ഇന്ദു മേനോൻ
Indu Menon | |
---|---|
ജനനം | 13 June 1980 | (44 വയസ്സ്)
ജീവിതപങ്കാളി(കൾ) | Rupesh Paul |
കുട്ടികൾ | Gouri, Maria,Aditya, |
മാതാപിതാക്ക(ൾ) | Vikraman Nair,Sathyavathi |
മലയാളത്തിലെ പ്രമുഖയായ എഴുത്തുകാരിയാണു ഇന്ദു മേനോൻ. ചെറുകഥകളും നോവലുകളും എഴുതുന്നു. 2014 ൽ യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ പുരസ്കാരം ലഭിച്ചു.[1]
ഇന്ദു വള്ളിക്കാട്ട് മേനോൻ എന്നതാണു യഥാർത്ഥ നാമം[2]. രൂപേഷ് പോൾ സംവിധാനം ചെയ്ത മൈ മദേഴ്‌സ് ലാപ്‌ടോപ്പ്’ എന്ന മലയാളചലച്ചിത്രത്തിനു തിരക്കഥയും സംഭാഷണവും രചിച്ച് കൊണ്ട് മലയാള സിനിമയിലേക്ക് പ്രവേശിച്ചു .[3]
ജീവിതരേഖ
[തിരുത്തുക]സംഗീതജ്ഞനായ ഉമയനല്ലൂർ എസ്.വിക്രമൻ നായരുടേയും അധ്യാപികയായ വി.സത്യവതിയുടേയും മകളായി 1980 ൽ കോഴിക്കോടു ജനിച്ചു.
വിദ്യാഭ്യാസം:ചാലപ്പുറം എൻ.എസ്.എസ്. സ്ക്കൂൾ..ബാഫഖിതങ്ങൾ മെമ്മോറിയൽ യുപി സ്ക്കൂൾ പേങ്ങാട്, സേവാമന്ദിർ പോസ്റ്റ് ബേസിക് സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. ഫാറൂഖ് കോളേജിൽ നിന്നും സയൻസിൽ പ്രീഡിഗ്രി ചെയ്തു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്നും മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം നേടിയശേഷം സോഷ്യോളജിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി .കണ്ണൂർ യൂനിവേർസിറ്റിയിൽ നിന്നും നരവംശശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി. ഇപ്പോൾ കോഴിക്കോട് കിർറ്റാഡ്സിൽ ലെക്ചറർ ആയി പ്രവർത്തിക്കുന്നു. കവിയും സിനിമ സംവിധായകനുമായ രൂപേഷ് പോൾ ഭർത്താവാണ്.ഗൗരി മരിയ, ആദിത്യ എന്നിവർ മക്കളാണു് .
ലെസ്ബിയൻ പശു എന്ന ഒറ്റ സമാഹാരത്തിലൂടെ മലയാളസാഹിത്യ ചരിത്രത്തിൽ ഇടം നേടി.[4]ഉത്തരാധുനികതയുടെ രണ്ടാം ഘട്ടം മലയാളസാഹിത്യത്തിലേക്ക് കടന്നു വന്നത് ലെസ്ബിയൻപശു എന്ന കഥയിലൂടെയാണ്. The first milestone of post post modernism എന്നറിയപ്പെടുന്നതും ഈ കഥയാണ്[അവലംബം ആവശ്യമാണ്]. പുതിയ കഥയുടെ സങ്കീർണവും ചലനാത്മകവുമായ പ്രതലമാണ് ഇന്ദു മേനോൻറെ കഥകളിൽ കാണുന്നത്. ബഹുമുഖമായ ദിശാബോധം, പുനർ വായനക്ക് വിധേയമായ സൌന്ദര്യ ശാസ്ത്രം, അപ്രതീക്ഷിതത്വ സ്വഭാവമുള്ള ചിന്താവിന്യാസം, നർമ്മത്തിൻറെ നിർമമത, ബലപ്പെടുത്തിയ ജീവിത നിരീക്ഷണം, പാരമ്പര്യവിമുക്തമായ മനുഷ്യബന്ധസമീപനം എന്നിവ ഇന്ദുമേനോൻറെ കഥകളുടെ പ്രത്യേകതയാണ് സക്കറിയ അടയാളപ്പെടുത്തുന്നത്. വലുതും ചെറുതുമായ നല്ല കലയുടെ അട്ടിമറികളിലൂടെ എഴുത്തിൻറെ സർവ്വേ കല്ലുകൾ ഇന്ദു മേനോൻ മാറ്റിക്കുത്തുന്നു എന്നു എൻ എസ് .മാധവനും, പൊട്ടിത്തെറിച്ചു നിറങ്ങളും തീയും പുകയും വാരി വിതറുന്നതാണ് ഇന്ദുവിൻറെ ഭാഷ എന്നു എം.മുകുന്ദനും രേഖപ്പെടുത്തുന്നു [5]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2001- മാതൃഭൂമി ചെറുകഥാ അവാർഡ് (അന്ന(അ) പൂർണയുടെ പട്ടികൾ )
- 2001-മലയാള ശബ്ദം അവാർഡ് (പളുങ്ക് പാവയുടെ ഏഴാം നിഴൽ മത്സ്യം)
- 2002 - പൂർണ്ണ ഉറൂബ് കഥാപുരസ്കാരം
(ദ അദർ വോമൺ അഥവാ ഇങ്ക് ചോദിക്കുന്ന ഊഞ്ഞാൽക്കുട്ടി )
- 2003 - ജനപ്രിയ പുരസ്കാരം[2](ലെസ്ബിയൻ പശു)
- 2004 - ഇ.പി സുഷമ എൻഡോവ്മെന്റ് ('യോഷിതയുറക്കങ്ങൾ എന്ന കഥയ്ക്ക്)
- 2005 - കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ പുരസ്കാരം (ഒരു ലെസ്ബിയൻ പശു എന്ന കഥയ്ക്ക്)[6]
- 2007 - അങ്കണം അവാർഡ് (സംഘപരിവാർ )
- 2011-എസ്.ബി.ടി അവാർഡ്(ഇന്ദു മേനോൻറെ തിരഞ്ഞെടുത്ത കഥകൾ)
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം - 2014[7]
2015 ഇൽ ഇംഗ്ലെസ്ഷ് ഇന്ത്യാ റ്റൊഡേ ഇന്ത്യയിലെ പുതു എഴുത്തുകാരിൽ ഒരാളായി തിരഞ്ഞെടുത്തു. 2005-ഇൽ ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളിൽ ഒരാളായി തിരഞ്ഞെടുത്തു. ഇന്ദു മേനോന്റെ ചില കഥകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഇതിൽ 2009-ൽ പിതാവും കന്യകയും ഫ്രാൻസ്സിലെ കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റിവലിൽ പ്രദർശിപ്പിച്ചു. 2010-ൽ ഇറ്റലിയിലെ റിവർ ടോ റിവേർ ഫെസ്ടിവലിൽ യു കാന്റ് സ്റ്റെപ് റ്റ്വിസ് ഇൻ റ്റൊ ദ് സൈം രിവർ എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുകയും അവാർഡ് ലഭിക്കുകയും ചെയ്തു. 2011-ൽ മൃഗം എന്ന ചലച്ചിത്രം കാൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഫിലിം മാർക്കറ്റ് ( Marché du Film) ചലച്ചിത്രവിപണിയിൽ പ്രദർശിപ്പിച്ചു.[8]
- 2014 - യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ പുരസ്കാരം (ചുംബന ശബ്ദതാരാവലി )[1]
- ഗലേറിയ ഗാലെന്റ് അവാർഡ്-2015[9]
- എ.നാസർ അക്ഷരം പുരസ്കാരം
കൃതികൾ
[തിരുത്തുക]- ചെറു കഥകൾ
- 2002-ഒരു ലെസ്ബിയൻ പശു(ഡി.സി. ബുക്സ് )
- 2005-സംഘപരിവാർ (ഡി.സി. ബുക്സ് )
- 2009-ഹിന്ദു ചായയുള്ള മുസ്ലിം പുരുഷൻ (ഡി.സി. ബുക്സ് )
- 2011-ഇന്ദു മേനോൻറെ കഥകൾ(ഡി.സി. ബുക്സ് )
- 2011-ചുംബന ശബ്ദതാരാവലി (ഡി.സി. ബുക്സ് )
- 2016 - പഴരസത്തോട്ടം (ഡി.സി. ബുക്സ് )[10]
- 2020- ഇന്ദു മേനോന്റെ കഥകൾ (മനോരമ ബുക്സ് )
- വിവർത്തനം
- 2003-അവർ ചായം തേക്കാത്ത ചവിട്ടു പടികളിലിരുന്നു ചോളം തിന്നുമ്പോൾ (ഒലിവ് പബ്ലിക്കേഷൻ)[11]
- 2006-അനുരാഗത്തിൻറെ പുസ്തകം..(ഒലിവ് )
- 2007ഭൂമിയിലെ പെൺകുട്ടികൾക്ക്..(ഫാബിയൻ ബുക്സ് )
- The lesbian cow and other stories (westeland Amazon )
നോവൽ
- 2015 കപ്പലിനെക്കുറിച്ചൊരു കുറിച്ചൊരു വിചിത്ര പുസ്തകം(ഡി.സി. ബുക്സ് ) [12]<ref>{{Cite web|url=http://rajeshpathil.blogspot.com/2015/11/blog-post.html%7Ctitle=കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം - ഒരു ഇന്ദു
- ജനാഫ്രസ് ഒരു കൊടിയ കാമുകൻ (ഡി.സി. ബുക്സ് )
ആത്മകഥ / ഓർമ്മ
- എൻറെ കഥ എന്റെ പെണ്ണുങ്ങളുടെയും (ഡി.സി. ബുക്സ് )
- ഞാനൊരു പാവം ഗിഥാറല്ലേ എന്തിനാണ് നീ എന്നെ കഠാര കൊണ്ട് മീട്ടുന്നത് ? (മാതൃഭൂമി ബുക്സ് )
- എൻറെ കഥ എന്റെ ആണുങ്ങളുടെയും (ഡി.സി. ബുക്സ് )
കവിത
- എൻറെ കവിത ;ശാന്ത +കുഞ്ഞക്കൻ =♥️ (ഒലീവ് ബുക്സ് )
- എൻറെ തേനേ എന്റെ ആനന്ദമേ (ഡി.സി. ബുക്സ് )
തിരക്കഥ
- ലാപ്ടോപ്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "കെ.വി. രാമനാഥനും ഇന്ദു മേനോനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". www.madhyamam.com. Archived from the original on 2014-08-26. Retrieved 2014 ഓഗസ്റ്റ് 23.
{{cite web}}
: Check date values in:|accessdate=
(help) - ↑ 2.0 2.1 http://thatsmalayalam.oneindia.in/culture/news/121903award.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ലാപ്‌ടോപ്പ് വിശേഷങ്ങൾ". Retrieved നവംബർ 15 2008.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ഇന്ദു മേനോൻ കഥകൾ" (PDF).
- ↑ "ഇന്ദു മേനോൻ".
- ↑ "[[ഗീതാഹിരണ്യൻ]] പുരസ്കാരം".
{{cite web}}
: URL–wikilink conflict (help) - ↑ "ഇന്ദുമേനോന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം". മനോരമ ന്യൂസ്. 2014 ഓഗസ്റ്റ് 22. Archived from the original on 2014-08-22. Retrieved 2014 ഓഗസ്റ്റ് 22.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-08-23.
- ↑ "ദുബായ്; ഗലേറിയ ഗാലന്റ് സാഹിത്യ പുരസ്‌ക്കാര സമർപ്പണം 28 ന് Read more at: https://malayalam.oneindia.com/nri/galleria-gallant-award-ceeremony-169930.html".
{{cite web}}
: External link in
(help); line feed character in|title=
|title=
at position 58 (help) - ↑ "പഴരസത്തോട്ടം". Archived from the original on 2020-04-13.
- ↑ "ഇന്ദുമേനോൻ കഥകളിലെ സ്ത്രീ കർത്തൃത്വം" (PDF).
- ↑ "സ്ത്രീയനുഭവങ്ങൾ യഥാതഥമായി ആവിഷ്‌കരിക്കാൻ സ്ത്രീക്കു മാത്രമേ കഴിയുവെന്ന് ഷാജി എൻ കരുൺ".
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.blogger.com/profile/00196501151445756542
- http://www.thehindu.com/arts/books/article2004560.ece[പ്രവർത്തിക്കാത്ത കണ്ണി]
- http://boolokam.com/archives/47988 Archived 2012-07-04 at the Wayback Machine.
- http://boolokam.com/archives/43195 Archived 2012-06-27 at the Wayback Machine.
- http://www.dcbooks.com/blog/indumenon-interview-dc-books-blog/ Archived 2012-11-28 at the Wayback Machine.
- http://samyukta.info/site/indexing Archived 2012-07-30 at the Wayback Machine.
- https://malayalam.oneindia.com/nri/galleria-gallant-award-ceeremony-169930.html
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- Pages using infobox person with multiple parents
- Articles with dead external links from സെപ്റ്റംബർ 2021
- മലയാള കഥാകൃത്തുക്കൾ
- മലയാളചലച്ചിത്രതിരക്കഥാകൃത്തുക്കൾ
- കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചവർ
- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം ലഭിച്ചവർ
- 1980-ൽ ജനിച്ചവർ