ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | |
---|---|
സംവിധാനം | ലാൽ |
നിർമ്മാണം | ലാൽ ക്രിയേഷൻസ് |
രചന | ലാൽ |
അഭിനേതാക്കൾ | മുകേഷ് ജഗദീഷ് സിദ്ദിക്ക് അശോകൻ |
സംഗീതം | അലക്സ് പോൾ |
ഛായാഗ്രഹണം | വേണു |
റിലീസിങ് തീയതി |
|
ഭാഷ | മലയാളം |
ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ കോമഡി ചലച്ചിത്രമാണ് ഇൻ ഗോസ്റ്റ് ഹൗസ് ഇൻ.[1] ഇൻ ഹരിഹർ നഗർ എന്ന ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് ഈ ചിത്രം.1990 ൽ പ്രദർശനത്തിനെത്തിയ ഇൻ ഹരിഹർ നഗറിന്റെ രണ്ടാം ഭാഗമായി 2009ൽ ടു ഹരിഹർ നഗർ പ്രദർശനത്തിനെത്തിയിരുന്നു. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവരാണ് പതിവു പോലെ കേന്ദ്രകഥാപാത്രങ്ങൾ.[2]. രോഹിണി, ലെന, റീന ബഷീർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രാധികയാണ് നായിക.ലക്ഷ്മി റായിയും , ഗീതാവിജയനും അതിഥി താരങ്ങളായി എത്തുന്നുണ്ട്. ഹരിഹർനഗർ പരമ്പരയിലെ മറ്റ് ചിത്രങ്ങളെപ്പോലെഈ ചിത്രവും ബോക്സോഫീസിൽ മികച്ച വിജയം നേടി[3] .
കഥാസംഗ്രഹം
[തിരുത്തുക]ഊട്ടിയിലെ ഒരു പ്രേതബാധയുള്ള വീട്ടിൽ നാല് പേരുടെ സംഘം കുടുംബസമേതം അവധിക്കാലത്ത് താമസിക്കാനെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന ചിത്രത്തിന്റെ ഇതിവൃത്തം..
അഭിനേതാക്കൾ
[തിരുത്തുക]നടൻ | വേഷം |
---|---|
മുകേഷ് | മഹാദേവൻ |
സിദ്ദിഖ് | ഗോവിന്ദൻ കുട്ടി |
ജഗദീഷ് | അപ്പുക്കുട്ടൻ |
അശോകൻ | തോമസ് കുട്ടി |
രോഹിണി | മഹാദേവന്റെ ഭാര്യ |
ലെന | ഗോവിന്ദൻ കുട്ടി യുടെ ഭാര്യ |
റീനാ ബഷീർ | അപ്പുകുട്ടന്റെ ഭാര്യ |
രാഖി | തോമസ് കുട്ടിയുടെ ഭാര്യ |
നെടുമുടി വേണു | അച്ഛൻ ഡൊമിനിക്കൊ |
ലക്ഷ്മി റായ് | അതിഥി താരം |
അനൂപ് ചന്ദ്രൻ | |
അഗസ്റ്റിൻ | |
ഹരിശ്രീ അശോകൻ |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-10. Retrieved 2010-03-28.
- ↑ "Trailer with Cast and Crew of In Ghost House Inn". Archived from the original on 2010-04-13. Retrieved 2010-03-28.
- ↑ "Box Office 2010". Archived from the original on 2013-12-28. Retrieved 2016-05-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- In Ghost House Inn Review Archived 2010-03-27 at the Wayback Machine.
- In Ghost House Inn Malayalam movie Archived 2010-03-23 at the Wayback Machine.