ഇസ്രയേലിന്റെ ചരിത്രം
Part of a series on the |
---|
Israel പ്രദേശത്തിന്റെ ചരിത്രം |
Ancient Israel and Judah |
Second Temple period (530 BC–AD 70) |
Middle Ages (70–1517) |
Modern history (1517–1948) |
State of Israel (1948–present) |
History of the Land of Israel by topic |
Related |
ഇസ്രയേലിന്റെ ചരിത്രം ജൂതന്മാർ ഇസ്രയേലിലെത്തിയതിനെ തുടങ്ങുന്നു.അതിനോടൊപ്പം തന്നെ ആധുനിക ഇസ്രയേലിന്റെ ചരിത്രവും പ്രാധാന്യമുണ്ട്.ആധുനിക ഇസ്രയേലിന്റെ സ്ഥാനം വെസ്റ്റ് ബാങ്കിന്റെ സ്ഥലം ഒഴികെ പ്രാചീന ഇസ്രയേലിന്റെ രാജവംശത്തിന്റേയും ജൂദ രാജ വംശത്തിന്റെയും സ്ഥലത്താണ്.ഹിബ്രു ഭാഷയുടെ ജന്മസ്ഥലവും അബ്രാഹാമിക് മതങ്ങളുടെ ആരംഭസ്ഥലവും ഇവിടെ തന്നെയാണ്.ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ഇസ്ലാമതത്തിന്റെയും ഡ്രുസെ(ഡ്രുശെ),ബഹ ഐ ഫൈയ്ത്ത്(Baha'i Faith) എന്നിവരുടെ പുണ്യസ്ഥലമാണിവിടെ.
മൂന്നാം നൂറ്റാണ്ട് വരെ മറ്റ് വിശ്വാസക്കാരും വിവിധ സാമ്രാജ്യക്കാരും വരുന്നതു വരെ ജൂതന്മാരുടെ സ്വന്തംസ്ഥലമായിരുന്ന് ഇസ്രയേൽ ഭൂമി[1] .മൂന്നാം നൂറ്റാണ്ടിനു ശേഷം ക്രിസ്തുമതക്കാർ കൂടുതലായി അതിനു ശേഷം ഏഴാം നൂറ്റാണ്ടോടു കൂടി മുസ്ലീം ഭരണാധികാരികൾ ഈ സ്ഥലം പിടിച്ചടക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെ ഇവിടെ ഭരിക്കുകയും ചെയ്തു.1096 മുതൽ 1291 വരെ കാലഘട്ടത്തിൽ ക്രിസ്ത്യൻ ഇസ്ലാം മതക്കാർ തമ്മിൽ രാജ്യാവകാശത്തെ ചൊല്ലി യുദ്ധമുണ്ടായി.അതിന്റെ അവസാനം സിറിയൻ പ്രവശ്യയിരുന്ന ക്രൂസേഡ് (crusades) മേമലൂക്ക് സുൽത്താനേറ്റ് ആദ്യം സ്വന്തമാക്കി[2][3] പീന്നീട് ഈ പ്രദേശം ഓട്ടോമാൻ സാമ്രാജ്യം കീഴടക്കി.1917ൽ ബ്രിട്ടീഷുകാർ ഈ സ്ഥലം ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് സ്വന്തമാക്കി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സിയോണിസം വളർച്ച പ്രാപിച്ചു.ഒന്നാം ലോക മഹായുദ്ധത്തിൽ ബാൽഫോർ പ്രഖ്യാപനത്തിലൂടെ(Balfour Declaration) സിറിയ സ്വതമാക്കി.അതിനുശേഷം മാൻദത്തെ ഓഫ് പലസ്തീൻ(Mandate of Palastine) രൂപീകരിച്ചു.അതോടെ ആലിയാഹ്(ഇസ്രയേൽ ഭൂമിയിലേക്ക് ജൂതന്മാരുടെ തിരിച്ചു വരവ്) വർദ്ധിച്ചു.ഇത് അറബ്-ജൂത പ്രശ്നങ്ങൾക്ക് കാരണമായി[4].അറബികളും ജൂത ദേശീയ പ്രസ്ഥാനങ്ങളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി.യൂറോപ്പിൽ നിന്നും മുസ്ലീം രാജ്യങ്ങളിൽ നിന്നും കൂട്ടത്തോടെ ജൂതന്മാർ ഇസ്രയേൽ ഭൂമിയിലേക്ക് തിരിച്ചുവരികയും 1948 -ൽ ഇസ്രയേൽ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു.ഇസ്രയേലിൽ നിന്നും അറബികളെ പുറത്താക്കി.ഇതിനെ തുടർന്ന് അറബ്-ഇസ്രയേൽ തമ്മിൽ കടുത്ത യുദ്ധമുണ്ടായി.ലോകത്തിലെ 42% ജൂതന്മാരും ഇസ്രയേലിലാണ് ഇന്ന് ജീവിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ ജൂത സമൂഹമാണ് ഇന്ന് ഇസ്രയേൽ[5].
1970 മുതൽ അമേരിക്ക ഇസ്രയേലിന്റെ പ്രധാന സഖ്യ കക്ഷിയാണ്.1979-ൽ ഈജിപ്തും-ഇസ്രയേലും തമ്മിൽ സമാധാന കരാറിൽ ഒപ്പു വച്ചു.1993-ൽ ഇസ്രയേൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായി ഓസ്ലോ കരാറിൽ ഒപ്പ് വെച്ചു[6].1994-ൽ ഇസ്രയേൽ-ജോർദാൻ സമാധാന കരാറിൽ ഒപ്പ് വച്ചു.ഇസ്രയേലും പാലസ്തീനുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട്.
ഇസ്രയേൽ ആദ്യം സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയാണ് സ്വീകരിച്ചിരുന്നത്.1970-കളിൽ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടിയാണ് ഇസ്രയേലിൽ മേധാവിത്തമുണ്ടായിരുന്നത്.ഇന്ന് ക്യാപിറ്റലിസത്തിന്റെ പാതയിലാണ് ഇസ്രയേൽ.
അവലംബം
[തിരുത്തുക]- ↑ "The Chosen Few : How Education Shaped Jewish History, 70 - 1492, by Botticini and Eckstein, Chapter 1, especially page 17, Princeton 2012"
- ↑ "Map of Jewish expulsions and resettlement areas in Europe. 1100-1500". A Teacher's Guide to the Holocaust. University of South Florida. 2005. Retrieved 5 December 2012.
- ↑ Halsall, Paul (1998). "The Expulsion of the Jews from France, 1182 CE". Internet Jewish History Sourcebook. Fordham University. Archived from the original on 2012-10-02. Retrieved 5 December 2012.
- ↑ "Declaration of Establishment of State of Israel". Israel Ministry of Foreign Affairs. 14 May 1948. Retrieved 16 April 2012.
- ↑ Louza, Marcel (2011). Hamishiya: The Story of Five Friends. iUniverse. p. 39. ISBN 9781462059119.
- ↑ Declaration of Principles on Interim Self-Government Arrangements Jewish Virtual Library
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Facts About Israel: History at the Israel Ministry of Foreign Affairs
- Israel profile - Timeline at the BBC News Online
- History of Israel at the Knesset website
- Official website Archived 2011-03-04 at the Wayback Machine of the Israel State Archives
- ഇസ്രയേലിന്റെ ചരിത്രം ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ