ഈയ്യങ്കോട് ശ്രീധരൻ
കേരള ബാലസാഹിത്യ ഇൻസിറ്റിട്യൂട്ട് ഡയറക്ടർമാരിലൊരാളാണ് ഈയ്യങ്കോട് ശ്രീധരൻ.കേരള സാഹിത്യ സമിതി അംഗമായും കേരള സംഗീത നാടക അക്കാദമി ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ഏഴ് വർഷക്കാലം കേരള സാഹിത്യ അക്കാദമി ഭരണ സമിതി അംഗമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1941 സപ്തംബർ 4 ന് കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്യാശേരി എന്ന ഗ്രാമത്തിൽ മാണിക്കോത്ത് പുതിയവീട്ടിൽ ജനിച്ചു.അച്ഛൻ കവിയും ശിൽപിയും ആയ എം.നാരായണകുറുപ്പ് ആയിരുന്നു.അമ്മ, ദീർഘകാലം കേരളത്തിലെ കർകപ്രസ്ഥാനമായ കർഷകസംഘത്തിന്റെ സമുന്നത നേതാവ് എം.പി.നാരായണൻ നമ്പ്യാരുടെ സഹോദരിയായിരുന്ന എം.പി.കാർത്യായനി അമ്മ.കോഴിക്കോട് ജില്ലയിലെ കടത്തനാട് രാജാസ് ഹൈസ്കൂളിൽ നിന്നും പത്താം തരം(SSLC) പാസായി. പിന്നീട് മൂന്ന് വർഷം ചെറുതുരുത്തിയിലെ കേരളകലാമണ്ഡലത്തിൽ "കഥകളിചമയം" പഠിച്ചു.1961 ൽ അതേ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനായി പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് രാജാസ്ഹൈസ്കൂളിൽ ചേർന്നു. പതിനഞ്ച് വയസ് മുതൽ എഴുതാൻ തുടങ്ങി. കവിതയായിരുന്നു സാഹിത്യമേഖല. 1962 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വിദ്യാർത്ഥികൾക്കായി നടത്തിയ കവിതാ മൽസരത്തിൽ ഒന്നാം സമ്മാനം നേടി. തുടർന്ന് 1964ൽ കേരള സാഹിത്യ സമിതി കവിതക്ക് പുരസ്കാരം നൽകി.
കുടുംബം
[തിരുത്തുക]രണ്ട് സഹോദരന്മാർ ഉണ്ട്. പത്നിയായ എം.കോമളവല്ലി-അദ്ധ്യാപികയായിരുന്നു.കവിത,സംഗീത,ലിഖിത എന്നിവർ മക്കൾ.ലിഖിത 2002 ൽ അകാലത്തിൽ നിര്യാതയായി.
പ്രവർത്തനങ്ങൾ
[തിരുത്തുക]നാല് വർഷം കേരള കലാമണ്ഡലത്തിന്റെ കാര്യദർശിയായിരുന്നു. യൂറോപ്പ്, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിൽ 1988,91 കാലയളവിൽ കഥകളി അവതരിപ്പിക്കാൻ മുൻകൈയെടുത്തു. 1975 ൽ ഒരു നാടകട്രൂപ്പ് സംഘടിപ്പിച്ച് കേരളമൊട്ടുക്കും നാടകങ്ങൾ അവതരിപ്പിച്ചു.1988ൽ കേരളകലാഭവൻ എന്ന കഥകളി സംഘം രൂപീകരിച്ച് മൂന്ന് ആട്ടക്കഥകൾ രചിച്ച് അരങ്ങത്ത് എത്തിച്ചു.മലയാള സാഹിത്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഈയ്യങ്കോട് പുരോഗമനപ്രസ്ഥാനങ്ങളോടൊപ്പം നിൽക്കുന്ന പ്രഭാഷകനാണ്. കേളത്തിലും പുറത്തും നിരവധി സ്ഥലങ്ങളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. കേരളത്തലെ പുരോഗമന സാഹിത്യപ്രവർത്തകരുടെ കൂട്ടായ്മയായ “പുരോഗമന കലാ സാഹിത്യ സംഘം"ത്തിന്റെ കാര്യദർശിയായിരുന്നു ഈയ്യങ്കോട്.ഇപ്പോൾ കേരള ബാല സാഹിത്യ ഇൻസിറ്റിട്യൂട്ട് ഡയറക്ടർമാരിലൊരാളാണ്.കാവ്യങ്ങൾ,ചെറുകഥ, നോവൽ,ഓർമകൾ, അനുഭവങ്ങൾ, ലേഖനങ്ങൾ,പഠനങ്ങൾ,നാടകങ്ങൾ, ആട്ടക്കഥകൾ, യാത്രാവിവരണങ്ങൾ തുടങ്ങിയ സാഹിത്യ മേഖലകളിലായി 37 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.കൊല്ലങ്കോട്ടു 1981 ൽ മഹാകവി പി യുടെ ഓർമക്കായി സ്ഥാപിച്ചിട്ടുള്ള പി സ്മാരക സാംസ്കാരിക നിലയത്തിന്റെ കാര്യദർശിയായി ഇപ്പോഴും തുടരുന്നു.
രചനകൾ
[തിരുത്തുക]കാവ്യങ്ങൾ
[തിരുത്തുക]- മുളകിൻകൊടി
- ഞാറ്റ് പാട്ട്
- പെരുമ്പറ
- ജയഹേ
- സാക്ഷിമൊഴി
- പടിയിറങ്ങുന്ന ദൈവം
- സംഘഗാനം
- ഞാനിതാ പാടുന്നു വീണ്ടും
ചെറുകഥ
[തിരുത്തുക]- താളം തെറ്റിയ കലാശങ്ങൾ
നോവൽ
[തിരുത്തുക]- വനദേവത
- വാടാമല്ലിക
- അപ്പുണ്ണി
- ചുവന്ന തെരുവ്
ഓർമകൾ/അനുഭവങ്ങൾ
[തിരുത്തുക]- വർണരേണുക്കൾ
- മയിൽപീലികൾ
- ഓർമയിലെ മന്ദസ്മേരം
- ഓർമയിലെ മാധുര്യം
- ഓർമയിലെ സഞ്ചാരം
ലേഖനങ്ങൾ/പഠനങ്ങൾ
[തിരുത്തുക]- കാലത്തിന്റെ കാലൊച്ചകൾ
- കൊച്ചുകൊച്ചു വർത്തമാനങ്ങൾ
- സ്നേഹാദരസമന്വിതം
നൃത്തനാടകങ്ങൾ
[തിരുത്തുക]- മലനാട്
- കവികൾ പാടിയ കേരളം
ജീവചരിത്രങ്ങൾ
[തിരുത്തുക]- സ്വപ്നാടനം-മഹാകവി, പി യെക്കുറിച്ച്
- എഴുത്തും കരുത്തും-ചെറുകാടിനെക്കുറിച്ച്
- അഴീക്കോട് എന്ന അനുഭവം-അഴീക്കോടിനെപ്പറ്റി
നാടകങ്ങൾ
[തിരുത്തുക]- ഒരേ വർഗം ഒരേ മാർഗം
- ഇതിലേ
- പടയോട്ടം
ആട്ടക്കഥകൾ
[തിരുത്തുക]- മാനവ വിജയം
- സ്നേഹ സന്ദേശം
- കിങ് ലിയർ
പഠനം/ഗവേഷണം
[തിരുത്തുക]- കഥകളി വിചാരം
യാത്രാവിവരണങ്ങൾ
[തിരുത്തുക]- കിങ് ലിയറിന്റെ യൂറോപ്യൻ സഞ്ചാരപഥങ്ങൾ
- എത്രയെത്ര രാമായണങ്ങൾ
- സ്പെയ്ൻ ഒരോട്ടപ്രദക്ഷിണം
പുരസ്കാരങ്ങൾ
[തിരുത്തുക]സംഘഗാനം എന്ന കാവ്യ സമാഹാരത്തിന്ന് 1997 ൽ അബുദാബി ശക്തി എന്ന സംഘടന അവാർഡ് നൽകി ആദരിച്ചു.കഥകളിക്ക് നൽകിയ സേവനത്തിന്ന് കേരളകലാമണ്ഡലം 'മുകുന്ദരാജ പുരസ്കാരം' നൽകി. കേരള സാഹിത്യ അക്കാദമി യാത്രാവിവരണ ഗ്രന്ഥത്തിന്നുള്ള സംസ്ഥാന അവാർഡ് 2009 ൽ നൽകി. ആർട്സ് സർവീസ് ഇന്റർനാഷനൽ ബുക്ക് ഡവലപ്മെന്റ് സമിതി ,പാരീസ്, കിങ്ങ് ലിയർ രചിച്ചതിന്ന് അവാർഡ് നൽകി. യുനസ്കോ അംഗമായ ഇന്റർനാഷനൽ പുസ്തക സമിതി "സ്വപ്നാടനം" എന്ന ജീവ ചരിത്രഗ്രന്ഥത്തിന്ന് അവാർഡ് ന്ൽകി.
ഈയ്യങ്കോടിന്റെ സഞ്ചാര പഥങ്ങൾ.
[തിരുത്തുക]1988 ൽ ഫ്രാൻസ്, സ്പെയ്ൻ,1989 ൽ ബെൽജിയം,സ്പെയ്ൻ,ഫ്രാൻസ്,ഇറ്റലി,1990 ൽ ആസ്ട്രേലിയ,ന്യൂസ് ലാന്റ്,1991 ൽ തായ് ലാന്റ്, സിങ്കപ്പുർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.ഇന്ത്യ മുഴുവൻ കഥകളി അവതരിപ്പിക്കാൻ യാത്ര ചെയ്തു.കിങ്ങ് ലിയറിന്റെ സഞ്ചാരപഥങ്ങൾക്ക് സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചു.
ഇയ്യങ്കോടിനെക്കുറിച്ച മറ്റുള്ളവർ
[തിരുത്തുക]“ | തങ്ങൾ വിശ്വസിക്കുന്ന ആദർശങ്ങൾക്കായി ആവശ്യാധിഷ്ടിത രചന നടത്തുന്നതിൽ ഒരു തരത്തിലുള്ള ചാരിത്രഭംഗവും അനഭവപ്പെടാത്ത നൂറുശതമാനം നിഷ്കളങ്കതയുടെയും സത്യസന്ധതയുടെയും ഗോത്രപുരുഷന്മാർ. അവരുടെ വംശവൃക്ഷത്തിലാണ് ഈയ്യങ്കോടിന്റെ സ്ഥാനം.ശാശ്വതമൂല്യത്തിന്റെ ചന്ദനം മണക്കുന്ന മുഴക്കോലുമായി ഈ കവിതകളെ ആരും സമീപിക്കേണ്ടതില്ല. നിരൂപകന്റെ കവടിമേശമേൽ ചെരിച്ചും തിരിച്ചും കിടത്തിയുള്ള കണ്ണിൽച്ചോരയറ്റ ശവപരിശോധനകൾക്ക് മെരുങ്ങുംവിധം ഓഢ്യാണച്ചുളിവുകൾ കാട്ടി കള്ളനാണം നടിക്കുന്ന കുലസ്ത്രീയല്ല ഈ കവിത. തോറ്റത്തിണർപ്പുകളിൽ ഊതിപ്പെരുത്ത് കളിവിളക്കിന്ന് മുന്നിൽ കനൽവിരിച്ചാടുന്ന ഗ്രീഷ്മപ്പെരുമയുടെ സ്വത്വപ്പകർച്ചകളായിട്ടാണ് ഈകവിതകൾ അവതരിക്കുന്നത് | ” |
“ | മനുഷ്യത്വത്തിന്റെയും കവിതയുടെയും ഉപ്പിന്റെ കാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതാ ജീവിതത്തിന്റെ ലാവണ്യസാരമായി ഒരു പിടി കവിതകൾ | ” |
“ | തുഞ്ചന്റെ കവിതപ്പാട്ടിലെ കാറ്റിന്റെ ശക്തിയെപ്പറ്റി ഈ കവി പാടുമ്പോൾ വ്യക്തിഗാനം സംഘഗാന മാകുന്നതിന്റെ രസതന്ത്രം നമുക്ക് മനസ്സിലാകുന്നു. സീതയുടെ അയനത്തെ രാമായണത്തിൽ ഒതുക്കാതെ ഇന്നത്തെ ദാരുണതകളോളം കൂട്ടിതൊടുവിക്കുന്ന ആളാണ് ഈ കവി | ” |