിടെ കിട്ടുന്ന മധുരമുള്ള ആപ്പിളും വളരെ പ്രസിദ്ധമാണ്.

സന്ദർശിക്കേണ്ട സ്ഥലങ്ങൾ : ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിം‌ല, മനാലി, ധർമ്മസ്ഥല, ഡെൽഹൌസി, കൌശാലി

ജമ്മു കാശ്മീർ

[തിരുത്തുക]

ജമ്മു അവിടത്തെ ഭംഗിയേറിയ പ്രകൃതിദൃശ്യങ്ങൾക്കും, പഴക്കമേറിയ അമ്പലങ്ങൾക്കും, ഹിന്ദു മന്ദിരങ്ങൾക്കും, കോട്ടകൾക്കും, പൂന്തോട്ടങ്ങൾക്കുമെല്ലാം പ്രസിദ്ധമാണ്. ഹിന്ദു മന്ദിരങ്ങളായ അമർനാഥും വൈഷ്ണോദേവിയും ലക്ഷക്കണക്കിന് ഭക്തന്മാരെ ആകർഷിക്കുന്നു. വിനോദസഞ്ചാരികൾക്ക് ജമ്മുവിലെ പൂന്തോട്ടങ്ങൾ വളരെ പ്രിയപ്പെതാണ്. ജമ്മുവിലെ പഴക്കമേറിയ മന്ദിരങ്ങൾ ഇസ്ലാം മതക്കാരുടേയും ഹിന്ദുക്കളുടേയും വാസ്തുവിദ്യയുടേ മനോഹാരിത വിളിച്ചോതുന്നു.

കാശ്മീരിലെ സാമ്പത്തികമേഖലയുടെ വളർച്ചയ്ക്ക് വിനോദസഞ്ചാരം വളരെയേറെ പ്രയോജനകരമായിട്ടുണ്ട്. “ഭൂമിയിലെ സ്വർഗ്ഗം” എന്നു വിശേഷിപ്പിക്കുന്ന കാശ്മീരിലെ പർവ്വതനിരകളും പ്രകൃതിദൃശ്യങ്ങളും വളരെയേറെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പ്രധാന സന്ദർശന സ്ഥലങ്ങൾ : ദാൽ ലേക്ക്, ശ്രീനഗർ, ഫൽഗാം, ഗുൽമാർഗ്ഗ്, യേസ്മാർഗ്, മുഗൾ ഗാർഡൻസ് എന്നിവയാണ്. എങ്കിലും അവിടത്തെ യുദ്ധഭീഷണികൾ വിനോദസഞ്ചാരികളുടെ വരവിന് ഒരു പരിധിവരെ കുറവ് വരുത്തിയിട്ടുമുണ്ട്.

ഹിൽ സ്റ്റേഷനുകൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://india.gov.in/knowindia/official_language.php
  2. http://www.tourism.gov.in/survey/BIHAR%20TOURISM%20ANNUAL%20STATISTICS%20%20REPORT%20Final.pdf Statics Tourism in Bihar on Indian Government's tourism website
  3. http://www.tourism.gov.in/survey/BIHAR%20TOURISM%20ANNUAL%20STATISTICS%20%20REPORT%20Final.pdf Statics Tourism in Bihar on Indian Government's tourism website
  4. Wriggins, Sally Hovey. Xuanzang: A Buddhist Pilgrim on the Silk Road. Westview Press, 1996. Revised and updated as The Silk Road Journey With Xuanzang. Westview Press, 2003. ISBN 0-8133-6599-6.
  5. http://etext.library.adelaide.edu.au/f/fa-hien/f15l/ Archived 2009-01-24 at the Wayback Machine A Record of Buddhistic Kingdoms: Being an account by the Chinese Monk Fa-Hien of his travels in India and Ceylon (A.D. 399-414) in search of the Buddhist Books of Discipline]. Oxford, Clarendon Press. Reprint: New York, Paragon Book Reprint Corp. 1965. ISBN 0-486-21344-7

ഇതും കാണുക

[തിരുത്തുക]