Jump to content

ഇന്ത്യ ആണവമേഖലയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ആറ്റോമിക് എനർജി കമ്മീഷൻ 1948ൽ രൂപീകൃതമായപ്പോൾ ഹോമി ജഹാംഗീർ ഭാഭയായിരുന്നു ചെയർമാൻ. ഇദ്ദേഹത്തിന്റെ പേരിൽ ഭാഭാ ആറ്റോമിക്ക് റിസേർച്ച് സെന്റർ എന്ന ഗവേഷണ കേന്ദ്രം ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. 1957-ൽ സ്ഥാപിതമായ ഈഗവേഷണ കേന്ദ്രത്തിന്, 1966-ലാണ് ഭാഭാ ആറ്റോമിക്ക് റിസേർച്ച് സെന്റർ എന്ന പേര്‌ നല്കിയത്. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടറാണ് 1956 ആഗസ്റ്റ് ആറിന് സ്ഥാപിതമായ അപ്‌സര. 1960ൽ പ്രവർത്തനം ആരംഭിച്ച സൈറസ് ട്രോംബയിൽ സ്ഥിതി ചെയ്യുന്ന റിയാക്ടറാണ് ഇന്ത്യയുടെ രണ്ടാമത്തെ ആണവ ഗവേഷണ റിയാക്ടർ. ബുദ്ധൻ ചിരിക്കുന്നു എന്ന നാമത്തിൽ ഥാർ മരുഭൂമിയിലെ പൊഖ്‌റാനിൽ ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തി. രണ്ടാം ഘട്ട പരീക്ഷണം 1998ൽ എ. പി. ജെ. അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ ഓപറേഷൻ ശക്തി എന്ന പേരിൽ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണം നടന്ന മെയ് 11 ദേശീയ സാങ്കേതിക ദിനമായി ആചരിക്കുന്നു.

ആണവ കരാറുകൾ

[തിരുത്തുക]

ഇന്ത്യ-ജപ്പാൻ ആണവ കരാർ

[തിരുത്തുക]

2008 സെപ്റ്റംബറിൽ, ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെയാണ് ജപ്പാനുമായുള്ള ആണവ കരാർ സംബന്ധിച്ച് ആദ്യ ഔദ്യോഗിക ചർച്ച നടക്കുന്നത്. 2016 ലാണ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയും ജപ്പാനും കരാറിൽ ഒപ്പിടുന്നത്. കരാർ പ്രകാരം ജപ്പാനിൽ നിന്ന് ഇന്ത്യയ്ക് ആണവ റിയാക്ടറുകൾ, ഇന്ധനങ്ങൾ, സാങ്കേതിക വിദ്യ എന്നിവ ലഭ്യമാകും. ആണവ നിർവ്യാപന കരാറിൽ ഒപ്പു വെയ്‌ക്കാത്ത ഒരു രാജ്യവുമായി ആദ്യമായാണ് ജപ്പാൻ ആണവകരാർ ഒപ്പ് വയ്‌ക്കുന്നത്.ഇന്ത്യ സ്വതന്ത്രമായി ആണവ പരീക്ഷണം നടത്തിയാൽ കരാർ റദ്ദാകുമെന്നും വ്യവസ്ഥയുണ്ട്.

ഇന്ത്യ-അർജന്റീന ആണവകരാർ

[തിരുത്തുക]

സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവോർജ്ജ സഹകരണ കരാർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (പാശ്ചാത്യം) വിവേക് കട്ജുവും അർജന്റീന വിദേശകാര്യമന്ത്രി ജോർഗെ തലാനയുമാണ് ഒപ്പുവച്ചത്. പ്രധാനമന്ത്രി മൻ‌മോഹൻ സിംഗും അർജന്റീന പ്രസിഡന്റ് ക്രിസ്റ്റിന ഫെർണാർഡൊ ഡി കിർചനറും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് കരാറുകളിൽ ഒപ്പുവച്ചത്. 45 അംഗ ആണവ വിതരണ രാജ്യങ്ങൾ ഇന്ത്യക്കെതിരെ കഴിഞ്ഞ 34 വർഷം നീണ്ട ആണവ വ്യാപാര വിലക്ക് നീക്കിയ ശേഷം ഇന്ത്യയുമായി ആണവ കരാറിൽ ഏർപ്പെടുന്ന ഏഴാമത് രാജ്യമാണ് അർജന്റീന.

ഇന്ത്യ-ഓസ്‌ട്രേലിയ ആണവ കരാർ

[തിരുത്തുക]

2014 ൽ ഓസ്‌ട്രേലിയൻ പ്രധാന മന്ത്രി ടോണി ആബട്ട് ന്യൂഡൽഹി സന്ദർശിച്ചപ്പോൾ ഒപ്പു വച്ച കാരാറാണ് ഇത്. ഈ ആണവ കരാറിന് മോദി സർക്കാർ അംഗീകാരം നല്കിയതോടെ ഇന്ത്യയിലെ ആണവ റിയാക്ടറുകൾക്ക് ആവശ്യമായ യുറേനിയം ലഭിക്കാൻ വഴിയൊരുങ്ങി.ലോകത്ത് ഏറ്റവും യുറേനിയം ശേഖരമുളള രാജ്യമാണ് ഓസ്‌ട്രേലിയ.

അവലംബം

[തിരുത്തുക]
  1. http://suprabhaatham.com/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF-%E0%B4%9C%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%86%E0%B4%A3%E0%B4%B5-%E0%B4%95%E0%B4%B0%E0%B4%BE%E0%B4%B1/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-14. Retrieved 2016-11-15.
"https://ml.wikipedia.org/w/index.php?title=ഇന്ത്യ_ആണവമേഖലയിൽ&oldid=4094956" എന്ന താളിൽനിന്ന് ശേഖരിച്ചത്