Jump to content

ഇൻ ഗോസ്റ്റ് ഹൗസ് ഇൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇൻ ഗോസ്റ്റ് ഹൌസ് ഇൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
സംവിധാനംലാൽ
നിർമ്മാണംലാൽ ക്രിയേഷൻസ്
രചനലാൽ
അഭിനേതാക്കൾമുകേഷ്
ജഗദീഷ്
സിദ്ദിക്ക്
അശോകൻ
സംഗീതംഅലക്സ് പോൾ
ഛായാഗ്രഹണംവേണു
റിലീസിങ് തീയതി
  • 25 മാർച്ച് 2010 (2010-03-25)
ഭാഷമലയാളം

ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ കോമഡി ചലച്ചിത്രമാണ്‌ ഇൻ ഗോസ്റ്റ് ഹൗസ് ഇൻ.[1] ഇൻ ഹരിഹർ നഗർ എന്ന ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് ഈ ചിത്രം.1990 ൽ പ്രദർശനത്തിനെത്തിയ ഇൻ ഹരിഹർ നഗറിന്റെ രണ്ടാം ഭാഗമായി 2009ൽ ടു ഹരിഹർ നഗർ പ്രദർശനത്തിനെത്തിയിരുന്നു. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവരാണ് പതിവു പോലെ കേന്ദ്രകഥാപാത്രങ്ങൾ.[2]. രോഹിണി, ലെന, റീന ബഷീർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രാധികയാണ് നായിക.ലക്ഷ്മി റായിയും , ഗീതാവിജയനും അതിഥി താരങ്ങളായി എത്തുന്നുണ്ട്. ഹരിഹർനഗർ പരമ്പരയിലെ മറ്റ് ചിത്രങ്ങളെപ്പോലെഈ ചിത്രവും ബോക്സോഫീസിൽ മികച്ച വിജയം നേടി[3] .

കഥാസംഗ്രഹം

[തിരുത്തുക]

ഊട്ടിയിലെ ഒരു പ്രേതബാധയുള്ള വീട്ടിൽ നാല് പേരുടെ സംഘം കുടുംബസമേതം അവധിക്കാലത്ത് താമസിക്കാനെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന ചിത്രത്തിന്റെ ഇതിവൃത്തം..

അഭിനേതാക്കൾ

[തിരുത്തുക]
നടൻ വേഷം
മുകേഷ് മഹാദേവൻ
സിദ്ദിഖ് ഗോവിന്ദൻ കുട്ടി
ജഗദീഷ് അപ്പുക്കുട്ടൻ
അശോകൻ തോമസ് കുട്ടി
രോഹിണി മഹാദേവന്റെ ഭാര്യ
ലെന ഗോവിന്ദൻ കുട്ടി യുടെ ഭാര്യ
റീനാ ബഷീർ അപ്പുകുട്ടന്റെ ഭാര്യ
രാഖി തോമസ് കുട്ടിയുടെ ഭാര്യ
നെടുമുടി വേണു അച്ഛൻ ഡൊമിനിക്കൊ
ലക്ഷ്മി റായ് അതിഥി താരം
അനൂപ് ചന്ദ്രൻ
അഗസ്റ്റിൻ
ഹരിശ്രീ അശോകൻ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-10. Retrieved 2010-03-28.
  2. "Trailer with Cast and Crew of In Ghost House Inn". Archived from the original on 2010-04-13. Retrieved 2010-03-28.
  3. "Box Office 2010". Archived from the original on 2013-12-28. Retrieved 2016-05-03.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇൻ_ഗോസ്റ്റ്_ഹൗസ്_ഇൻ&oldid=3801812" എന്ന താളിൽനിന്ന് ശേഖരിച്ചത്