ഇന്ത്യൻ ബോർഡ് ഫോർ വൈൽഡ് ലൈഫ്
ദൃശ്യരൂപം
ഭാരതീയ കേന്ദ്രസർക്കാരിന്റെ ഒരു ഉപദേശകസംഘടനയാണ് ഇന്ത്യൻ ബോർഡ് ഫോർ വൈൽഡ് ലൈഫ് അഥവാ IBWL.1952ലാണ് ഇത് രൂപവത്ക്കരിച്ചത്.എന്നാൽ ആദ്യം ഈ സംഘടനയുടെ പേര് സെൻട്രൽ ബോർഡ് ഓഫ് വൈൽഡ്ലൈഫ് എന്നായിരുന്നു.
ലക്ഷ്യങ്ങൾ
[തിരുത്തുക]- വന്യജീവി സംരക്ഷണത്തെ കുറിച്ചും വേട്ടയാടൽ നിയന്ത്രണത്തെക്കുറിച്ചും കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്ക് ഉപദേശം നൽകുക
- ദേശീയോദ്യാനങ്ങൾ, വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ, മൃഗശാലകൾ ഇവ സ്ഥാപിക്കുന്നതിനു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക.
- ജീവനുള്ള മൃഗങ്ങളേയും അവയുടെ ചർമ്മം, രോമം, തൂവൽ ഇവയുടെ കയറ്റുമതിയ്ക്കു വേണ്ടനിർദ്ദേശങ്ങൾ എടുക്കാൻ സർക്കാറിനു ഉപദേശങ്ങൾ നൽകുക.
- വന്യജീവി സംരക്ഷണത്തിൽ ജനങ്ങളെ ബോധവൽക്കരിയ്ക്കുക