രൂപേഷ് പോൾ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉത്തരാധുനിക മലയാളസാഹിത്യത്തിലെ ചെറുകഥാകൃത്തും, കവിയും, ചലച്ചിത്രസംവിധായകനുമാണ് രൂപേഷ് പോൾ.
ജീവിതരേഖ
[തിരുത്തുക]ചേർത്തലയിൽ ആണ് ജനനം. മദ്രാസ് സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടി. മലയാളത്തിലെ ആദ്യത്തെ ഇ-ബുക്കായ മഷിത്തണ്ട്.കോം പ്രകാശനം ചെയ്തത് രൂപേഷിന്റെ നേതൃത്വത്തിലാണ് മലയാളമനോരമയിൽ സബ് എഡിറ്ററായും ,ഇന്ത്യാ ടുഡെയിൽ സീനിയർ കറസ്പോണ്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്[1]. പ്രശസ്ത ചെറുകഥാകാരിയായ ഇന്ദു മേനോൻ ആണ് ഭാര്യ.
പുരസ്കാരങ്ങൾ
[തിരുത്തുക]- മഹാകവി വള്ളത്തോൾ പുരസ്കാരം [അവലംബം ആവശ്യമാണ്]
- മഹാകവി കുട്ടമത്ത് പുരസ്കാരം
- മാതൃഭൂമി സാഹിത്യ പുരസ്കാരം
പുസ്തകങ്ങൾ
[തിരുത്തുക]- പെൺകുട്ടി ഒരു രാഷ്ട്രമാണ്- കവിതാ സമാഹാരം
ചലച്ചിത്രരംഗത്ത്
[തിരുത്തുക]2008-ൽ സുഭാഷ് ചന്ദ്രന്റെ പ്രശസ്ത ചെറുകഥയായ പറുദീസാ നഷ്ടം എന്ന കഥ ആധാരമാക്കി ,രൂപേഷിന്റെ ഭാര്യ കൂടിയായ ഇന്ദു മേനോൻ തിരക്കഥ രചിച്ച മൈ മദേഴ്സ് ലാപ്‌ടോപ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു[1]. പിന്നീട് ജന്തു , പിതാവും കന്യകയും, കന്നി, സെന്റ് ഡ്രാക്കുള എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "http://laptopmovie.info/film_maker.html". Archived from the original on 2008-04-04. Retrieved 2008-05-01.
{{cite web}}
: External link in
(help)|title=
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]