സംവാദം:ഇന്ത്യയിലെ വിനോദസഞ്ചാരം
രാഷ്ട്ര ഭാഷ
[തിരുത്തുക]“ | 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ രാഷ്ട്രഭാഷ ഹിന്ദിയാണ് | ” |
ഹിന്ദി ഇന്ത്യയിലെ രാഷ്ട്ര ഭാഷ അല്ല. ഔദ്യോഗിക ഭാഷകളിൽ ഒന്നു മാത്രമാണു. ഹിന്ദി അദ്ധ്യാപകരും മറ്റും നമ്മളെയൊക്കെ സ്കൂളുകളിൽ പറഞ്ഞു പറ്റിച്ച തെറ്റായ ഒരു പ്രസ്ഥാവന ആണു അത്.
There is no national language in india. Hindi is an official language of the union (only) for official communication, together with english.--Shiju Alex|ഷിജു അലക്സ് 02:07, 10 ഒക്ടോബർ 2008 (UTC)
- ഷിജു പറഞ്ഞത് ശരിയെങ്കിൽ രണ്ട് റഫറൻസു കൂടെ വച്ചാട്ടെ. --ചള്ളിയാൻ ♫ ♫ 05:04, 10 ഒക്ടോബർ 2008 (UTC)
http://india.gov.in/knowindia/official_language.php --Shiju Alex|ഷിജു അലക്സ് 05:23, 10 ഒക്ടോബർ 2008 (UTC)
- ഷിജു പറഞ്ഞത് ശരിയാണ്. ഹിന്ദി ഇന്ത്യയിലെ രാഷ്ട്രഭാഷ അല്ല.. ഹിന്ദിക്കൊപ്പം , ഇംഗ്ലീഷിനും, ഇന്ത്യയിൽ ഔദ്യോഗിക ഭാഷ എന്ന പദവി കൊടുത്തിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയായിലും അത് വ്യക്തമായി കാണിച്ചിട്ടുണ്ട്. http://en.wikipedia.org/wiki/Official_languages_of_India
അതിനാൽ താഴെ പറയുന്ന വാചകം മാറ്റി എഴുതാം അല്ലേ?
ഇന്ത്യൻ ഭരണഘടന 22 ഭാഷകളെ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുണ്ട് - Mathew | മഴത്തുള്ളി 10:03, 10 ഒക്ടോബർ 2008 (UTC)
ഇന്ത്യൻ യൂണിയൻറെ ഔദ്യോഗിക ഭാഷ ഹിന്ദിയായിരിക്കും എന്നാണല്ലോ അമെൻഡ്മെൻറ് പറയുന്നത്. പക്ഷേ മറ്റു ഔദ്യോഗികഭാഷകൾ അതാതു സംസ്ഥാനങ്ങളുടെ ഔദ്യോഗികഭാഷയായിരിക്കുമെന്നല്ലാതെ ഇന്ത്യൻ യൂണിയൻറെ ഔദ്യോഗിക ഭാഷകൾ ആണെന്ന് പറയുന്നില്ല. അതുകൊണ്ടയിരിക്കും ഒരുപക്ഷേ രാഷ്ട്രഭാഷ എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നത്. --ചള്ളിയാൻ ♫ ♫ 04:37, 11 ഒക്ടോബർ 2008 (UTC)
ഇൻട്രോ
[തിരുത്തുക]തെക്കേ ഏഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഇന്ത്യ എന്ന ഭാരതം . ന്യൂ ഡെൽഹിയാണ് തലസ്ഥാനം . 1947 ആഗസ്ത് 15 നു ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. ഇന്ത്യൻ ഭരണഘടന 22 ഭാഷകളെ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. [1]. പാകിസ്താൻ, ബംഗ്ലാദേശ്, ചൈന, നേപ്പാൾ മുതലായ രാജ്യങ്ങളാൽ ഇന്ത്യ ചുറ്റപ്പെട്ടു കിടക്കുന്നു. 'മലയാളഭാഷയിൽ എഴുതുന്ന ഒരു ലേഖനത്തിനു് ഉചിതമായ ഇൻട്രോ തന്നെ. മംഗലാട്ട് ►സന്ദേശങ്ങൾ
- ഇന്ത്യ എന്ന ലേഖനത്തിൽ നിന്നും ആമുഖം കൊടുക്കുന്നതിനായി ആ വാചകങ്ങൾ ഇവിടെ ചേർത്തതാണ്. ഇന്ത്യയിലെ വിനോദസഞ്ചാരത്തേക്കുറിച്ചാകുമ്പോൾ ചില വാചകങ്ങൾക്ക് ഇവിടെ പ്രസക്തിയില്ലെന്ന് തോന്നുന്നു. അതിനാൽ തെക്കേ ഏഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഇന്ത്യ എന്ന ഭാരതം . ന്യൂ ഡെൽഹിയാണ് തലസ്ഥാനം . പാകിസ്താൻ, ബംഗ്ലാദേശ്, ചൈന, നേപ്പാൾ മുതലായ രാജ്യങ്ങളാൽ ഇന്ത്യ ചുറ്റപ്പെട്ടു കിടക്കുന്നു. എന്ന് മതിയാകുമോ?
അതുപോലെ ഹിന്ദി രാഷ്ട്രഭാഷയാണ് എന്ന പരാമർശം ഇന്ത്യ എന്ന ലേഖനത്തിലും കാണുന്നുണ്ട്. Mathew | മഴത്തുള്ളി 13:28, 11 ഒക്ടോബർ 2008 (UTC)